AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

V D Satheesan: 25 വർഷമായി ഒരേ ഭാരം, ഇഷ്ടം മത്സ്യ വിഭവങ്ങൾ… വിഡി സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത ശീലങ്ങൾ ഇതാ

VD Satheesan Health Secret: കഴിഞ്ഞ ആറ് മാസമായി രാഷ്ട്രീയ തിരക്കുകൾ കാരണം വ്യായാമത്തിൽ കൃത്യത പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വലിയ ഭക്ഷണപ്രിയനാണെങ്കിലും കഴിഞ്ഞ 20 വർഷമായി അദ്ദേഹം പാലിക്കുന്ന പ്രധാന ശീലം ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ്. എത്ര പ്രിയപ്പെട്ട വിഭവമാണെങ്കിലും വയറുനിറയെ കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ല. കഴിക്കാൻ തോന്നുന്നതിന്റെ പകുതിയിൽ ഭക്ഷണം നിർത്തുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

V D Satheesan: 25 വർഷമായി ഒരേ ഭാരം, ഇഷ്ടം മത്സ്യ വിഭവങ്ങൾ… വിഡി സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത ശീലങ്ങൾ ഇതാ
VD SatheesanImage Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 14 May 2026 | 07:14 PM

കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്ന വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് മാത്രമല്ല, ചിട്ടയായ ജീവിതശൈലി കൊണ്ടും ശ്രദ്ധേയനാണ്. നിയമസഭയിലെ വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതുപോലെ തന്നെ വി.ഡി. സതീശൻ തന്റെ ഭക്ഷണകാര്യത്തിലും. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും അദ്ദേഹം പിന്തുടരുന്ന ചില കർശനമായ ഭക്ഷണശീലങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി തന്റെ ശരീരഭാരം കൃത്യമായി നിലനിർത്തുന്ന അദ്ദേഹം, തന്റെ ആരോഗ്യ രഹസ്യങ്ങൾ വിവിധ അഭിമുഖങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി ഒരേ ശരീരഭാരം കാത്തുസൂക്ഷിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കുകളും സമ്മർദ്ദവും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ നാല് കിലോ ഭാരം കുറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ദിവസവും 40 മിനിറ്റ് സമയം കൊണ്ട് മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ നടക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്.

Also Read – VD Satheesan: സാധാരണക്കാരനിൽ നിന്ന് കുട്ടി നേതാവിലേക്ക്, പിന്നെ വക്കീലായി… ഇപ്പോൾ മുഖ്യനും, ‘സന്ദേശം’ സ്വാധീനിച്ച വിഡിയുടെ കഥ

കഴിഞ്ഞ ആറ് മാസമായി രാഷ്ട്രീയ തിരക്കുകൾ കാരണം വ്യായാമത്തിൽ കൃത്യത പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വലിയ ഭക്ഷണപ്രിയനാണെങ്കിലും കഴിഞ്ഞ 20 വർഷമായി അദ്ദേഹം പാലിക്കുന്ന പ്രധാന ശീലം ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ്. എത്ര പ്രിയപ്പെട്ട വിഭവമാണെങ്കിലും വയറുനിറയെ കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ല. കഴിക്കാൻ തോന്നുന്നതിന്റെ പകുതിയിൽ ഭക്ഷണം നിർത്തുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഭക്ഷണശീലങ്ങൾ

കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണത്തിന്റെ പകുതി അളവ് മാത്രമേ താൻ കഴിക്കാറുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണ മന്ത്രം. വി.ഡി. സതീശന് ഏറ്റവും പ്രിയപ്പെട്ട വിഭവം മാമ്പഴ പുളിശ്ശേരിയാണ്. മത്സ്യവിഭവങ്ങൾ ഇഷ്ടമാണെങ്കിലും മാംസവിഭവങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ചായയും കാപ്പിയും ഒരുപോലെ ഇഷ്ടമാണ്. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഉച്ചഭക്ഷണമോ അത്താഴമോ കൃത്യസമയത്ത് ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണം അദ്ദേഹം ഒരിക്കലും ഒഴിവാക്കാറില്ല. തന്റെ ഇഷ്ടവിഭവം ദോശയാണെന്നും പ്രഭാതഭക്ഷണം കൃത്യമായി കഴിക്കുന്നത് പകൽ മുഴുവൻ ഊർജ്ജസ്വലനായിരിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരു പറവൂരുകാരൻ എന്ന നിലയിൽ മീൻ വിഭവങ്ങളോട് സതീശന് പ്രത്യേക താല്പര്യമുണ്ട്. തിരുത, കാളാഞ്ചി, ചെമ്പല്ലി എന്നിവയോടാണ് പ്രിയം.ഏറ്റവും നല്ല കരിമീൻ കിട്ടുന്നത് പറവൂരിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അഷ്ടമുടിയിലെ കരിമീനും മികച്ചതാണെങ്കിലും കുമരകത്തെ കരിമീനിന് ചെറിയ ചെളിയുടെ രുചിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പറവൂരിലെ ഫ്രഷ് മീൻ കഴിച്ച് ശീലിച്ചതുകൊണ്ട് തന്നെ മീനിന്റെ പഴക്കം പെട്ടെന്ന് തിരിച്ചറിയാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉറക്കമില്ലായ്മയും തൊണ്ടയുടെ സംരക്ഷണവും

രാഷ്ട്രീയ പ്രവർത്തനത്തിലെ തിരക്കുകൾ കാരണം ഉറക്കം വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും രണ്ട് മുതൽ നാല് മണിക്കൂർ വരെയാണ് സാധാരണ ഉറക്കം ലഭിക്കാറുള്ളത്. അഞ്ച് മണിക്കൂർ ഉറങ്ങാൻ കിട്ടുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം തമാശയായി പറയുന്നു. രാഷ്ട്രീയത്തിൽ പ്രസംഗങ്ങൾക്കും സംവാദങ്ങൾക്കും ശബ്ദം പ്രധാനമായതിനാൽ, തൊണ്ടയുടെ സംരക്ഷണത്തിനായി തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ അദ്ദേഹം ഒഴിവാക്കാറാണ് പതിവ്. പകരം ചൂടുള്ള ഭക്ഷണത്തോടും പാനീയങ്ങളോടും ആണ് താല്പര്യം. രാഷ്ട്രീയത്തിനപ്പുറം സതീശന്റെ ഈ ‘ഡയറ്റ് പ്ലാൻ’ അണികൾക്കിടയിലും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

English Summary

Despite his busy political schedule, V.D. Satheesan maintains his health by strictly consuming only half-portions of meals and never skipping breakfast, with a particular fondness for dosa and fresh fish from his hometown, Paravur. He emphasizes discipline in his diet, choosing quality over quantity and relying on a consistent morning routine to stay energized throughout the day.

Follow Us