Theatre Food Price Hike: തീയേീറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അന്യായ വില; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന
Theatre Food Price Hike: ആരോഗ്യവകുദ്യോഗസ്ഥർ സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംയുക്തമായാണ് സ്റ്റാളുകളിൽ പരിശോധന നടത്തുന്നത്. ഒപ്പം വില വിവരപ്പട്ടിക അടക്കമുള്ളവ പരിശോധിക്കുന്നതായിരിക്കും.അതേസമയം മാളുകളിൽ മാത്രമല്ല എയർപോർട്ടുകൾക്കുള്ളിലും ഇത്തരത്തിൽ അമിതമായി ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് വില ഈടാക്കുന്നു എന്നാണ് റിപ്പോർട്ട്.....
കൊച്ചി: കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നു. തീയേറ്ററുകളിൽ ഭക്ഷ്യയോൽപ്പന്നങ്ങൾക്ക് അമിതമായി വില ഈടാക്കുന്നു എന്ന ആരോപണം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. സ്റ്റാളുകളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന വിലയും എംആർപിയും ഉദ്യോഗസ്ഥർ പരിശോധിച്ചു.
ആരോഗ്യവകുദ്യോഗസ്ഥർ സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംയുക്തമായാണ് സ്റ്റാളുകളിൽ പരിശോധന നടത്തുന്നത്. ഒപ്പം വില വിവരപ്പട്ടിക അടക്കമുള്ളവ പരിശോധിക്കുന്നതായിരിക്കും.അതേസമയം മാളുകളിൽ മാത്രമല്ല എയർപോർട്ടുകൾക്കുള്ളിലും ഇത്തരത്തിൽ അമിതമായി ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് വില ഈടാക്കുന്നു എന്നാണ് റിപ്പോർട്ട്.
30 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോൺ തിയേറ്ററിനുള്ളിൽ അത്ഭുതമായി മാറുന്നു
അതേസമയം ഇന്ന് എറണാകുളം ജില്ലയിലുള്ള തീയേറ്ററുകളിൽ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ തിയേറ്ററിൽ ഭക്ഷണത്തിന് വില കൂടുതൽ ഈടാക്കുക മാത്രമല്ല പീക്ക് ടൈമിൽ ടിക്കറ്റ് വിലയും കൂടുതൽ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ് പ്രതികരണം നടത്തി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം തീയേറ്ററുകളിൽ ഉണ്ടാകുന്ന തീവെട്ടിക്കൊള്ളയെ കുറിച്ച് തുറന്നു സംസാരിച്ചത്. 250 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തു കയറുന്ന വ്യക്തിക്ക് 500 രൂപയുടെ പോപ്കോൺ വാങ്ങേണ്ട ഗതികേടാണ് ഉള്ളത്.
ഈ സാമൂഹ്യ വിഷയത്തിൽ ഇടപെടും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം തന്നെ ഇത്തരം ഒരു വിഷയത്തിൽ ഇടപെടുന്നതിന് നഗരസഭയ്ക്ക് പരിമിതിയുണ്ടെന്നും സിനിമ വ്യവസായത്തെ തകർക്കാനുള്ള ശ്രമം നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നഗരസഭ തിയേറ്റ ഉടമകളുടെ യോഗം വിളിച്ചു ചേർക്കും പാർക്കിംഗ് മാലിന്യ സംസ്കരണം എന്നിവയിലും ഇടപെടും ലൈസൻസ് വിഷയത്തിലും ഇടപെടുമെന്ന് എയർ വ്യക്തമാക്കിയിരുന്നു.സാധാരണ 30 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോൺ തിയേറ്ററിനുള്ളിൽ എത്തിയാൽ ഒരു അത്ഭുതമായി മാറുകയാണ് 250 രൂപ അല്ലെങ്കിൽ 300 രൂപയാണ് പോപ്പ് കോണിന് ഇടയാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ENGLISH SUMMARY
The Legal Metrology Department is conducting inspections in malls in Kochi. The action of the Metrology Department officials comes amid allegations that food products are being charged excessively in theaters. The officials checked the prices and MRP of food products sold in the stalls. Health officials and officials related to various departments including Civil Supplies are jointly inspecting the stalls. They will also check the price list.