AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Swearing Ceremony: ദൈവനാമങ്ങള്‍ക്കിടെ വേറിട്ടൊരു സത്യപ്രതിജ്ഞ; എന്താണ് സഗൗരവം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്?

Meaning of Sagouravam Explained and the Use of the Word Solemnly in Oaths: പാര്‍ട്ടി മാറുന്നതിന് അനുസരിച്ച് സത്യപ്രതിജ്ഞയില്‍ മാറ്റം സംഭവിക്കുന്നത് സ്വാഭാവികം. പിണറായി വിജയന്‍ സര്‍ക്കാരിന്റെയും വിഡി സതീശന്‍ സര്‍ക്കാരിന്റെയും സത്യപ്രതിജ്ഞകള്‍ ഇത്തരത്തില്‍ വ്യത്യസ്തമാകുന്നു. സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അമ്പരക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും. എന്താണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അറിയാമോ?

Kerala Swearing Ceremony: ദൈവനാമങ്ങള്‍ക്കിടെ വേറിട്ടൊരു സത്യപ്രതിജ്ഞ; എന്താണ് സഗൗരവം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്?
പ്രതീകാത്മക ചിത്രം Image Credit source: RLT_Images/DigitalVision Vectors/Getty Images
Shiji M K
Shiji M K | Updated On: 18 May 2026 | 11:57 AM

അധികാരത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പല രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്. ചിലര്‍ ഭരണഘടനയുടെയും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കളും നമ്മുടെ സംസ്ഥാനത്തുണ്ട്. സത്യപ്രതിജ്ഞയില്‍ പ്രയോഗിക്കുന്ന ഓരോ വാചകങ്ങളും വ്യത്യസ്തങ്ങളായ സന്ദേശം കൂടിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ കര്‍ത്തവ്യം കൃത്യവും വ്യക്തവുമായി നിറവേറ്റുമെന്ന ഉറപ്പുനല്‍കാന്‍ അവര്‍ പ്രയോഗിക്കുന്ന വാക്കുകളില്‍ പലതും പൊതുജനങ്ങള്‍ക്ക് അത്ര സുപരിചിതമല്ല.

പാര്‍ട്ടി മാറുന്നതിന് അനുസരിച്ച് സത്യപ്രതിജ്ഞയില്‍ മാറ്റം സംഭവിക്കുന്നത് സ്വാഭാവികം. പിണറായി വിജയന്‍ സര്‍ക്കാരിന്റെയും വിഡി സതീശന്‍ സര്‍ക്കാരിന്റെയും സത്യപ്രതിജ്ഞകള്‍ ഇത്തരത്തില്‍ വ്യത്യസ്തമാകുന്നു. സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അമ്പരക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും. എന്താണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അറിയാമോ?

എന്താണ് സൗഗരവം?

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനും അതല്ലാത്തവര്‍ക്ക് തങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ സാധാരണയായി കേള്‍ക്കുന്ന വാക്കാണ് സൗഗരവം. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത ഇവര്‍ കൂട്ടുപിടിച്ച സൗഗരവം പല അര്‍ത്ഥങ്ങളും സമൂഹത്തിന് നല്‍കുന്നു.

അത്യാവശ്യം ഗൗരവം ലഭിക്കുന്ന അല്ലെങ്കില്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവ. എന്നാല്‍ അതിന്റെ ഗൗരവം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പ്രയോഗിക്കാന്‍ സഗൗരവം അത്ര നിസാരക്കാരനല്ല.

സഗൗരവം എന്ന് പറഞ്ഞാല്‍ ഗൗരവത്തോടെ എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഈ ഗൗരവത്തിന്റെ അര്‍ത്ഥം ഭാരം എന്നാണ്, സഗൗരവം എന്ന് പറഞ്ഞാല്‍ ഭാരത്തോട് കൂടി എന്നും അര്‍ത്ഥമാക്കുന്നു. ഗൗരവത്തിന് ദേഷ്യം എന്നൊരു അര്‍ത്ഥം കൂടി ഉള്ളതിനാല്‍ ഏതര്‍ത്ഥത്തില്‍ മനസിലാക്കണം എന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരിക്കാം രാഷ്ട്രീയ നേതാക്കള്‍ ഉദ്ദേശിക്കുന്നത് അല്ലേ?

Also Read: Minister K A Thulasi: ഒരു വീട്ടിൽ നിന്ന് തന്നെ എംപിയും മന്ത്രിയും; പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേരാണ്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സിപി ജോണുമാണ് സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാര്‍. ബാക്കിയെല്ലാ മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

രണ്ടാം തവണയാണ് ഷിബു ബേബി ജോണ്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം ചവറയില്‍ നിന്ന് നിയമസഭാംഗമായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും അദ്ദേഹത്തിന് പരാജയം നേരിടേണ്ടതായി വന്നിരുന്നു.

ആദ്യമായാണ് സിപി ജോണ്‍ എംഎല്‍എയും മന്ത്രിയുമാകുന്നത്. സിഎംപിയെ പ്രതിനിധീകരിച്ച് എകെ രാഘവന് ശേഷം നിയമസഭയിലേക്ക് എത്തുന്ന ആള്‍ കൂടിയാണ് അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സുധീര്‍ കരമനയെ തോല്‍പ്പിച്ചാണ് സിപി ജോണിന്റെ നിയമസഭ പ്രവേശം.

വിഡി സതീശന്റെ മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരാണ് ഉള്ളത്.

English Summary

Sagouravam is a term used during oath-taking ceremonies, meaning “solemnly,” which indicates a serious and formal promise made by politicians while swearing in under constitutional procedures.

Follow Us