AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Watermelon Purity Test: തണ്ണിമത്തൻ മുറിക്കുമ്പോൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ? വില്ലനാകുന്ന വ്യാജനെ തിരിച്ചറിയാം

Watermelon Purity Test At Home: വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തനിൽ ചുവപ്പ് നിറവും മധുരവും വർദ്ധിപ്പിക്കാൻ മാരകമായ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന വാർത്തകൾ തന്നെയാണ് പലപ്പോഴും ആളുകളെ ആശങ്കപ്പെടുത്തുന്നത്. സാധാരണയിലും കൂടുതലും മധുരവും ചുവപ്പ് നിറവും എല്ലായിപ്പോഴും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ തണ്ണിമത്തൻ വാങ്ങിയ ശേഷം അതിൻ്റെ ​ഗുണനിരവാരം വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

Watermelon Purity Test: തണ്ണിമത്തൻ മുറിക്കുമ്പോൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ? വില്ലനാകുന്ന വ്യാജനെ തിരിച്ചറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 01 May 2026 | 04:46 PM

വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാനും വാങ്ങാനും ആ​ഗ്രഹിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ചൂടുള്ള സമയത്ത് ദാഹം അകറ്റാനും ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് വർദ്ധിപ്പിക്കാനും ചൂടിൻ്റെ അസ്വസ്ഥതകൾ കുറയ്ക്കാനും തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു സംഭവം ആളുകൾക്ക് ഇതിനോടുള്ള വിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല, രാത്രിയിൽ തണ്ണിമത്തൻ കഴിച്ച ശേഷം ഒരു കുടുംബത്തിലെ നാല് പേർക്ക് ജീവൻ നഷ്ടമായത്.

ഈ സംഭവത്തിന് ശേഷം ഇന്ന് പലരും തണ്ണിമത്തൻ വാങ്ങുന്നതിന് മുമ്പ് ഒന്ന് ആലോചിക്കാറുണ്ട്. വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തനിൽ ചുവപ്പ് നിറവും മധുരവും വർദ്ധിപ്പിക്കാൻ മാരകമായ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന വാർത്തകൾ തന്നെയാണ് പലപ്പോഴും ആളുകളെ ആശങ്കപ്പെടുത്തുന്നത്. സാധാരണയിലും കൂടുതലും മധുരവും ചുവപ്പ് നിറവും എല്ലായിപ്പോഴും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ തണ്ണിമത്തൻ വാങ്ങിയ ശേഷം അതിൻ്റെ ​ഗുണനിരവാരം വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

ALSO READ: ചായ കുടിച്ചാൽ അസിഡിറ്റി ഉണ്ടാകുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കാരണം

വ്യാജനെ എങ്ങനെ തിരിച്ചറിയാം?

1. കോട്ടൺ ബോൾ ടെസ്റ്റ്

തണ്ണിമത്തൻ മുറിച്ച ശേഷം അതിൻ്റെ ചുവന്ന ഭാഗത്ത് ഒരു കഷ്ണം വെളുത്ത പഞ്ഞി കൊണ്ട് പതുക്കെ തൊട്ടുകയോ ഉരച്ചോ നോക്കുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുന്നതായി ശ്രദ്ധിയിൽപ്പോട്ടാൽ അതിൽ നിറം വർദ്ധിപ്പിക്കാനുള്ള മാരകമായ രാസവസ്തുക്കൾ ചേർത്തിട്ടുള്ളതായി മനസ്സിലാക്കാം. ഇവ കഴിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം.

2. വാട്ടർ ടെസ്റ്റ്

തണ്ണിമത്തൻ്റെ മുറിച്ച് അതിൻ്റെ ചെറിയൊരു കഷ്ണം ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് അതിലേക്ക് ഇടുക. വെള്ളം ഉടൻ തന്നെ ചുവപ്പ് നിറമാവുകയാണെങ്കിൽ അതിൽ മായം ചേർന്നിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മായം ചേരാത്ത തണ്ണിമത്തനാണെങ്കിൽ അത് വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ നിറം ഉടൻ തന്നെ മാറില്ല.

3. ദ്വാരങ്ങളും വിള്ളലുകളും

നിങ്ങൾ കടകളിൽ നിന്ന് തണ്ണിമത്തൻ വാങ്ങുന്നതിന് മുമ്പ് അതിൻ്റെ പുറംതോടിൽ അസ്വാഭാവികമായ ചെറിയ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. മധുരം വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും സ​ഹായിക്കുന്ന പല രാസവസ്തുക്കളും ഇൻജക്ഷൻ വഴി ഉള്ളിലേക്ക് കടത്തിയതിൻ്റെ ലക്ഷണമായി ഇതിനെ കണക്കാക്കാം. അതിനാൽ പുറത്ത് മറ്റ് പാടുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.

4. വെളുത്ത പാടുകൾ

മുറിച്ച തണ്ണിമത്തൻ്റെ ഉള്ളിൽ അസ്വാഭാവികമായി വെളുത്ത പൊടി പോലെയുള്ള പാടുകൾ കാണുന്നുണ്ടെങ്കിൽ അത് രാസവസ്തുവിൻ്റെ സാനിധ്യമായി കണക്കാക്കാം. ഇത് ആരോഗ്യത്തിന് വളരെ ഹാനികരമായതിനാൽ അവ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

നല്ല തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം?

ഫീൽഡ് സ്പോട്ട്: തണ്ണിമത്തൻ്റെ അടിഭാഗത്ത് മഞ്ഞ കലർന്ന പാടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് തറയിൽ കിടന്ന് സ്വാഭാവികമായി പഴുത്തതിൻ്റെ പ്രകടമായ തെളിവാണ്. വെളുത്ത പാടാണെങ്കിൽ അത് പാകമാകുന്നതിന് മുൻപ് പറിച്ചതാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

തട്ടി നോക്കുക: തണ്ണിമത്തനിൽ തട്ടുമ്പോൾ ഒരു തരം ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് മാംസം നിറഞ്ഞതും മധുരമുള്ളതുമാകാനുള്ള സാധ്യത കൂടുതലാണ്.

തണ്ണിമത്തൻ കഴിക്കുന്നതിൻ്റെ ​ഗുണങ്ങൾ

  • നിർജ്ജലീകരണം തടയുന്നു: ശരീരത്തിലെ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ വളരെ മികച്ചൊരു ഓപ്ഷനാണ്. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടയാനും ദാഹം മാറ്റാനും ഇതിലും മികച്ചത് വേറെയില്ല.
  • ഹൃദയാരോഗ്യത്തിന്: തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആൻ്റിഓക്സിഡൻ്റ് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് വളരെ സഹായകരമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • വൃക്കകളുടെ ആരോഗ്യം: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ തണ്ണിമത്തൻ നല്ലതാണ്. കൂടാതെ ഇതിലെ പൊട്ടാസ്യം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

English Summary:

With the rise of artificial ripening and chemicals, doubt increases on watermelon is safe to eat. Many sellers use large quantity of chemical like Saccharin for artificial sweetener to make watermelons. In This situation here is explain how to detect chemicals and artificial colours in watermelon.

 

 

Follow Us