Annular Solar Eclipse: ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയമോ? സൂര്യഗ്രഹണം ഇന്ത്യയിൽ കാണാമോ? സമയവും സുരക്ഷാ നിർദ്ദേശങ്ങളും

Annular Solar Eclipse On February 17: ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന ബിന്ദുവിൽ ആയിരിക്കുമ്പോഴാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണ്ണമായി മറയ്ക്കാനുള്ള വലിപ്പം ഉണ്ടാകില്ല.

Annular Solar Eclipse: ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയമോ? സൂര്യഗ്രഹണം ഇന്ത്യയിൽ കാണാമോ? സമയവും സുരക്ഷാ നിർദ്ദേശങ്ങളും

Solar Eclipse (1)

Published: 

11 Feb 2026 | 02:57 PM

2026-ലെ ആദ്യ ആകാശവിസ്മയത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഫെബ്രുവരി 17-ന് ആകാശത്ത് അഗ്നിവലയം അധവാ റിങ് ഓഫ് ഫയർ സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരികയും, എന്നാൽ സൂര്യനെ പൂർണ്ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന ബിന്ദുവിൽ ആയിരിക്കുമ്പോഴാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണ്ണമായി മറയ്ക്കാനുള്ള വലിപ്പം ഉണ്ടാകില്ല. ഇതിനാൽ സൂര്യന്റെ മധ്യഭാഗം ചന്ദ്രൻ മറയ്ക്കുകയും പുറംഭാഗം ഒരു തിളങ്ങുന്ന മോതിരം പോലെ അവശേഷിക്കുകയും ചെയ്യും.

ALSO READ: ചൂടുകാലത്ത് മുടിക്കൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്!

ഇതാണ് ‘റിംഗ് ഓഫ് ഫയർ’ എന്ന് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. അന്റാർട്ടിക്കയുടെ ഉൾഭാഗങ്ങൾ, തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇത് കാണാൻ സാധിക്കുക.

ഇന്ത്യയിൽ ഈ സമയം പകൽ ആയതിനാൽ ജ്യോതിശാസ്ത്രപരമായി ഗ്രഹണം നടക്കുന്നുണ്ടെങ്കിലും നേരിട്ട് കാണാൻ കഴിയില്ല. ഉച്ചയ്ക്ക് 12:31 മുതൽ ഭാഗിക ഗ്രഹണം ആരംഭിക്കും. വൈകുന്നേരം ഏകദേശം 5:42-ന് അഗ്നിവലയം ദൃശ്യമാകും. ‘റിംഗ് ഓഫ് ഫയർ’ പ്രതിഭാസം ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കും. അന്റാർട്ടിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, ടാൻസാനിയ, അർജന്റീന, ചിലി എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.

 

സുരക്ഷാ നിർദ്ദേശങ്ങൾ

 

ഗ്രഹണം കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലുള്ളവർ തീർച്ചയായും താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണം

  • വെറും കണ്ണുകൊണ്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും.
  • ISO 12312-2 സർട്ടിഫൈഡ് ആയ സോളാർ ഫിൽട്ടറുകൾ അല്ലെങ്കിൽ ഗ്രഹണ കണ്ണടകൾ മാത്രം ഉപയോഗിക്കുക.
  • സാധാരണ സൺഗ്ലാസുകളോ എക്സ്-റേ ഫിലിമുകളോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
Follow Us
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം