കോട്ടയത്ത് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാമ്പാടി പതിമൂന്നാം മൈലിലാണ് സംഭവം.ബുധനാഴ്ച രാവിലെ 8:30 മണിയോടെയാണ് സംഭവം നടന്നത്. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് മാറുകയായിരുന്നു. യുവതികൾ രണ്ടുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്..........

കോട്ടയത്ത് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2026 | 03:19 PM

കോട്ടയം: പാമ്പാടിയിൽ സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾ മരിച്ചു. പാമ്പാടി പതിമൂന്നാം മൈലിലാണ് സംഭവം. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി കടവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപാ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 8:30 മണിയോടെയാണ് സംഭവം നടന്നത്. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് മാറുകയായിരുന്നു. യുവതികൾ രണ്ടുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ALSO READ:തുലാവര്‍ഷം ഡബിള്‍ പവറില്‍; ഇനി ഒരാഴ്ച പെരുമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

ട്രെയിനിൽ നിന്ന് സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിലേക്ക് ചാടിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് മരിച്ചു. സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് കാലു വഴുതി വീണത്. പോഞ്ഞാശ്ശേരി അമ്മച്ചി കവല സ്വദേശി അൽത്താഫ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈ തിരുവനന്തപുരം മെയിലിൽ ട്രെയിനിൽ നിന്ന് ആലുവ സ്റ്റേഷനിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അതിധാരുണമായ സംഭവം ഉണ്ടായത്. ആലുവ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാതിരുന്ന ട്രെയിൻ വേഗത കുറച്ച് സാഹചര്യത്തിൽ അൽത്താഫ് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് യുവാവ് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH SUMMARY

Two young women died in Pambady after their scooter ended up underneath a bus. The incident occurred at 13th Mile, Pambady. The deceased are Ashley Ann Thomas (25), daughter of Thomas from Vattakkavunkal, Meenadam, and Kripa Merin Kurian (25), daughter of Father Kuriakose from Kadavumbhagam, Pambady.The incident occurred around 8:30 AM on Wednesday. A scooter, which was heading towards Ponkunnam, veered under a bus that was traveling towards Kottayam.

Loading...
Unable to load recommendations.
Follow Us
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്