AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Banana Peel: പഴത്തൊലി കളയാൻ വരട്ടെ, മുടി തഴച്ചു വളരാൻ ഇതൊന്ന് മതിയെന്നേ

Banana Peel for Hair Growth: സാധാരണയായി പഴം കഴിക്കാൻ എടുക്കുമ്പോൾ അതിന്റെ തൊലി കളയാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട കേട്ടോ... ഈ വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് ധാരാളം ​ഗുണങ്ങളുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? പ്രത്യേകിച്ച് തലമുടിയും ആരോ​ഗ്യത്തിനും വളർച്ചയ്ക്കും ഇവ ഏറെ ​ഗുണകരമാണ്.

Banana Peel: പഴത്തൊലി കളയാൻ വരട്ടെ, മുടി തഴച്ചു വളരാൻ ഇതൊന്ന് മതിയെന്നേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Apr 2026 | 06:00 AM

പഴം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഊർജ്ജത്തിനും പോഷകങ്ങൾ ലഭിക്കാനും ദിവസവും പഴം കഴിക്കുന്നത് വളരെ നല്ലതാണ്. സാധാരണയായി പഴം കഴിക്കാൻ എടുക്കുമ്പോൾ അതിന്റെ തൊലി കളയാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട കേട്ടോ… ഈ വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് ധാരാളം ​ഗുണങ്ങളുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? പ്രത്യേകിച്ച് തലമുടിയും ആരോ​ഗ്യത്തിനും വളർച്ചയ്ക്കും ഇവ ഏറെ ​ഗുണകരമാണ്. എങ്ങനെയെന്ന് നോക്കിയാലോ….

തലമുടിക്ക് ലഭിക്കുന്ന ​ഗുണങ്ങൾ

പഴത്തൊലിയിൽ ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലമുടിക്ക് നല്ല തിളക്കവും കരുത്തും നൽകാൻ സഹായിക്കും. അതുപോലെ ഇവയിൽ അടങ്ങിയിട്ടുള്ള സിലിക്ക തലമുടിയിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയപം മുടി പൊട്ടിപോകുന്നത് തടയുകയും ചെയ്യും.

അതുപോലെ പഴത്തൊലിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിവേരുകളെ പോഷിപ്പിക്കുകയും ചെയ്യും. ഇവയിലെ ആന്റി-ബാക്ടീരിയൽ ഘടകങ്ങൾ തലയോട്ടിയിലെ ചൊറിച്ചിലും താരനും കുറയ്ക്കാൻ സഹായിക്കുന്നതാണ്. മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്തി കൂടുതൽ മൃദുവാക്കാനും ഇവ സഹായിക്കും.

മുടി വളർച്ചയ്ക്ക് പഴത്തോൽ എങ്ങനെ ഉപയോഗിക്കാം?

ഹെയർ മാസ്ക്

ഇതിനായി ആദ്യം 1-2 പഴുത്ത വാഴത്തൊലികൾ എടുക്കുക (മഞ്ഞ നിറത്തിലുള്ളതാണ് ഏറ്റവും അനുയോജ്യം). ശേഷം നന്നായി കഴുകി വൃത്തിയാക്കുക. ഈ തൊലികൾ അല്പം വെള്ളമോ വെളിച്ചെണ്ണയോ ചേർത്ത് നന്നായി അരച്ചെടുക്കുക. തുടർന്ന് ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും, പ്രത്യേകിച്ച് വേരുകളിലും പുരട്ടേണ്ടതാണ്. 20-30 മിനിറ്റ് നേരം വച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം.

ALSO READ: ഉണക്ക മുന്തിരി പായസത്തിൽ മാത്രമല്ല, അച്ചാർ ഇടാനും ബെസ്റ്റാ…

നേരിട്ട് ഉപയോ​ഗിക്കാം

പഴുത്ത വാഴപ്പഴത്തൊലി എടുത്ത് കഴുകി വൃത്തിയാക്കുക. തൊലിയുടെ ഉൾഭാഗം തലയോട്ടിയിൽ 5-10 മിനിറ്റ് തടവുക.
10 മിനിറ്റ് കൂടി ഇരിക്കാൻ അനുവദിക്കുക, തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ 2-3 തവണ ഉപയോ​ഗിക്കുന്നത് മികച്ച ഫലം നൽകും.

ശ്രദ്ധിക്കുക…

മൃദുവായതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായതിനാൽ എപ്പോഴും പഴുത്ത വാഴത്തൊലി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, അഴുക്കൊന്നും ഇല്ലാത്ത വൃത്തിയുള്ള തൊലിയാണ് ഉപയോ​ഗിക്കേണ്ടത്. അണുക്കൾ അകറ്റാൻ തൊലി നന്നായി കഴുകുക. പഴത്തൊലി പ്രയോ​ഗിച്ച ഉടനെ ഫലം കിട്ടണമെന്നില്ല. മാറ്റങ്ങൾ കാണാൻ കുറച്ച് ആഴ്ചകൾ എടുത്തേക്കാം.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പഴത്തൊലി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതേസമയം, നിങ്ങളുടെ തലയോട്ടിയിൽ ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, ഉപയോഗിക്കുന്നത് നിർത്തി ഡോക്ടറെ സമീപിക്കേണ്ടതാണ്.‌

 

നിരാകരണ: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോ​ഗ്യവിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us