Vadakara MDMA Case: അധ്യാപികമാർ ഉൾപ്പെട്ട എ.ഡി.എം.എ കേസ്, മുഖ്യപ്രതിയെ പിടികൂടി പോലീസ്

അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പേരാമ്പ്ര കാരപ്പായിൽ ഫിറോസ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം കൂത്തൊളിയിൽ നിന്ന് പിടിയിലായ അനസിന്റെയും എംഡിഎംഐ കേസിൽ കർണാടകയിൽ ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശിയായ പൊൻ അജ്മലിന്റെയും അടുത്ത കൂട്ടാളിയാണ് ഇയാൾ. മലബാറിലെ എംഡിഎംഎ മൊത്ത വിതരണക്കാരനാണ് ഇയാൾ എന്നും അധ്യാപികമാർ ഉൾപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രതി തന്നെയാണെന്നും പോലീസ് പറയുന്നു.

Vadakara MDMA Case: അധ്യാപികമാർ ഉൾപ്പെട്ട എ.ഡി.എം.എ കേസ്, മുഖ്യപ്രതിയെ പിടികൂടി പോലീസ്

Representational Image

Updated On: 

14 Oct 2026 | 08:28 PM

കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പേരാമ്പ്ര കാരപ്പായിൽ ഫിറോസ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം കൂത്തൊളിയിൽ നിന്ന് പിടിയിലായ അനസിന്റെയും എംഡിഎംഐ കേസിൽ കർണാടകയിൽ ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശിയായ പൊൻ അജ്മലിന്റെയും അടുത്ത കൂട്ടാളിയാണ് ഇയാൾ.

മലബാറിലെ എംഡിഎംഐ മൊത്ത വിതരണക്കാരനാണ് ഇയാൾ എന്നും അധ്യാപികമാർ ഉൾപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രതി തന്നെയാണെന്നും പോലീസ് പറയുന്നു. എംഡിഎംഎ ഇടപാടിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നും അറിയുന്നു. കേസിലെ മറ്റൊരു പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവും ആയുള്ള ഇടപാടുകൾ നടത്തിയതും ഫിറോസ് തന്നെയാണ്. ഇയാളെ മുൻപ് മുടക്കല്ലൂരിലെ ലോഡ്ജിൽ വച്ച് യുവതി യോടൊപ്പം എംഡി എം എ സഹിതം എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

Also Read: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല; ശക്തമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

ആ കേസിൽ ഇന്ന് ജയിലിൽ ആയ ഫിറോസ് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം മറ്റൊരു ഇടപാട് നടത്താൻ ഒരുങ്ങിയപ്പോഴാണ് ഇന്നലെ പേരാമ്പ്രയിൽ നിന്ന് പോലീസ് ഇയാളെ പിടികൂടുന്നത്. റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം പ്രതിയെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ പേരാമ്പ്ര ചെമ്പ്ര റോഡിൽ എത്തി എന്ന വിവരം ലഭിച്ചതോടെ പ്രത്യേകസംഘം ഫിറോസിനെ തന്ത്രപരമായി പിടികൂടിയുകയായിരുന്നു.

ലഹരി ഇടപാട് കേസിൽ അധ്യാപികമാർ തന്നെ പിടിയിലായ സംഭവം കേരളത്തെ ഏറെ ഞെട്ടിച്ച കേസ് ആയിരുന്നു. വിദ്യാർഥികൾക്ക് നേർവഴി പറഞ്ഞു കൊടുക്കേണ്ട ആളുകൾ തന്നെ ലഹരിയുടെ വാഹകരായി മാറിയെന്ന വാർത്ത തീർത്തും അവിശ്വസനീയവും ആയിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് പുറത്തുവന്ന ഓരോ വിവരങ്ങളും ഈ ലഹരി സംഘത്തിന്റെ വ്യാപ്തിയെ വ്യക്തമാക്കുന്നതായിരുന്നു. സംസ്ഥാനത്തെ ലഹരി വില്പനയെ തടയിടുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വലിയ പദ്ധതി നടപ്പിലാക്കി വരുന്നതിനിടെയാണ് ഇത്തരം ഒരു കേസ് പുറത്തുവരുന്നത്.

English Summary

The prime accused in the Vadakara MDMA case, which also involved female teachers, has been arrested by the police. Firoz, a native of Karappayil, Perambra, was taken into custody

Loading...
Unable to load recommendations.
Follow Us
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ