Health Tips: വെള്ളരിക്ക തോല് കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Cucumber Peel Benefits: കഴിക്കുന്നത് ഏത് രീതിയിലും ആയിക്കോട്ടെ, പക്ഷേ വെള്ളരിക്കയുടെ തൊലി കളയുന്നത് നല്ലതാണോ. പലരും തൊലി കളഞ്ഞാണ് ഇവ കഴിക്കുന്നത്. ശരിക്കും ഈ ശീലം നമ്മുടെ ആരോ​ഗ്യത്തിന് നല്ലതാണോ. അതോ അവയുടെ ​ഗുണമേന്മ കളയുന്ന രീതിയാണോ ഇത്. വെള്ളരിക്കയുടെ യഥാർത്ഥ ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ അത് കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം.

Health Tips: വെള്ളരിക്ക തോല് കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

Published: 

01 May 2026 | 09:33 PM

ആ​രോ​ഗ്യത്തിൻ്റെ പരിയായമാണ് വെള്ളരിക്കയെ പലരും കാണുന്നത്. പല ഡയറ്റ് ഭക്ഷണങ്ങളിലെയും പ്രധാന ചേരുവയാണ് വെള്ളരിക്ക. സാലഡ്, ജ്യൂസ് തുടങ്ങി പല രീതിയിൽ പല രുചിയിൽ ഇത് കഴിക്കാറുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത്. കാരണം ഇതിൽ ജലാശം വളരെ കൂടുതലായതിനാൽ ഇവ ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ നമ്മൾ കഴിക്കുന്നത് ഏത് രീതിയിലും ആയിക്കോട്ടെ, പക്ഷേ വെള്ളരിക്കയുടെ തൊലി കളയുന്നത് നല്ലതാണോ. പലരും തൊലി കളഞ്ഞാണ് ഇവ കഴിക്കുന്നത്. ശരിക്കും ഈ ശീലം നമ്മുടെ ആരോ​ഗ്യത്തിന് നല്ലതാണോ. അതോ അവയുടെ ​ഗുണമേന്മ കളയുന്ന രീതിയാണോ ഇത്.

വെള്ളരിക്കയുടെ യഥാർത്ഥ ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ അത് കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം. പലരും വെള്ളരിക്കയുടെ തൊലി പൂർണ്ണമായും ചെത്തിക്കളഞ്ഞ ശേഷമാണ് സാലഡിലും മറ്റും ചേർത്ത് കഴിക്കുന്നത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് വലിയൊരു തെറ്റാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വെള്ളരിക്ക എങ്ങനെ കഴിക്കണമെന്ന് ഡയറ്റീഷ്യനായ ശ്വേത ജെ. പഞ്ചൽ പറയുന്നത് നോക്കാം.

ALSO READ: തണ്ണിമത്തൻ മുറിക്കുമ്പോൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ? വില്ലനാകുന്ന വ്യാജനെ തിരിച്ചറിയാം

വെള്ളരിക്ക കഴിക്കേണ്ടത് എങ്ങനെ?

വിറ്റാമിനുകളുടെ കലവറ

നമ്മൾ പലരും വിഷമയം ഉള്ളതുകൊണ്ടോ മറ്റെന്തെക്കൊയോ കാരണത്താൽ വെള്ളരിക്കയുടെ തൊലി പൂർണമായും കളയാറുണ്ട്. എന്നാൽ ആ കളയുന്ന വെള്ളരിക്കയുടെ തൊലിയിലാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നത്. അസ്ഥികളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കാതിരിക്കാനും ഈ വിറ്റമിൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വെള്ളരിക്ക തൊലി കളഞ്ഞ് കഴിക്കുന്നതിലൂടെ ഇതിൻ്റെ ഗുണം പകുതിയിലധികം നഷ്ടപ്പെടുന്നു.

നാരുകളാൽ സമ്പന്നം

ജലാംശം നൽകുന്ന എന്നതിനപ്പുറം വെള്ളരിക്ക കഴിക്കുന്നതു കൊണ്ട് മറ്റ് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ വേറെയുമുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്ന നാരുകൾ ഇവയിലുണ്ട്. അത് പ്രധാനമായും അടങ്ങിയിരിക്കുന്നത് വെള്ളരിക്കയുടെ തൊലിയിലാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വെള്ളരിക്ക തൊലിയോട് കൂടി കഴിച്ചാൽ മാത്രമെ ​ഗുണകരമാകുകയുള്ളൂ.

കാഴ്ചശക്തിക്ക് മികച്ചത്

വെള്ളരിക്കയുടെ തൊലിയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച്ചശക്തിക്കും വളരെ നല്ലതാണ്. അതിനാൽ എപ്പോഴും അവ തൊലിയോട് കൂടി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. കൂടാതെ വെള്ളരിക്ക നല്ല രീതിയിൽ വൃത്തിയാക്കാനും മറക്കരുത്.

ശരീരഭാരം കുറയ്ക്കാൻ

നാരുകൾ കൂടുതൽ അടങ്ങിയ തൊലിയോടെ കൂടി വെള്ളരിക്ക കഴിക്കുമ്പോൾ വയർ കൂടുതൽ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ആഹാരം കഴിക്കുന്നത് ഓഴിവാക്കാനും വിശപ്പ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.

വെള്ളരിക്ക കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നന്നായി കഴുകുക: വിപണിയിൽ നിന്ന് വാങ്ങുന്ന വെള്ളരിക്കയിൽ കീടനാശിനികളും മറ്റ് വസ്തുക്കളും അടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ 15-20 മിനിറ്റ് മുക്കിവെച്ച് നന്നായി കഴുകിയ ശേഷം മാത്രം തൊലിയോടെ കൂടി കഴിക്കാവു. വിനാ​ഗിരി ഒഴിച്ച വെള്ളത്തിൽ വയ്ക്കുന്നതും നല്ലതാണ്.

കയ്പ്പുണ്ടോ എന്ന് നോക്കുക: വെള്ളരിക്കയുടെ രണ്ട് അറ്റങ്ങളിലും സാധാരണയായി കയ്പ്പ് തോന്നാറുണ്ട്. കയ്പ്പുണ്ടെങ്കിൽ ആ ഭാഗം മുറിച്ചു മാറ്റാൻ ശ്രദ്ധിക്കണം. കയ്പ്പുള്ള വെള്ളരിക്ക ചില സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. അതിനാൽ അവ വ‍ൃത്തിയാക്കി രണ്ട് വശങ്ങളും മുറിച്ച് മാറ്റിയ ശേഷം മാത്രം കഴിക്കുക.

വെള്ളരിക്ക എങ്ങനെ കഴിക്കാം?

ഏറ്റവും നല്ല മാർഗം അത് തൊലിയോട് കൂടി തന്നെ കഴിക്കുക എന്നതാണ്. ഒരു നുള്ള് പിങ്ക് ഉപ്പ് ചേർത്ത് കഴിച്ചാൽ അത്രയും നല്ലതാണ്. കാരണം, ഇത് ഒരു ഹൈഡ്രേഷൻ നിലനിർത്താൻ സഹായിക്കുന്ന രീതിയാണ്. വിയർപ്പിലൂടെ നഷ്ടമാകുന്ന ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടമാകാതെ ഇവ സംരക്ഷിക്കും.

English Summary:

Health Experts Recommends How To Eat Cucumber And Benefits Of Eating With Skin. By Eating Them Whole And Unpeeled, You Ensure Get The Maximum Benefits For Hydration, WeightLoss And Digestive Health.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്