Ghee For Skin: ചർമ്മത്തിന് നെയ്യല്ലാതെ മറ്റാരുണ്ട്?; ആരും പറയാത്ത ഈ പരമ്പരാഗത രഹസ്യം അറിയാം

Ghee Benefits For Skincare: നൂറ്റാണ്ടുകളായി പലരും ചർമ്മ സൗന്ദര്യത്തിനായി ഉപയോ​ഗിക്കുന്നതും ഈ നെയ്യാണ്. വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെപ്പോലും വെല്ലുന്ന ഗുണങ്ങളാണ് നെയ്യിക്കുള്ളത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുമാണ് ഇതിനെ നമ്മുടെ ചർമ്മത്തിന് അനുയോജ്യമാക്കുന്നത്. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് നെയ്യ് മികച്ചതാണ്.

Ghee For Skin: ചർമ്മത്തിന് നെയ്യല്ലാതെ മറ്റാരുണ്ട്?; ആരും പറയാത്ത ഈ പരമ്പരാഗത രഹസ്യം അറിയാം

പ്രതീകാത്മക ചിത്രം

Published: 

14 May 2026 | 10:31 AM

നമ്മുടെ അടുക്കളയിൽ എല്ലായിപ്പോഴും കാണപ്പെടുന്ന ഒന്നാണ് നെയ്യ്. നിരവധി ആരോ​ഗ്യ ​ഗുണമുള്ള നെയ്യ് പല ആരോ​ഗ്യ പ്രശ്നങ്ങളെ ചെറുത്തുനിർത്താനും മികച്ചതാണ്. എന്നാൽ അതിലുപരി നൂറ്റാണ്ടുകളായി പലരും ചർമ്മ സൗന്ദര്യത്തിനായി ഉപയോ​ഗിക്കുന്നതും ഈ നെയ്യാണ്. വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെപ്പോലും വെല്ലുന്ന ഗുണങ്ങളാണ് നെയ്യിക്കുള്ളത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുമാണ് ഇതിനെ നമ്മുടെ ചർമ്മത്തിന് അനുയോജ്യമാക്കുന്നത്.

ചർമ്മത്തിന് നൽകുന്ന ​ഗുണങ്ങൾ എന്തെല്ലാം?

മോയ്‌സ്ചറൈസർ: ചർമ്മത്തിൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്താൻ നെയ്യ് വളരെയധികം നല്ലതാണ്. ഇത് വരണ്ട ചർമ്മമുള്ളവർക്ക് ഏറെ ​ഗുണം ചെയ്യും. വിപണിയിൽ കിട്ടുന്ന പല ലോഷനുകളെക്കാളും കൂടുതൽ സമയം ചർമ്മത്തെ മൃദുവായി നിലനിർത്താൻ നെയ്യിക്ക് കഴിയും.

ALSO READ: വെറും ക്ഷീണമല്ല, ബേൺഔട്ടായാൽ മരുന്നു വേണ്ടത് മനസ്സിനാണ് …. പ്രതിവിധി ഇതാ

ആൻ്റി-ഏജിംഗ് ഗുണങ്ങൾ: ചർമ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ മാറ്റാനും നെയ്യ് വളരെ നല്ലതാണെന്ന് . ഇത് ചർമ്മത്തിന് ഇലാസ്തികത നൽകുകയും യൗവനം നിലനിർത്തുകയും ചെയ്യുന്നു.

കണ്ണിലെ കറുത്ത പാടുകൾ: രാത്രി ഉറങ്ങുന്നതിന് മുൻപ് കണ്ണിന് താഴെ അല്പം നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് കറുത്ത പാടുകൾ കുറയ്ക്കാൻ വളരെ നല്ലതാണ്. അധികം ആർക്കും അറിയാത്ത ഒരു പൊടികൈയ്യാണ് ഇത്.

നിറം വർദ്ധിപ്പിക്കാൻ: ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനും നെയ്യ് ഉപയോഗിക്കാം.

പ്രായമാകുന്നത് തടയുന്നു: ചർമ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നെയ്യിക്ക് വളരെയധികം കഴിവുണ്ട്. ഇത് മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാനും ചർമ്മം തൂങ്ങുന്നത് തടയാനും നെയ്യ് സഹായിക്കുന്നു.

വിണ്ടുകീറിയ ചുണ്ടുകൾക്ക്: ചുണ്ടുകൾ വിണ്ടുകീറുന്നതിന് രാസവസ്തുക്കൾ അടങ്ങിയ ലിപ് ബാമുകൾക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത ഔഷധമാണിത്. ചുണ്ടുകളിലെ കറുപ്പ് മാറ്റാനും മൃദുവാക്കാനും നെയ്യ് സഹായിക്കും.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ

എണ്ണമയമുള്ള ചർമ്മക്കാർ‌: മുഖക്കുരു അധികമുള്ളവരോ അല്ലെങ്കിൽ അമിതമായി എണ്ണമയമുള്ള ചർമ്മമുള്ളവരോ നെയ്യ് നേരിട്ട് ഉപയോഗിക്കുന്നത് ചിലപ്പോൾ സുഷിരങ്ങൾ അടയാൻ കാരണമായേക്കാം. അതുപോലെ വീട്ടിൽ തയ്യാറാക്കിയതോ അല്ലെങ്കിൽ മായം ചേർക്കാത്തതോ ആയ ശുദ്ധമായ പശുവിൻ നെയ്യ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

നെയ്യുടെ മറ്റ് ​ഗുണങ്ങൾ

തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് അവരുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നെയ്യ് വളരെ നല്ലതാണ്. കണ്ണിന്റെ വരൾച്ച മാറ്റാനും കണ്ണിന് കുളിർമ നൽകാനും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചർമ്മത്തിന് മാത്രമല്ല, മുടിക്ക് പോഷണം നൽകാനും മുടി കൊഴിച്ചിൽ തടയാനും നെയ്യ് പുരട്ടുന്നത് നല്ലതാണ്.

നെയ് ഭക്ഷണത്തിൽ ഉപയോ​ഗിച്ചാൽ സന്ധികളിലെ ലൂബ്രിക്കന്റായി നെയ്യ് പ്രവർത്തിക്കുന്നു. ഇത് സന്ധിവേദനയും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കും. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ നെയ്യ് നല്ലതാണ്. ഏത് വസ്തുവാണെങ്കിലും, അമിത ഉപയോഗം ദോഷകരമാണ്. ഒരു ദിവസം 1-2 ടീസ്പൂൺ നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യകരമാണ്.

English Summary:

Ghee is rich in short, medium, and long-chain fatty acids, specifically Omega-3 and Omega-9, which act as a natural moisture seal. When applied topically, it modulates your skin’s immune response, offering measurable relief for the redness and irritation associated with eczema, mild rosacea, and everyday flare-ups.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്