Kerala Rain Alert: തുലാവര്‍ഷം ഡബിള്‍ പവറില്‍; ഇനി ഒരാഴ്ച പെരുമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala Rain Forecast: കേരളത്തില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കേരളത്തില്‍ ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് (ഒക്ടോബര്‍ 21) മുതല്‍ ഒക്ടോബര്‍ 25 വരെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഗ്രീന്‍ അലര്‍ട്ട്.
നാളെ മുതല്‍ ഒക്ടോബര്‍ 25 വരെ ഒരു ജില്ലയില്‍ പോലും ഗ്രീന്‍ അലര്‍ട്ടില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.
ഒക്ടോബര്‍ 23-ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. 25-ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ടായിരിക്കും.
ജാഗ്രത തുടരണം
മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദിക്കരകള്‍, ഡാമുകളുടെ കീഴ്പ്രദേശങ്ങളില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
Also Read: Kerala Rain Alert : തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ; അടിമാലി-മൂന്നാർ റൂട്ട് അടച്ചു
ശക്തമായ കാറ്റിന് സാധ്യതയുള്ളപ്പോള്‍ അടച്ചുറപ്പില്ലാത്തതും, മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുമ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ട സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
ശക്തമായ മഴ പെയ്യുമ്പോള്‍ പുഴകളില്‍ ഇറങ്ങരുത്. അതുപോലെ ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ, സെല്‍ഫി എടുക്കുകയോ, ചിത്രങ്ങള്‍ പകര്‍ത്തുകയോ, കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന സാഹചര്യങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. മലയോര മേഖലകള്‍, ജലാശയങ്ങള്‍, വെള്ളച്ചാട്ടങ്ങളില്‍ എന്നിവിടങ്ങളിലേക്കുള്ള ടൂര്‍ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം.
കണ്‍ട്രോള്‍ റൂമുകള്‍
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകളുണ്ട്. സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
English Summary
The India Meteorological Department (IMD) has issued heavy rainfall alerts across Kerala for the next five days. Orange alerts are active in several districts. Thunderstorms and lightning are expected throughout the state during this period.