AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video : കാടിനുള്ളിലെ ജലാശത്തിലൂടെ നീന്തി മറുകരയിൽ എത്തുന്ന കാട്ടാന കൂട്ടം; തേക്കടിയിലെ മനോഹരമായ കാഴ്ച

Elephant Viral Video : മൂന്ന് ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. കാട്ടാന കൂട്ടം ജലാശയത്തിലൂടെ കാടിൻ്റെ മറുകരയിലേക്കെത്തുന്നതാണ് ദൃശ്യം.

Viral Video : കാടിനുള്ളിലെ ജലാശത്തിലൂടെ നീന്തി മറുകരയിൽ എത്തുന്ന കാട്ടാന കൂട്ടം; തേക്കടിയിലെ മനോഹരമായ കാഴ്ച
ജലാശയം നീന്തി കടന്ന കാട്ടാന കൂട്ടംImage Credit source: Screen Gab
Jenish Thomas
Jenish Thomas | Published: 03 Feb 2026 | 09:27 PM

കൊച്ചി : വേനൽക്കാലം അടുത്തു, കാട് വിട്ട് തീറ്റയ്ക്കും വെള്ളത്തിനുമായി വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സമയം ഇനി വരാൻ പോകുന്നത്. പ്രധാനമായും കാട്ടാനകളാണ് വെള്ളവും തീറ്റയും തേടി നാട്ടിലേക്കെത്തുന്നത്. ഒറ്റയ്ക്കും കൂട്ടുമായും കാട്ടാനകൾ കാട് ഇറങ്ങാറുണ്ട്, അതുപോലെ തന്നെ കാട്ടിലേക്ക് തിരികെ കയറാറമുണ്ട്. ഇത്തരത്തിൽ വെള്ളത്തിനും തീറ്റയ്ക്കുമായി ഒരു കരയിൽ നിന്നും മറകരയിലേക്ക് കൂട്ടത്തോടെ പോകുന്ന കാട്ടാനകളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തെക്കടിയിലെ പെരിയാർ ദേശ്യോദ്യാനത്തിലെ കാഴ്ചയാണിത്. ഒരു കരയിൽ നിന്നും മൂന്ന് കാട്ടാനകൾ മുല്ലപ്പെരിയാർ ജലാശായത്തിലൂടെ മറുകരയിലേക്ക് പോകുന്നതാണ് ദൃശ്യം. നിലമില്ല കയത്തിലൂടെ നീന്തിയാണ് കാട്ടാന കൂട്ടം മറുകരയിലേക്കെത്തുന്നത്. ലക്ഷ്യം സ്ഥാനത്തെത്തിയപ്പോൾ തങ്ങളെ നോക്കുന്നവക്ക് ഒരു അഭിവാദ്യം നൽകിയാണ് കാട്ടാന കൂട്ടം വനത്തിനുള്ളിലേക്ക് കയറി പോയത്. ആ മനോഹര ദൃശ്യം കാണാം:

ALSO READ : Viral Video: രാത്രി ശ്മശാനത്തിലേക്ക് സ്ത്രീയുടെ ഫുഡ് ഓർഡർ , ഭയന്നയാൾ ചെയ്തത്

ജലാശയത്തിലൂടെ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോകുന്ന കാട്ടാന കൂട്ടം


തേക്കടി വന്യജീവി സങ്കേതകേന്ദ്രത്തിൽ എത്തിയ വിനോദ സഞ്ചാരികളാണ് ഈ മനോഹര ദൃശ്യം ക്യാമറിയിൽ പകർത്തിയത്. തേക്കടിയിൽ എത്തുന്ന സഞ്ചാരികൾക്ക് വളരെ വിരളമായി കാണാൻ സാധിക്കുന്ന ഒരു ദൃശ്യം ഭംഗിയും കൂടിയാണ്. കൂടി പോയാൽ തേക്കടിയിൽ എത്തുന്നവർക്ക് കാട്ടുപോത്തിനെയോ വെള്ളിത്തിലെ മരപൊത്തിൽ ഇരിക്കുന്ന വേഴാമ്പലിനെയും അല്ലെങ്കിൽ നീർക്കാക്കയെയോ കാണാനാണ് സാധിക്കുക. ഇത്തരത്തിൽ ഒരു കാഴ്ച തേക്കടിയിൽ നിന്നും വിരളമാണ്.

Follow Us