കൊച്ചിയിൽ വനിതാ ഡോക്ടറുടെ ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

ഡോക്ടർ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ സാധനങ്ങൾ സതീഷ് മോഷ്ടിച്ചത്. പിന്നീട് സിസിടിവി പരിശോധിച്ചതിൽ നിന്നും...

കൊച്ചിയിൽ വനിതാ ഡോക്ടറുടെ ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

Idappalli Arrest

Updated On: 

11 Feb 2026 | 07:50 AM

കൊച്ചി: ഇടപ്പള്ളിയിൽ വനിതാ ഡോക്ടറുടെ മുറിയിൽ കയറി മോഷണം നടത്തിയ പ്രതിയെ പിടികൂടി. 19കാരനാണ് പ്രതി. വിരലടയാളം പിന്തുടർന്നിട്ടുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ മൂന്നാറിൽ നിന്നും പിടികൂടാൻ സാധിച്ചത്. വനിതാ ഡോക്ടറുടെ നാലേകാൽ ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർന്നത്.

സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശിയായ സതീഷ് കുമാറിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103ആം നമ്പർ മുറിയിൽ കയറിയാണ് സതീഷ് സാധനങ്ങൾ കവർന്നത്.

ALSO READ:തിരുവല്ല സ്പാ ബലാൽസംഗക്കേസിൽ ഒരാൾ കൂടി പിടിയിൽ; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്

ആലപ്പുഴ സ്വദേശിയായ ഡോക്ടർ ഷഹാനയാണ് ഇവിടെ താമസിക്കുന്നത്. ഇവർ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ സാധനങ്ങൾ സതീഷ് മോഷ്ടിച്ചത്. പിന്നീട് സിസിടിവി പരിശോധിച്ചതിൽ നിന്നും മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിൽ ആക്രിക്കടയിൽ പോകുന്ന ദൃശ്യം പോലീസിനെ ലഭിച്ചു. എന്നാൽ ആരാണിതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് മുറിയിൽ നിന്നും വിരലടയാളത്തിന്റെ തുമ്പ് പിടിച്ചു നടത്തിയ അന്വേഷണത്തിനുള്ളിലാണ് മൂന്നാറിൽ ഒളിച്ചു താമസിച്ച പ്രതിയെ കണ്ടെത്തുവാൻ സാധിച്ചത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?