Malayali Women Murder in US : അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ
Malayali Women Murdered in America : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. കോട്ടയം, തൃശ്ശൂർ സ്വദേശിനികളായ യുവതികളാണ് കൊലചെയ്യപ്പെട്ടത്. തൃശ്ശൂർ മണ്ണുത്തി മുടിക്കോട് തൈക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജനയും ( 35 വയസ് ) കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്ന യുവതിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പ്രതീകാത്മക ചിത്രം
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. കോട്ടയം, തൃശ്ശൂർ സ്വദേശിനികളായ യുവതികളാണ് കൊലചെയ്യപ്പെട്ടത്. തൃശ്ശൂർ മണ്ണുത്തി മുടിക്കോട് തൈക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജനയും ( 35 വയസ് ) കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്ന യുവതിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടെയും സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ചിങ്ങവനം സ്വദേശിനിയായ ആനിനെ ഫ്ലാറ്റിലെ മുറിയിൽ വച്ചും അഞ്ജനയെ ഫ്ലാറ്റിന്റെ താഴെവച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മൂന്നുപേരും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത് എന്ന് അറിയുന്നു. അഞ്ജനയുടെ ഭർത്താവ് വിജീഷ് ജോലിക്ക് പോയ സമയത്താണ് കൃത്യം നടന്നത് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കൊലപാത കാരണം വ്യക്തമായിട്ടില്ല.
Also Read : ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
ഫ്ലാറ്റിന്റെ താഴേക്ക് അഞ്ചുനേം വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നിർത്താതെ പോയേക്കാ ഭർത്താവ് വിജീഷ് തിരിച്ചറിയുകയും ചെയ്തു. വിജേഷ് പെട്ടെന്ന് തന്നെ ഇവരുടെ സുഹൃത്തായ ആണിന്റെ ഭർത്താവ് ജേക്കബിനെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു. തുടർന്ന് ആനിനെ ബന്ധപ്പെടാൻ ജേക്കബ് ശ്രമിച്ചിട്ട് കഴിഞ്ഞില്ല. തുടർന്നാണ് ഇയാൾ ഫ്ലാറ്റിൽ ചെന്ന് നോക്കിയപ്പോഴാണ് ആനിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുന്നത്. യുവതികലായിരുന്ന മൂന്നുപേരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് അഞ്ജനയുടെ ബന്ധുക്കൾ പറയുന്നത്.
English Summary
Two Malayali women were killed in California, USA. The victims hailed from Kottayam and Thrissur. Anjana (35) daughter of Haridas and Sushama from Thaikkutt House, Mudikkode, Mannuthy (Thrissur) and Ann, a native of Chingavanam (Kottayam), were the ones tragically killed.