AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞു കയറി; തൃശ്ശൂർ ദേശീയപാതയിൽ അജ്ഞാതൻ മരിച്ച നിലയിൽ

മൃതദേഹത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു ഉള്ളത്. മൃതദേഹം കണ്ട ഡ്രൈവർ വാഹനം നിർത്തി അത് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വീണ്ടും വീണു കിടന്ന അയാളുടെ പാഞ്ഞു കയറുകയായിരുന്നു.ഇദ്ദേഹം അപകടത്തിൽപ്പെട്ടത് എങ്ങനെയാണെന്നോ ഇടിച്ച വാഹനം ഏതാണെന്നോ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും......

റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞു കയറി; തൃശ്ശൂർ ദേശീയപാതയിൽ അജ്ഞാതൻ മരിച്ച നിലയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 05 Sep 2026 | 07:48 AM

തൃശൂർ: ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ച നിലയിൽ. പട്ടിക്കാട്- മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ വടക്കല്ലിലാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 7:15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്.

മൃതദേഹത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു ഉള്ളത്. മൃതദേഹം കണ്ട ഡ്രൈവർ വാഹനം നിർത്തി അത് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വീണ്ടും വീണു കിടന്ന അയാളുടെ പാഞ്ഞു കയറുകയായിരുന്നു.

ഇദ്ദേഹം അപകടത്തിൽപ്പെട്ടത് എങ്ങനെയാണെന്നോ ഇടിച്ച വാഹനം ഏതാണെന്നോ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അപകടത്തിൽപ്പെട്ടത് ആരാണെന്നോ എങ്ങനെയാണ് സംഭവിച്ചത് എന്നോ ഒരു വ്യക്തതയുമില്ല.

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി 8 വിദ്യാർത്ഥികൾ മരിച്ചു

തൃശ്ശൂർ ദേശീയപാതയിൽ പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി എട്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർദ്ധ രാത്രി 12 മണിയോടെയാണ് ഒരു നാടിനെ ഒട്ടാകെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മധുരൈ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കാറിൽ ഉണ്ടായിരുന്ന എട്ടുപേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മരണപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്നാൽ ലോറികളിൽ ഒന്നിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായിരുന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം അമിതവേഗതയിലായിരുന്നു എന്നും റിപ്പോർട്ട്.

ENGLISH SUMMARY

One person dead in an accident on the national highway. An unidentified person was found dead at Vadakkalli on the Pattikkadu-Mannuthi-Vadakkancherry national highway. The accident occurred on the Palakkad side at 7:15 pm on Friday. The driver of the vehicle, who was traveling on the speed track, found the body lying on the road.

Follow Us