AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wayanad Landslide Live Updates : ദുരന്തത്തിൽ അന്വേഷണം, മണ്ണിടിച്ചില്‍ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

Wayanad landslide news in Malayalam: മേപ്പാടിക്ക് സമീപമാണ് ഇന്ന് ഉച്ചയോടെ മണ്ണിടിഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ട മണ്ണാണ് താഴേക്ക് പതിച്ചതെന്നാണ് വിവരം. നിലവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 18 പേരോളം പേരാണ് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെല്ലാം തൊഴിലാളികൾ ആണെന്നാണ് വിവരം. തുരംഗ പാതാ നിർമ്മാണം നടക്കുന്ന പ്രദേശമാണിത്. പ്രദേശത്ത് ശക്തമായ മഴയാണ് തുടരുന്നത്.

Arun Nair
Arun Nair | Updated On: 10 Jul 2026 | 10:03 AM
Wayanad Landslide Live Updates : ദുരന്തത്തിൽ അന്വേഷണം, മണ്ണിടിച്ചില്‍ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു
Wayanad Land Slide Kalladi Live

വയനാട്: കള്ളാടിയിലെ അതി ശക്തമായ മണ്ണിടിച്ചിലിൽ 5 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 5 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സ്ഥിരീകരണമെങ്കിലും എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ല. വയനാട് തുരംഗ പാത നിർമ്മാണം നടക്കുന്ന മേഖലയിലാണ് സംഭവം. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മേപ്പാടിക്ക് സമീപമാണ് ഇന്ന് ഉച്ചയോടെ മണ്ണിടിഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ട മണ്ണാണ് താഴേക്ക് പതിച്ചതെന്നാണ് വിവരം. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേന, പോലീസ്, ജില്ലാ ഭരണകൂടം, വിവിധ സന്നദ്ധ സംഘടനടകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.

LIVE NEWS & UPDATES

The liveblog has ended.
  • 08 Jul 2026 09:54 PM (IST)

    മുഖ്യമന്ത്രി വി.ഡി സതീശന്‍ അപകടസ്ഥലം സന്ദര്‍ശിച്ചു

    വയനാട്ടിലെ മണ്ണിടിച്ചില്‍ അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് കള്ളാടി ദുരന്ത മേഖലയിലെത്തിയ അദ്ദേഹം രക്ഷാപ്രവര്‍ത്തന നടപടികള്‍ വിലയിരുത്തി. മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദര്‍ശിച്ചു. മന്ത്രിമാരായ ടി. സിദ്ദിഖ് , എ.പി അനില്‍ കുമാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

    കള്ളാടിയില്‍ ഉണ്ടായ ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമ തലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിസ്ഥിതി മാനദണ്ഡങ്ങള്‍ കരാറുകാര്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടത്താന്‍ തീരുമാനം ആയിട്ടുണ്ട്. അപകടസാധ്യതകള്‍ പൂര്‍ണമായി വിലയിരുത്തിയ ശേഷമേ നിര്‍ത്തിവച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂ.

  • 08 Jul 2026 04:00 PM (IST)

    Kalladi Landslide Update : മുഖ്യമന്ത്രിയുമായി സംസാരിച്ച് അമിത് ഷാ

    കള്ളാടി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി വിഡി സതീശനുമായി ഫോണിൽ വിളിച്ച് സംസാരിച്ചു. കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തൃപ്തി അറിയിച്ചു. എല്ലാ പിന്തുണയും കേന്ദ്രം വാഗ്ദാനം ചെയ്തു

  • 08 Jul 2026 01:30 PM (IST)

    Kalladi Landslide Update : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

    കള്ളാടി മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ച് മൂന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പരിക്കേറ്റവർക്ക് ചികിത്സ സഹായം നൽകാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് സ്വദേശികളാണ് മരിച്ചത്

  • 08 Jul 2026 11:13 AM (IST)

    ദുരന്തത്തിൽ അന്വേഷണം

    വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി. സർക്കാർ മുന്നറിയിപ്പുകളെ അവഗണിച്ചുള്ള നിർമ്മാണത്തിനെതിരെയും പരാതി.

  • 08 Jul 2026 10:39 AM (IST)

    മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

  • 08 Jul 2026 10:37 AM (IST)

    തിരച്ചിൽ തുടരുന്നു

    തിരച്ചിൽ തുടരുന്നു, ഇനിയും കണ്ടെത്താൻ ആളുകൾ മണ്ണിനടയിൽ

  • 08 Jul 2026 07:34 AM (IST)

    കാണാതായ അഞ്ചു പേര്‍ക്കായി തിരച്ചില്‍; മണ്ണിടിച്ചില്‍ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

    കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു. മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും Read More

  • 07 Jul 2026 10:19 PM (IST)

    Wayanad Landslide Updates : മുഖ്യമന്ത്രി നാളെ കള്ളാടി സന്ദർശിക്കും

    കള്ളാടിയിലെ ദുരന്തസ്ഥലം മുഖ്യമന്ത്രി വിഡി സതീശൻ നാളെ സന്ദർശിക്കും. മുഖ്യമന്ത്രി നാളെ ഉച്ചയ്ക്ക് വയനാട്ടിൽ ഹെലികോപ്റ്ററിൽ എത്തും.

  • 07 Jul 2026 09:09 PM (IST)

    രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു

    മണ്ണിടിച്ചിലിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപത് പേരിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴു പേരിൽ ഒരാൾ മലയാളിയാണ്. സൈറ്റ് എൻജിനിയറായ എറണാകുളം സ്വദേശിയാണ് ഇയാൾ. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

  • 07 Jul 2026 08:19 PM (IST)

    ‘ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുത്’; മുഹമ്മദ് റിയാസ്

    വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ വകുപ്പുകൾ തമ്മിൽ ഈ സമയത്ത് പരസ്പരം പഴിചാരരുതെന്ന് മന്ത്രിമാരോട് മുൻ മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും റിയാസ് കൂട്ടിച്ചേർത്തു.

  • 07 Jul 2026 07:37 PM (IST)

    വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ കേസെടുത്ത് മേപ്പാടി പോലീസ്

    വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പോലീസ് കേസെടുത്തു. മേപ്പാടി പോലീസ് ആണ് ആണ് അപകടത്തിൽ കേസെടുത്തത്. കള്ളാടി പാലത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടം ഉണ്ടാകാനുള്ള കാരണമെന്നും റിപ്പോർട്ട്. മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാൻ തീരുമാനമെടുത്തത്.

  • 07 Jul 2026 07:03 PM (IST)

    തിരച്ചിലിന് എൻഡിആർഎഫ് സംഘം

    മണ്ണിടിച്ചിൽ ബാധിത പ്രദേശത്തെ അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

  • 07 Jul 2026 05:47 PM (IST)

    Wayanad Landslide Visuals : കള്ളാടി മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

    സക്കൻഡുകൾ കൊണ്ട് മണ്ണും വെള്ളവും ഇങ്ങെത്തി, വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ ദൃശ്യങ്ങൾ

  • 07 Jul 2026 05:30 PM (IST)

    വയനാട് മണ്ണിടിച്ചിൽ : പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിയുമായി സംസാരിച്ചു

    കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി അറിയിച്ചു. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചു എന്നും റിപ്പോർട്ട്. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

  • 07 Jul 2026 05:00 PM (IST)

    നാളെ സ്കൂളുകൾക്ക് അവധി

    അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 8 ബുധനാഴ്ച്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്

  • 07 Jul 2026 04:28 PM (IST)

    മരണം അഞ്ച്; പ്രദേശത്തേക്ക് കെഡാവർ നായ്കളും

    കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും രണ്ട് കെഡാവർ നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്.

  • 07 Jul 2026 04:08 PM (IST)

    വയനാട് മണ്ണിടിച്ചിലില്‍ നാല് മരണം

    വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലിൽ മരണം നാലായി. മണ്ണിടിച്ചിലിൽ നിന്ന് അഞ്ച് പേർ തലനാരിഴ്ക്ക് രക്ഷപ്പെടുന്നതിൻറെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്.

  • 07 Jul 2026 03:39 PM (IST)

    വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ

    കണ്ണാടിയിലെ മണ്ണിടിച്ചിൽ അപകടത്തിൽ പ്രതികരണവുമായി മന്ത്രി പി കെ ബഷീർ. കണ്ണാടിയിലെ തുരങ്കപാത മേഖലയിൽ മണ്ണ് കൂട്ടിയിട്ടത് മാറ്റണമെന്ന് നിരവധി തവണ കർശനമായി നിർദേശം നൽകിയതാണെന്നും പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി. അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്ക് ആണെന്നും മന്ത്രി പികെ ബഷീർ പ്രതികരിച്ചു.

  • 07 Jul 2026 03:21 PM (IST)

    ​ഗുരുതര വീഴ്ച്ചയെന്ന് മുഖ്യമന്ത്രി

    മണ്ണിടിച്ചിൽ നടന്ന മേഖലയിൽ നിന്നും മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ ആസ്ഥാനം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

  • 07 Jul 2026 02:45 PM (IST)

    മണ്ണിടിച്ചിൽ: മേപ്പാടി എസ്ഐക്ക് പരിക്ക്

    വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്കേറ്റതായി വിവരം. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന.

  • 07 Jul 2026 02:39 PM (IST)

    അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി

    വയനാട് മണ്ണിടിച്ചിലിൽ മൂന്ന് മരണമാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേരെ കാണാനില്ലെന്നാണ് ലഭിക്കുന്ന മരണം. അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. Read More…

  • 07 Jul 2026 02:29 PM (IST)

    വീണ്ടും മണ്ണിടിയാൻ സാധ്യത

    വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന പള്ളിയും ഒരുവീടും പൂർണമായി തകർന്നതായാണ് വിവരം. നിർമാണ മേഖലയിൽ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. Read More:

  • 07 Jul 2026 02:25 PM (IST)

    രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും

    മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. ഫയര്‍ ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ല പോലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

  • 07 Jul 2026 02:13 PM (IST)

    Wayanad Landslide Updates : പരുക്കേറ്റ് ചികിത്സയിലുള്ളവർ

    മണ്ണിടിച്ചിലിൽ പരുക്കേറ്റ കിരണ്‍കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • 07 Jul 2026 02:10 PM (IST)

    Wayanad Landslide Death Toll : മരണസംഖ്യ ഉയരുന്നു

    അപകട സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.രണ്ട് മൃതദേഹങ്ങള്‍ വൈത്തിരിയിലെ ആശുപത്രിയില്‍.

  • 07 Jul 2026 02:03 PM (IST)

    Wayanad Landslide Updates : ഏഴ് പേരെ കാണാനില്ല

    അപകടത്തില്‍ 7 പേരെ കാണാനില്ല. അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും മണ്ണ് കൂട്ടിയിട്ടതാണ് അപകടം വിളിച്ച് വരുത്തിയതെന്നും മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും ദുരന്തനിവാരണ വകുപ്പും കൃത്യമയായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • 07 Jul 2026 01:57 PM (IST)

    മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

    വയനാട് മേപ്പാടി മണ്ണിടിച്ചിൽ മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു

  • 07 Jul 2026 01:48 PM (IST)

    മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടാണെന്ന് മന്ത്രി ടി. സിദ്ദിഖ്

    തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ ദുരന്തമാണിതെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു Read More

  • 07 Jul 2026 01:47 PM (IST)

    ആളുകളെ മാറ്റുന്നു

    വയനാട്ടില്‍ മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇനിയും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. ഒരു വീടിനും പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചു, പാലവും മണ്ണിനടിയിലായിരിക്കുകയാണ്.

  • 07 Jul 2026 01:46 PM (IST)

    ഒരു മരണം സ്ഥിരീകരിച്ചു

    മണ്ണിടിച്ചിലില്‍ ഒരു മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഏഴു പേരെ കാണാനില്ല

  • 07 Jul 2026 01:38 PM (IST)

    സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍

    വയനാട്ടിലെ അപടകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്ഥിതിഗതികള്‍ അടിയന്തരമായി വിലയിരുത്തകയാണ്. വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. മന്ത്രി ടി സദ്ദിഖും റവന്യൂ മന്ത്രി എ.പി അനില്‍കുമാറും സംഭവസ്ഥലത്ത് എത്തുമെന്നും ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

  • 07 Jul 2026 01:37 PM (IST)

    അവര്‍ പറഞ്ഞതായിരുന്നു ശരി

    വയനാട് തുരങ്കപാത നിര്‍മാണത്തിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തിന്റെ ജീവരേഖയായിരിക്കും പദ്ധതി എന്നായിരുന്നു സുപ്രീംകോടതിയുടെ വാദം Read More

Published On - Jul 07,2026 1:19 PM

Follow Us