പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചു; പെൺകുട്ടിയടക്കം 10 പേർ സംഭവത്തിൽ പ്രതികൾ
കൃത്യത്തിൽ ഉൾപ്പെട്ടവരെല്ലാം തന്നെ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് എന്നുള്ളതാണ് മറ്റൊരു ധാരുണമായ യാഥാർത്ഥ്യം.പ്രായപൂർത്തിയാകാത്ത എട്ട് പേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മറ്റു രണ്ടുപേരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.പീഡനത്തിന് വേണ്ടി പ്രതികൾക്ക് പിന്തുണ നൽകിയ പെൺകുട്ടിക്ക്............
പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 6 പേർ കൂടൽ പോലീസ് കസ്റ്റഡിയിൽ. പ്രതികളിൽ പ്രായപൂർത്തിയാക്കാതെ നാല് പേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത് . 10 പേർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് 13 വയസ്സുകാരിയായ വിദ്യാർഥിനി മൊഴി നൽകി.
പ്രതികൾക്ക് പിന്തുണ നൽകിയ പെൺകുട്ടിക്ക് വേണ്ടിയും പോലീസ് അന്വേഷണം നടക്കുന്നു
പ്രായപൂർത്തിയാകാത്ത എട്ട് പേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മറ്റു രണ്ടുപേരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.പീഡനത്തിന് വേണ്ടി പ്രതികൾക്ക് പിന്തുണ നൽകിയ പെൺകുട്ടിക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ പെൺകുട്ടിയെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതായി ആണ് വിവരം.
ALSO READ:ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലത്ത് വൈദികന്‍ അറസ്റ്റില്‍
പെൺകുട്ടിയുടെ വീട്ടിൽവച്ച് ആണ് പീഡനം നടന്നതെന്നാണ് പ്രാഥമിക വിവരം….
സ്കൂളിൽ നടന്ന കൗൺസിലിങ്ങിന് ഇടയിലാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം പീഡനത്തിനായി കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളിലെ സമീപത്തുവച്ചു പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ച് ആണ് പീഡനം നടന്നതെന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികൾ
കൃത്യത്തിൽ ഉൾപ്പെട്ടവരെല്ലാം തന്നെ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് എന്നുള്ളതാണ് മറ്റൊരു ധാരുണമായ യാഥാർത്ഥ്യം. ഇതുകൂടാതെ പുറത്തുനിന്നുള്ള ചില വ്യക്തികളും തന്നെ പീഡിപ്പിച്ചുവെക്കാനും ഇവരെ കണ്ടാൽ തിരിച്ചറിയാം എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.ഇവരെ കണ്ടെത്താൻ പോലീസിന്റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട് ജില്ലാ പോലീസ് മേധാവി നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ENGLISH SUMMARY
A ninth-grade student has been accused of being raped by her classmates. Six people have been taken into custody by the Koodal police in connection with the incident. Four of the accused are minors and two are adults. The 13-year-old student has stated that she was raped by a group of 10 people.