AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Vice President Visit: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Vice President C P Radhakrishnan Visit: ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണെന്നും സിറ്റി പോലീസ് അറിയിച്ചു.

Vice President Visit: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ  ഇന്ന് ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രി, ഗവർണർ, ഉപരാഷ്ട്രപതിImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 31 Aug 2026 | 07:01 AM

കൊച്ചി: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയപാത 544, കളമശേരി എസ്‍സിഎംഎസ് മുതൽ ടിവിഎസ് ജംക്‌ഷൻ വരെയും മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്‌ഷൻ മുതൽ തോഷിബ ജംക്‌ഷൻ വരെയും സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണെന്നും സിറ്റി പോലീസ് അറിയിച്ചു. കൊച്ചി സിറ്റി പരിധിയിൽ നാളെ സമ്പൂർണ ഡ്രോൺ നിയന്ത്രണവുമുണ്ട്.

ALSO READ: ഇന്ന് എല്ലാ ജില്ലകളിലും മഴ? സംസ്ഥാനത്ത് അലർട്ടുകൾ ഇവിടെയെല്ലാം

ഗതാഗത നിയന്ത്രണം

  1. അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.
  2. 12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.
  3. എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.
  4. 1 :20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല.
  5. പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെമെയിൻ റോഡിലേക്ക് പ്രവേശനമില്ല.
  6. ബൈപ്പാസ് ജംഗ്ഷൻ പുളിഞ്ചോട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് 1:35 മുതൽ 2 മണി വരെ ഒരു വാഹനവും കടത്തി വിടുന്നതല്ല.
  7. സിറ്റിയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ് ചേരാനല്ലൂർ വരാപ്പുഴ കൂടി പോകേണ്ടതാണ്.
  8. വൈകുന്നേരം 4 :15 മുതൽ 6 വരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടുന്നതല്ല.
  9. ഇവിടുന്ന് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.
  10. തോട്ടക്കാട്ടുകര പറവൂർ കവല ദേശം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകുന്നേരം 5 :20 മുതൽ 6 മണി വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.
  11. ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പറവൂർ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് യുസി കോളജ് ജംക്‌ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി ചേരാനല്ലൂർ ജംക്‌ഷനിൽ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് എത്തേണ്ടതാണ്.
  12. കളമശേരി കണ്ടെയ്നർ റോഡ് അണ്ടർപാസ് വഴി വലത്തോട്ടു തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴിയും കളമശേരി എച്ച്എംടി ജംക്‌ഷനിൽ നിന്നു ടിവിഎസ് ജംക്‌ഷൻ റോഡ് വഴിയും പോകാം.

English Summary:

Traffic restrictions have been imposed in Kochi city today in connection with the visit of Governor C.P. Radhakrishnan. The restrictions are in effect from 10 AM. Heavy vehicles traveling from Angamaly to Aluva will face restrictions; such vehicles are required to proceed to Ernakulam via Kalady, Perumbavoor, and Puthencruz.

Follow Us