നെടുമ്പാശ്ശേരി വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല; ശക്തമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല
21 വയസ്സിൽ താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കുക എന്നത് ജയിലിലെ നിയമമാണ് എന്നും അത് പോലീസല്ല കോടതിയാണ് തീരുമാനിച്ചത് എന്നും വ്യക്തമാക്കി.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിനുകളിൽ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.ഇന്നലെ 12മണിക്കൂർ മദ്യപിച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധന നടത്തി..........
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ ഉൾപ്പെട്ട ഒരു പ്രതികളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പോലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
21 വയസ്സിൽ താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കുക എന്നത് ജയിലിലെ നിയമമാണ് എന്നും അത് പോലീസല്ല കോടതിയാണ് തീരുമാനിച്ചത് എന്നും വ്യക്തമാക്കി.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇന്നലെ 12മണിക്കൂർ മദ്യപിച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധന നടത്തി. ആയിരത്തോളം ആളുകളെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ALSO READ:മാസപ്പടി കേസ്: പിണറായിക്കും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിൽ 2 എസ്.ഐ.ടി
അതേസമയം ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ മതം പറഞ്ഞു പോലും പ്രചാരണം നടക്കുകയാണ് അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല പോലീസ് കാര്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിനുകളിൽ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഇനി അനുവദിക്കില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി ലൈസൻസ് റദ്ദ് ചെയ്യുക മാത്രമല്ല ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നെടുമ്പാശ്ശേരിയിലെ മൂന്ന് ജീവൻ കവർന്ന അപകടം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ചുമതല ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ്. ആ പ്രായം കുറഞ്ഞവരാണ് എന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവരാണ് എന്ന് പ്രോസിക്യൂഷൻ കോടതിക്ക മുമ്പാകെ അറിയിച്ചിട്ടുണ്ട്.കൂടാതെ പ്രതി സുഹായിൽ സജീവനുവേണ്ടി പോലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചതായാണ് റിപ്പോർട്ട്. കസ്റ്റഡി അനിവാര്യമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.
ENGLISH SUMMARY
Home Minister Ramesh Chennithala stated that strict action would be taken regarding the accident in Nedumbassery that claimed three lives, caused by a vehicle being driven at high speed by an intoxicated driver. He affirmed that the police are investigating the case seriously and that none of the accused involved will be allowed to escape.