Wayanad Landslide: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: കേസെടുത്ത് മേപ്പാടി പോലീസ്

Wayanad Kalladi Landslide: കള്ളാടി പാലത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചത് എന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാൻ തീരുമാനമെടുത്തത്. മണ്ണിടിച്ചിലിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് ഏഴോളം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത.........

Wayanad Landslide: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: കേസെടുത്ത് മേപ്പാടി പോലീസ്

Wayanad Kalladi Landslide

Updated On: 

07 Jul 2026 | 07:21 PM

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കേസെടുത്തു പോലീസ്. മേപ്പാടി പോലീസ് ആണ് കേസെടുത്തത്. കള്ളാടി പാലത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചത് എന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാൻ തീരുമാനമെടുത്തത്. മണ്ണിടിച്ചിലിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് ഏഴോളം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രക്ഷപ്പെടുത്തിയ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദുരന്തം ഉണ്ടായ സ്ഥലത്ത് 24 മണിക്കൂറിനിടെ പേര് 265 മില്ലീമീറ്റർ മഴയാണ് പെയ്തത്

പിഡബ്ല്യുഡിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടും നിർമ്മാണ സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം ചേർന്ന അവലോകനയോഗത്തിന്റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടിരുന്നു. അതേസമയം ദുരന്തം ഉണ്ടായ സ്ഥലത്ത് 24 മണിക്കൂറിനിടെ പേര് 265 മില്ലീമീറ്റർ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൂട്ടിയിട്ട മണ്ണ് നീക്കുന്നതിനുവേണ്ടി ജൂൺ 25ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടും കരാർ കമ്പനി മണ്ണ് നീക്കം ചെയ്യാനുള്ള യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചില്ല.

ALSO READ:കള്ളാടി മണ്ണിടിച്ചിൽ; ദുരന്തത്തിൽ മരണം അഞ്ചായി, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല

മീനാക്ഷി പാലം പൂർണമായും മണ്ണിനടിയിൽ ആണ്

ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരായ സിദ്ധിക്കും അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചു. അതേസമയം വയനാട് ജില്ലയിൽ അതിശക്തമായ മഴയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ മീനാക്ഷി പാലം പൂർണമായും മണ്ണിനടിയിൽ ആണ്. മേപ്പാടിയെയും ചൂരൽമലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്.

തൊഴിലാളികൾ എത്തിച്ച ബസ് പുഴയിലേക്ക് വീണു. മണ്ണിടിഞ്ഞുകൊണ്ട് അതിഥി തൊഴിലാളികളുടെ ഷെഡിലേക്ക് ആയിരുന്നു പതിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വയനാടിനെ നടുക്കിക്കൊണ്ട് വീണ്ടും ഒരു ദുരന്തം ഉണ്ടായത് മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസ്സും പാലവും കൂടിപ്പോയി കനത്ത മഴയിൽ തുരങ്ക പാതയ്ക്കായി കൂട്ടിയിട്ട് മണ്ണ് കുത്തിയൊലിച്ചു വരികയായിരുന്നു.

ENGLISH SUMMARY

Police have registered a case in the landslide that occurred in Kallady Wayanad. The case was registered by the Meppadi police. The decision to register the case was taken in the wake of criticism from the Chief Minister and others that the landslide that occurred at the Kallady bridge was man-made and that the failure to remove the soil despite the Collector’s request led to the accident.

Follow Us
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം