AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mosquito Repellent Creams: കൊതുകിനെ ഓടിക്കാൻ ക്രീം പുരട്ടുന്നവർ ശ്രദ്ധിക്കുക! ചർമ്മത്തിന് ദോഷമോ?; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Mosquito Repellent Side Effects: കുന്തിരിക്കം പുകച്ചും, തിരികൾ കത്തിച്ചും കൊതുകിനെ ഓടിക്കുന്നതാണ് സാധാരണാമായ രീതികൾ. എന്നാൽ അടുത്തിടെയായി കൊതുകിനെ തുരത്താനും അവ ശരീരത്ത് കടിക്കാതിരിക്കാനും ചില ക്രീമുകൾ ആളുകൾ ഉപയോ​ഗിക്കാറുണ്ട്. അത്തരത്തിൽ കൊതുകിനെ അകറ്റാൻ ലോഷനുകളെയും ക്രീമുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം കൊതുകുനിവാരണ ക്രീമുകളിലും അടങ്ങിയിരിക്കുന്നത് മാരകമായ കെമിക്കലുകളാണ്.

Mosquito Repellent Creams: കൊതുകിനെ ഓടിക്കാൻ ക്രീം പുരട്ടുന്നവർ ശ്രദ്ധിക്കുക! ചർമ്മത്തിന് ദോഷമോ?; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 May 2026 | 11:47 AM

ഡെങ്കിപ്പനിയും മലേറിയയും പരത്തുന്നത് കൊതുകുകളാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൊതുകിനെ അകറ്റാൻ പല മാർ​ഗങ്ങളും സ്വീകരിക്കാറുണ്ട്. കുന്തിരിക്കം പുകച്ചും, തിരികൾ കത്തിച്ചും കൊതുകിനെ ഓടിക്കുന്നതാണ് സാധാരണാമായ രീതികൾ. എന്നാൽ അടുത്തിടെയായി കൊതുകിനെ തുരത്താനും അവ ശരീരത്ത് കടിക്കാതിരിക്കാനും ചില ക്രീമുകൾ ആളുകൾ ഉപയോ​ഗിക്കാറുണ്ട്. അത്തരത്തിൽ കൊതുകിനെ അകറ്റാൻ ലോഷനുകളെയും ക്രീമുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, കൊതുകിനെ ഓടിക്കാൻ ചർമ്മത്തിൽ പുരട്ടുന്ന ഇത്തരം ഉൽപ്പന്നങ്ങൾ പുരട്ടുന്ന ഇത്തരം ഉൽപ്പന്നങ്ങൾ നമ്മുടെ ചർമ്മത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം കൊതുകുനിവാരണ ക്രീമുകളിലും അടങ്ങിയിരിക്കുന്നത് മാരകമായ കെമിക്കലുകളാണ്. ഇത് തന്നെയാണ് ആരോ​ഗ്യത്തിന് വിനയാകുന്നത്. കൊതുകുകളെ അകറ്റാൻ ഉപയോ​ഗിക്കുന്ന കെമിക്കലുകൾ ഫലപ്രദമാണെങ്കിലും, ചർമ്മത്തിൽ നേരിട്ട് പുരട്ടുമ്പോൾ ചിലരിൽ ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം. പ്രത്യോകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവരിൽ. അവർക്ക് ചൊറിച്ചിൽ, ചുവന്നു തടിക്കൽ, നീറ്റലോ പുകച്ചലോ പോലുള്ള അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം.

ALSO READ: കൊതുക് ശല്യമാണോ, വീട്ടിനുള്ളിൽ ഈ ചെടികൾ വച്ചാൽ മതി

ക്രീമുകളിലെ വില്ലനാകുന്നത് എങ്ങനെ

ചർമ്മത്തിലെ അലർജി: സെൻസിറ്റീവ് ചർമ്മമുള്ളവരിൽ ചൊറിച്ചിൽ, ചുവന്നു തടിക്കൽ, നീറ്റൽ എന്നിവയ്ക്ക് ഇത്തരം ക്രീമുകൾ കാരണമായേക്കാം.

രാസവസ്തുക്കൾ: ദീർഘനേരം ഇത്തരം ക്രീമുകൾ ചർമ്മത്തിൽ പുരട്ടിയിരിക്കുന്നത് ചെറിയ സുഷിരങ്ങൾ വഴി രാസവസ്തുക്കൾ ഉള്ളിലേക്ക് പ്രവേശിക്കാനും ഇത് പിന്നീട് പല ചർമ്മപ്രശ്നങ്ങൾക്കും കാരണമായേക്കാം.

ശ്വസന പ്രശ്നങ്ങൾ: രൂക്ഷമായ ​ഗന്ധമുള്ള ക്രീമുകൾ ഉപയോ​ഗിക്കുന്നത് ചിലരിൽ ശ്വാസതടസ്സമോ തുമ്മലോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

കുട്ടികളിൽ ശ്രദ്ധിക്കണം

  • മുതിർന്നവരേക്കാൾ വളരെ സെൻസിറ്റീവായ ചർമ്മമാണ് കുട്ടികളുടേത്. അതിനാനാൽ തന്നെ അവരിൽ ഇത്തരം ക്രീമുകൾ ഉപയോ​ഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
  • രണ്ടു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ ഇത്തരം ക്രീമുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
  • അല്പം മുതിർന്ന കുട്ടികളാണെങ്കിൽ അവരിൽ കൈപ്പത്തിയിൽ ക്രീം പുരട്ടാതിരിക്കുക. കാരണം കൈ വായിൽ വയ്ക്കാനും കണ്ണിൽ തൊടാനുമുള്ള സാധ്യതയുണ്ട്.
  • ക്രീമുകൾക്ക് പകരം കൊതുകുവലയോ അല്ലെങ്കിൽ ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങളോ കുട്ടികളെ ധരിപ്പിക്കുന്നതാണ് നല്ലത്.

സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?

നിങ്ങൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ക്രീമുകൾ ചർമ്മത്തിൽ നേരിട്ട് പുരട്ടുന്നതിന് പകരം നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് പുറത്ത് പുരട്ടുന്നത് വളരെ നല്ലതായിരിക്കും. അപ്പോൾ കെമിക്കലുകൾ ശരീരത്തിൽ നേരിട്ട് എത്തുന്നത് കുറയ്ക്കും. മുറിവുകളോ പോറലുകളോ ഉള്ള ഭാഗങ്ങളിൽ ഇത്തരം ക്രീം പുരട്ടരുത്. കഴിവതും മുഖത്ത് പുരട്ടാതിരിക്കുക. ഇനി പുരട്ടിയാൽ തന്നെ കണ്ണിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം. പുറത്തുപോയി തിരികെ വന്നാലുടൻ സോപ്പിട്ട് കഴുകി ക്രീമിന്റെ അംശം ചർമ്മത്തിൽ നിന്ന് പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

കൊതുകുനിവാരണ ക്രീമുകൾ ഒരു പരിധി വരെ നമ്മെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെങ്കിലും അവയുടെ അമിത ഉപയോഗം മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. വിപണിയിൽ നിന്ന് ഇത്തരം വസ്തുക്കൾ വാങ്ങുമ്പോൾ ലേബലിലെ നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുകയും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുകയും വേണം.

English Summary:

While mosquito repellent creams are essential tools in preventing diseases mosquito bite. But in sometimes, it will danger to our skin and health. Check the hidden sideeffects of mosquito repellent creams to our skin.

Follow Us