AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Landslide: വീണ്ടും മണ്ണിടിയാൻ സാധ്യത; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്‌കരം

Wayanad Kalladi Landslide Latest Update: അപകടത്തിൽ സമീപത്തുണ്ടായിരുന്ന പള്ളിയും ഒരുവീടും പൂർണമായി തകർന്നതായാണ് വിവരം. നിർമാണ മേഖലയിൽ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂർണമായി മണ്ണിനടിയിൽ ആയി. മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.

Wayanad Landslide: വീണ്ടും മണ്ണിടിയാൻ സാധ്യത; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്‌കരം
വയനാട് മണ്ണിടിച്ചിൻ്റെ ദൃശ്യങ്ങൾImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Jul 2026 | 02:00 PM

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന പള്ളിയും ഒരുവീടും പൂർണമായി തകർന്നതായാണ് വിവരം. നിർമാണ മേഖലയിൽ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂർണമായി മണ്ണിനടിയിൽ ആയി. മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്.

തുരങ്ക പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രദേശത്ത് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാകുമാണെന്നാണ് വിവരം. തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിർമാണ മേഖലയിൽ ഉൾപ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ALSO READ: വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല

തുരങ്കപാതയുടെ നിർമ്മാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയത് കൊണ്ടാണ് ദുരന്തമുണ്ടായതെന്നാണ് മന്ത്രി ടി സിദ്ദിഖിൻ്റെ ആരോപണം. തുരങ്കപാത നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കൺ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിർമാണ പ്രവർത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതർ പറയുന്നത്. പ്രിയങ്ക ഗാന്ധി എംപി വയനാട് കളക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിന്റെ വിവരങ്ങൾ തേടിയിട്ടുണ്ട്.

ആളുകൾ കുടുങ്ങികിടക്കുന്നു

വയനാട് മണ്ണിടിച്ചിലിൽ നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. കൂടുതൽ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് അധികൃതർ സംശയിക്കുന്നത്. കുന്നിന്റെ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നത്. തൊഴിലാളികളെല്ലാം മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. കുടുങ്ങി കിടക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ വ്യക്തതയില്ല.

മണ്ണിടിച്ചിലുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകി

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചയുണ്ടായാതായി ​ഗുരുതര ആരോപണം ഉയരുന്നുണ്ട്. നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കൺ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗൺഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്ത് നിർമാണ പ്രവർത്തികൾ നിർത്തിവച്ചു.

English Summary:

A major landslide struck Kerala’s Wayanad district on Tuesday July 7th. The landslide occurred near Meenakshi Bridge at Kalladi, close to the site of the ongoing Anakkompoyil-Meppadi tunnel road project connecting Malappuram and Wayanad districts.

Follow Us