Butter City: 4 ദിവസത്തെ അവധി വെറുതെ കളയേണ്ട; ഇന്ത്യയുടെ ‘ബട്ടർ സിറ്റി’ കാണാൻ പോയാലോ?
India’s Butter City Bardoli Tourism: ഇന്ത്യയുടെ "ബട്ടർ സിറ്റി" എന്ന പേരിൽ പ്രശസ്തമായ ഗുജറാത്തിലെ ഈ നഗരത്തെക്കുറിച്ച് അറിഞ്ഞാലോ... ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ രൂപപ്പെടുത്താൻ സഹായിച്ച സത്യാഗ്രഹ പട്ടണമായിട്ടാണ് മിക്കവർക്കും ബർദോളി പരിചയം. എന്നാൽ, ഗുജറാത്ത് സൂറത്തിലെ ഈ ചെറിയ പട്ടണത്തിന് ഇന്ത്യയുടെ ചരിത്ര പുസ്തകങ്ങളിൽ മാത്രമല്ല, ക്ഷീര വ്യവസായത്തിലും പ്രത്യേക സ്ഥാനമുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ നാല് ദിവസത്തെ അവധിയാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 18, 19, 20, 21 തീയതികളിലെ ആ നീണ്ട അവധി വെറുതെ തള്ളിനീക്കണോ, ഒരടിപൊളി ട്രിപ്പ് പോകണോ? ഒരു ചെറിയ യാത്രയാണ് തീരുമാനമെങ്കിൽ ഇന്ത്യയുടെ ‘ബട്ടർ സിറ്റി’യിലേക്ക് പോയാലോ… ബട്ടർ അല്ലെങ്കിൽ വെണ്ണ ഏറെ സുപരിചിതമാണെങ്കിലും ഒരു പ്രദേശം തന്നെ ബട്ടറിന്റെ പേരിൽ അറിയപ്പെടുന്നത് കേട്ടിട്ടുണ്ടോ? ആ മനോഹര സ്ഥലത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ…
ഇന്ത്യയുടെ ബട്ടർ സിറ്റി
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ രൂപപ്പെടുത്താൻ സഹായിച്ച സത്യാഗ്രഹ പട്ടണമായിട്ടാണ് മിക്കവർക്കും ബർദോളി പരിചയം. എന്നാൽ, ഗുജറാത്ത് സൂറത്തിലെ ഈ ചെറിയ പട്ടണത്തിന് ഇന്ത്യയുടെ ചരിത്ര പുസ്തകങ്ങളിൽ മാത്രമല്ല, ക്ഷീര വ്യവസായത്തിലും പ്രത്യേക സ്ഥാനമുണ്ട്. ‘ഇന്ത്യയുടെ ബട്ടർ സിറ്റി’ എന്ന് പരക്കെ അറിയപ്പെടുന്ന ബർദോളി കർഷക കരുത്തിന്റെയും സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെയും തെളിവാണ്.
ഇന്ത്യയിലെ വലിയൊരു പങ്ക് വെണ്ണ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള ഉത്തരവും ബർദോളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകളായി മികച്ച രീതിയിലുള്ള ഡെയറി ശൃംഖലയാണ് ഈ പട്ടണം കെട്ടിപ്പടുത്തിട്ടുള്ളത്. ബാർദോളിയിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ക്ഷീരകർഷകർ പ്രതിദിനം സഹകരണ സംഘങ്ങൾക്കും സംസ്കരണ കേന്ദ്രങ്ങൾക്കുമായി പാൽ എത്തിച്ചുനൽകുന്നു. ഇവിടെവച്ച് ഈ പാൽ വെണ്ണ, ചീസ്, മിൽക്ക് പൗഡർ, നെയ്യ്, മറ്റ് ഡെയറി ഉൽപ്പന്നങ്ങൾ എന്നിവയാക്കി മാറ്റി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. വർഷങ്ങൾ കടന്നുപോയതോടെ, വെണ്ണ ഉൽപ്പാദനം ഈ നഗരവുമായി അത്രമേൽ ആഴത്തിൽ ബന്ധപ്പെടുകയും, ഇന്ത്യയുടെ ബട്ടർ സിറ്റി എന്ന പേര് വരികയും ചെയ്തു.
ALSO READ: സെല്ലുലാർ ജയിലും രാധാനഗർ ബീച്ചും കാണാം; കുറഞ്ഞ നിരക്കിൽ ആൻഡമാൻ യാത്രയുമായി ഐ.ആർ.സി.ടി.സി
ഇന്ത്യയ്ക്ക് ഒരു ‘സർദാറിനെ’ നൽകിയ പട്ടണം
ബർദോളി ഡെയറി വ്യവസായത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 1928-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായകമായ ഒരു സംഭവത്തിന് ബർദോളി സാക്ഷ്യം വഹിച്ചു, ബർദോളി സത്യാഗ്രഹം. ബ്രിട്ടീഷ് അധികാരികൾ ചുമത്തിയ അന്യായമായ നികുതി വർദ്ധനവിനെതിരെ ബർഡോലിയിലെ കർഷകർ നടത്തിയ ശക്തമായ അഹിംസാത്മക പ്രതിഷേധമായിരുന്നു അത്. ഈ സമരത്തിന് നേതൃത്വം നൽകിയത് വല്ലഭ്ഭായ് പട്ടേൽ ആയിരുന്നു. സമരം വൻ വിജയമായതിനെത്തുടർന്ന്, അദ്ദേഹത്തിന് നേതാവ് അല്ലെങ്കിൽ തലവൻ എന്നർത്ഥം വരുന്ന “സർദാർ” എന്ന പദവി നൽകി ആദരിച്ചു.
ബർദോളി-ടൂറിസം
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ഈ പട്ടണം സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ്. ബാർദോളി സത്യഗ്രഹവുമായി ബന്ധപ്പെട്ട സ്വാരാജ് ആശ്രമം, സർദാർ പട്ടേൽ മ്യൂസിയം, പ്രാദേശിക ഉദ്യാനങ്ങളും ബാബെൻ തടാകവും തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 30 കിലോമീറ്ററും, സൂറത്ത് വിമാനത്താവളത്തിൽ നിന്ന് 45 കിലോമീറ്ററും ദൂരത്തിലാണ് ബാർഡോളി സ്ഥിതി ചെയ്യുന്നത്.
English Summary:
Bardoli, a town in Gujarat, is popularly known as the Butter City of India because of its association with dairy production and the butter industry. Located in the Surat district, Bardoli has a strong connection with the dairy cooperative movement in South Gujarat.