AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Care: ചൂടുകാലത്ത് മുടിക്കൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്!

Hair Care Tips: സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളുകളെ നശിപ്പിക്കുകയും മുടി വരണ്ട് പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. ഇത് തടയാൻ സഹായിക്കുന്ന ചില മാർ​ഗങ്ങൾ അറിഞ്ഞാലോ....

Hair Care: ചൂടുകാലത്ത് മുടിക്കൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്!
പ്രതീകാത്മക ചിത്രംImage Credit source: Boy_Anupong/Moment/Getty Images
Nithya Vinu
Nithya Vinu | Published: 10 Feb 2026 | 11:44 AM

മലയാളികളെ ഒന്നടങ്കം വലച്ച് സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ഒന്ന് പുറത്തിറങ്ങണമെങ്കിൽ പോലും സൺസ്ക്രീനുകൾ വേണം. നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ നമ്മൾ സൺസ്‌ക്രീനുകൾ ഉപയോഗിക്കാറുണ്ടെങ്കിലും, പലപ്പോഴും സൂര്യപ്രകാശമേറ്റ് മുടിക്കുണ്ടാകുന്ന കേടുപാടുകൾ നമ്മൾ ശ്രദ്ധിക്കാറില്ല. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളുകളെ നശിപ്പിക്കുകയും മുടി വരണ്ട് പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. ഇത് തടയാൻ സഹായിക്കുന്ന ചില മാർ​ഗങ്ങൾ അറിഞ്ഞാലോ….

 

തലമുടി സംരക്ഷിക്കാം…

സൂര്യപ്രകാശത്തിൽ നിന്ന് മുടിയെ നേരിട്ട് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല വഴി ഒരു തൊപ്പി അല്ലെങ്കിൽ സ്കാർഫ് ധരിക്കുക എന്നതാണ്. മുടി മുഴുവനായി മറയ്ക്കുന്ന തരത്തിലുള്ള തുണികൾ ഉപയോഗിക്കുന്നത് സൂര്യരശ്മികൾ നേരിട്ട് മുടിയിൽ ഏൽക്കുന്നത് തടയും.

മുടി ചൂട് വെള്ളത്തിൽ കഴുകാതിരിക്കാൻ പരമാവധി ശ്രമിക്കുക. കാരണം മുടി ചൂട് വെള്ളത്തിൽ കഴുകുന്നത് മുടിയിലെ ഈർപ്പത്തിനെ വലിച്ചെടുക്കാൻ കാരണമാകും. ഇതിലൂടെ മുടിയുടെ ക്യൂട്ടികൾ തുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തണുത്ത വെള്ളം ഉപയോ​ഗിച്ച് മുടികഴുകുന്നതാണ് ഉചിതം.

ചൂടും വിയർപ്പും കാരണം ഒന്നിലധികം പ്രാവശ്യം പലരപും കുളിക്കാറുണ്ട്. എന്നാൽ പല തവണ കുളിക്കുമ്പോൾ ഉള്ള ഷാംപൂവിൻ്റെ ഉപയോഗം ഒഴിവാക്കുക. എപ്പോഴും ഷാംപൂ ഉപയോഗിക്കാതെ പകരം വെള്ളം മാത്രം ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും കൂടുതൽ ഉത്തമം.

ALSO READ: വല്ലാത്ത ചൂടാണോ? എസിയില്ലാതെയും വീട് തണുപ്പിക്കാം, ചെയ്യേണ്ടത്…

സൂര്യപ്രകാശം മുടിയിലെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. അതിനാൽ, വേനൽക്കാലത്ത് നല്ലൊരു കണ്ടീഷണർ അല്ലെങ്കിൽ ‘ലീവ്-ഇൻ’ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിക്ക് അധിക ഈർപ്പവും സംരക്ഷണവും നൽകും.

മുടിയുടെ സംരക്ഷണത്തിന് ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മധുര പലഹാരങ്ങൾ കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും ഏറെ പ്രധാനമാണ്. പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.