തൊടുപുഴയിൽ കെട്ടിടത്തിൻ്റെ സ്ലാബ് മറിഞ്ഞുവീണ് രണ്ട് മരണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
Two workers die after building slab collapses in Thodupuzha: മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സൺഷൈഡിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്.

Two Workers Die After Building Slab Collapses In Thodupuzha
തൊടുപുഴ: മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സൺഷൈഡിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്. ഇതിന്റെ അടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു.
Loading...
Unable to load recommendations.
Follow Us