Kerala CM Race: കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം; വ്യക്തമാക്കി ജയറാം രമേശ്
Kerala New CM Announcement Tomorrw:ഇന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളത്തിലെ അണികളും സാധാരണ ജനങ്ങളും. എന്നാൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് തന്നെ നേരിട്ട് മാധ്യമങ്ങളോട് വന്ന് പ്രഖ്യാപനം നാളെ ആയിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.....
തിരുവനന്തപുരം: ഒമ്പതാം ദിവസവും കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ല. എന്നാൽ നാളെ സുപ്രധാനമായ ആ തീരുമാനം ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ രാഹുൽഗാന്ധി മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ എത്തി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളത്തിലെ അണികളും സാധാരണ ജനങ്ങളും.
എന്നാൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് തന്നെ നേരിട്ട് മാധ്യമങ്ങളോട് വന്ന് പ്രഖ്യാപനം നാളെ ആയിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല എത്തിച്ചേർന്ന പ്രവർത്തകരോട് പിരിഞ്ഞു പോകുവാനും ആവശ്യപ്പെട്ടു.
അതേസമയം വിഡി സതീശൻ തന്നെയായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി എന്നാണ് ലഭിക്കുന്ന സൂചന. സതീശന് ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയാണ് അത്തരത്തിൽ ഒരു സുപ്രധാനമായ തീരുമാനത്തിലേക്ക് എത്താൻ കാരണമായതെന്നും സൂചന. എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തിലെ മുതിർന്ന നേതാക്കളോടും മറ്റും വിശദമായി ചർച്ച ചെയ്ത ശേഷം നാളെ പ്രഖ്യാപിക്കാൻ ആണ് നീക്കം.
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ വി ഡി സതീശനോടൊപ്പം കെസി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവരും ചുവട് വച്ചിരുന്നു. ആ സാഹചര്യത്തിൽ സതീശനെ പ്രഖ്യാപിക്കുമ്പോൾ മറ്റ് രണ്ടുപേരെയും നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാനും സമവായത്തിൽ എത്തിക്കാൻ വേണ്ടിയായിരിക്കും പ്രഖ്യാപനം നാളേക്ക് മാറ്റിയതെന്നും സൂചന.
കോൺഗ്രസിന് വിമർശനം
അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്. കേരളത്തിൽ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന്റെ അധികാര കൊതിയുടെ ഭാഗമായിട്ടാണ് ഈ പ്രതിസന്ധി എന്നാണ് പറയുന്നത്. മാത്രമല്ല സംസ്ഥാനത്തെ ഭരണസമ്പനം ഉണ്ടായി എന്നും ഒരുപക്ഷം ആരോപിക്കുന്നു.
നീണ്ട ഒൻപത് ദിവസത്തിനു ശേഷം ഇന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം ഇനിയുള്ള മണിക്കൂറുകളിൽ കേരളത്തിലെ മറ്റു നേതാക്കളുമായും തീരുമാനം അറിയിക്കുവാനും മറ്റുമുള്ള നീക്കമാണിത്. കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്ന് ഏതാണ്ട് അണികളെല്ലാം തീരുമാനിച്ചിരിക്കുകയാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിയ രീതിയിലുള്ള ജനപ്രവാഹം ആണ് ഇന്ന് വൈകിട്ട് മുതൽ ഉണ്ടായത്.
എന്നാൽ പ്രഖ്യാപനം നാളെ ആയിരിക്കുമെന്ന് ജയറാം രമേശ് വ്യക്തമാക്കിയതോടെ എത്തിച്ചേർന്ന അണികളോട് എല്ലാം തന്നെ തിരിച്ചു പോകണം എന്ന് നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. നാളെ പ്രഖ്യാപനം ഉണ്ടാവുകയാണെങ്കിൽ തലസ്ഥാനത്തടക്കം കോൺഗ്രസ് കോട്ടകളിൽ വലിയ ആഘോഷമായിരിക്കും ഉണ്ടാവുക.
ENGLISH SUMMARY
Kerala New CM announcement tomorrow says aicc general secretary jairam ramesh. Following the discussions held by Rahul Gandhi at Mallikarjun Kharga’s residence at 5:30 pm on Wednesday, the leaders and common people of Kerala were hopeful that the Chief Minister of Kerala would be announced today.