AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Zomato hikes delivery fee: ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി കൂടുതൽ ചിലവ്, സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി

Zomato Hikes Platform Fee : ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്. സൊമാറ്റോയുടെ പ്രധാന എതിരാളി ആയ സ്വി​ഗി നിലവിൽ നികുതി ഉൾപ്പെടെ 14.9 രൂപയാണ് പ്ലാറ്റ്ഫോം ഫീസ് ആയി ഈടാക്കുന്നത്.

Zomato hikes delivery fee: ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി കൂടുതൽ ചിലവ്, സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി
Zomato Hikes Platform Fee Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 20 Mar 2026 | 07:15 PM

തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധി ഫുഡ് ഓർഡറിങ് മേഖലയേയും ബാധിക്കുന്നു. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ആണ് തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വർദ്ധിപ്പിച്ചത്. ഒരു ഓർഡറിന് ഈടാക്കുന്ന തുകയിൽ 2.40 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് വിവരം. ഇതോടെ പ്ലാറ്റ്‌ഫോം ഫീ 12.50 രൂപയിൽ നിന്ന് 14.90 രൂപയായി ഉയർന്നിട്ടുണ്ട്.

പുതിയ മാറ്റങ്ങൾ അനുസരിച്ച് പ്ലാറ്റ്ഫോം ഫീസ് ഏകദേശം 19.2 ശതമാനം വർദ്ധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഇന്ധനവിലയിലെ വർദ്ധനവും ക്രൂഡോയിൽ വിപണിയിലെ മാറ്റങ്ങളുമാണ് നിനക്ക് കൂട്ടാൻ കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. 2025 നു ശേഷം നടക്കുന്ന ഈ ഫീസ് വർദ്ധനയോടെ ഇതുവരെ ആറ് തവണ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളി ആയ സ്വി​ഗി നിലവിൽ നികുതി ഉൾപ്പെടെ 14.9 രൂപയാണ് പ്ലാറ്റ്ഫോം ഫീസ് ആയി ഈടാക്കുന്നത്.

ഭക്ഷണവിതരണ മേഖലയിൽ സൊമാറ്റോയ്ക്കും സ്നേഹിക്കും ഭീഷണിയായി പല പുതിയ ആപ്പുകളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിനുദാഹരണമാണ് അടുത്തിടെ വന്ന റാപ്പിഡോ. അധിക പ്ലാറ്റ്ഫോം ചാർജുകൾ ഇല്ലാത്ത ഡെലിവറി ഫീസ് മാത്രം ഈടാക്കുന്ന ഒൺലി എന്ന സേവനമാണ് റാപ്പിഡോ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. പ്ലാറ്റ്ഫോം ഫ്യൂസിലെ തുടർച്ചയായ വർദ്ധനവ് ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്

Follow Us