പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
patient was given an expired antibiotic at a government hospital: സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് രോഗിക്ക് നൽകി എന്ന ഗുരുതര വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ 39 വയസുകാരനാണ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് ലഭിച്ചത്.

Patient Was Given An Expired Antibiotic At A Government Hospital
മേലാറ്റൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം വൻ വിവാദമായതിന് പിന്നാലെ, സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് രോഗിക്ക് നൽകി എന്ന ഗുരുതര വീഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് ആണ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് ലഭിച്ചത്. കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ 39 വയസുകാരനാണ് സർക്കാർ ആശുപത്രിയിൽ നിന്ന് കാലാവധി കഴിഞ്ഞ സിപ്രോഫ്‌ലോക്‌സാസിൻ മരുന്ന് ലഭിച്ചത്. മരുന്നിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് യുവാവ് ചികിത്സ തേടി പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്ന് ലഭിച്ച മരുന്നിന്റെ പാക്കറ്റിൽ 2026 ആഗസ്റ്റ് വരെയാണ് കാലാവധി രേഖപ്പെടുത്തിയിരുന്നത്. ഇത് ഒക്ടോബർ മൂന്നാം വാരം ആയി, അതായത് മരുന്നിന്റെ കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുന്നു.
Also Read: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
രോഗിക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മരുന്നാണ് എന്ന് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മരുന്ന് വിതരണത്തിലെ വീഴ്ചയും ചർച്ചയായി. പഴയ മരുന്നുകൾ ഒഴിവാക്കിയിരുന്നുവെന്നും അറിയാതെ, കാലാവധി കഴിഞ്ഞ മരുന്ന് വിതരണത്തിൽ ഉൾപ്പെട്ടതാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കാലാവധി കഴിഞ്ഞ ഈ മരുന്ന് ഇവിടെനിന്ന് മറ്റേതെങ്കിലും രോഗികൾക്ക് നൽകിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി അറിയാനുണ്ട്.
എസ്എംഎ മരുന്ന് വിവാദം: സാംപിൾ മരുന്ന് തിരികെവാങ്ങി എസ്എടി ആശുപത്രി
തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്നിന്റെ കവറിൽ ‘ഫിസിഷ്യൻസ് സാംപിൾ അഥവാ ക്ലിനിക്കൽ ട്രയൽ’ എന്നു രേഖപ്പെടുത്തിയത് വൻ വിവാദമായതിന് പിന്നാലെ മരുന്നുകൾ തിരികെവാങ്ങി ആശുപത്രി.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിതർക്കു നൽകിയ റിസിഡിപ്ലാം മരുന്നിന്റെ സാംപിൾ ആണ് എസ്എടി ആശുപത്രി അധികൃതർ തിരികെവാങ്ങുകയും, കരാർ പ്രകാരമുള്ള മരുന്ന് നൽകുകയും ചെയ്തത്.
വെള്ളിയാഴ്ച എസ്എടിയിൽ എത്തുന്ന രോഗികൾക്കു നൽകാൻ മരുന്ന് ഇല്ലായിരുന്നു. നാറ്റ്കോ കമ്പനിയുമായാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ കരാറിൽ ഏർപ്പെട്ടിരുന്നത്. നാറ്റ്കോ കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോൾ സാംപിൾ മരുന്ന് എത്തിക്കാമെന്നും കരാർ അനുസരിച്ചുള്ള മരുന്നു തിങ്കളാഴ്ച എത്തിക്കാമെന്നുമായിരുന്നു മറുപടി. ഇങ്ങനെ എത്തിച്ച മരുന്നിന്റെ കവറിൽ ‘ഫിസിഷ്യൻസ് സാംപിൾ അഥവാ ക്ലിനിക്കൽ ട്രയൽ’ എന്നു രേഖപ്പെടുത്തിയിരുന്നു. ഇത് വിവാദമാകുകയായിരുന്നു.
6 രോഗികൾക്കാണു സാംപിൾ നൽകിയത്. പുറത്തെ കുറിപ്പു കണ്ടപ്പോൾ രോഗികളുടെ ബന്ധുക്കൾ ആശങ്ക അറിയിച്ചു. ഇതിനെ തുടർന്ന് മരുന്നുകൾ തിരികെ വാങ്ങിയതായും കരാർ പ്രകാരമുള്ള മരുന്ന് തിങ്കളാഴ്ച എത്തിയതിനാൽ ആ മരുന്നാണു വിതരണം ചെയ്യുന്നതെന്നും എസ്എടി ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. അതേസമയം, എസ്എംഎ രോഗം ബാധിച്ച കുട്ടികൾക്ക് ഇന്ത്യൻ നിർമിത മരുന്ന് നൽകാൻ മടിക്കണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. എന്നാൽ രക്ഷിതാക്കളിൽ ഇത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു, അതിനാൽത്തന്നെ ആരോഗ്യവകുപ്പ് നൽകിയ മരുന്ന് ഇപ്പോഴും കുട്ടികൾക്ക് കൊടുക്കാൻ രക്ഷിതാക്കൾ തയാറായിട്ടില്ല.
English Summary
A serious lapse has been reported at a government Family Health Centre, where an expired medicine was dispensed to a patient. A 39-year-old resident of Kondiparambu, Keezhattur- who had sought treatment for a fever at the Poonthanam Government Family Health Centre- was given an expired antibiotic.