Cauliflower: കോളിഫ്ലവർ കറി വയ്ക്കാൻ വരട്ടെ, ഇതറിയാതെ കഴിച്ചാൽ പണി കിട്ടും
Cauliflower Side Effects: കോളിഫ്ലവറിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ പച്ചക്കറിയാണെങ്കിലും അമിതമായാൽ കോളിഫ്ലവറും പണി തരും. ഇവ ചില പ്രശ്നങ്ങൾക്ക് കാരണമാകും. കോളിഫ്ളവർ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ....

Cauliflower
ആരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറിയാണ് കോളിഫ്ലവർ. ഇവയിൽ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഓർമശക്തി കൂട്ടാനും ഉറക്ക നിയന്ത്രണത്തിനും പേശികളുടെ ചലനത്തിനുമെല്ലാം ഇവ ഗുണം ചെയ്യും. എന്നാൽ, ആരോഗ്യകരമായ പച്ചക്കറിയാണെങ്കിലും അമിതമായാൽ കോളിഫ്ലവറും പണി തരും. കോളിഫ്ളവർ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ….
കോളിഫ്ലവർ – പാർശ്വഫലങ്ങൾ
ദഹനപ്രശ്നങ്ങൾ: കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന ദഹിക്കാൻ ബുദ്ധിമുട്ടുള്ള പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ ബാക്ടീരിയകളുമായി പ്രവർത്തിക്കുകയും ഗ്യാസ്, വയറുനിറയൽ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ദഹനപ്രശ്നങ്ങളുള്ളവർ കോളിഫ്ലവർ അമിതമായി ഉപയോഗിക്കരുത്.
തൈറോയ്ഡ് പ്രശ്നങ്ങൾ: കോളിഫ്ലവറിൽ ഗോയിട്രജൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ അയോഡിൻ ഉപയോഗത്തെ ബാധിച്ചേക്കപം. അതിനാൽ ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ ഇവ അമിതമായി കഴിക്കരുത്. പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ പ്രശ്നമായേക്കും.
അലർജി സാധ്യത: അലർജി പ്രശ്നങ്ങളാണ് മറ്റൊരു പ്രശ്നം. ചിലർക്ക് കോളിഫ്ലവർ കഴിക്കുന്നതിലൂടെ ചർമ്മത്തിൽ ചുവപ്പ്, മുഖം വീർപ്പ്, ശ്വാസതടസം തുടങ്ങിയവയ്ക്ക് കാരണമാകും. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.
വൃക്കക്കല്ല്: കോളിഫ്ലവർ കൂടുതലായി കഴിക്കുന്നത് ചിലരിൽ യൂറിക് ആസിഡ് ഉയരാനും വൃക്കയിൽ കല്ലുണ്ടാകാനും കാരണമാകും. അതിനാൽ മുമ്പ് കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർ കോളിഫ്ലവർ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
രക്തം കട്ടപിടിക്കുക: കോളിഫ്ലവറിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. അതിനാൽ, രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ കഴിക്കുന്നവർ അമിതമായി കോളിഫ്ലവർ കഴിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഇത് മരുന്നിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
ALSO READ: വിറ്റാമിൻ സി പവർഹൗസ് ഓറഞ്ചോ പേരയ്ക്കയോ? രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചത്
കോളിഫ്ലർ എങ്ങനെ കഴിക്കാം?
കോളിഫ്ലവറിന് ചില പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും അവ പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല, കാരണം ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ മിതമായി വേവിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
കോളിഫ്ലവർ – ആരോഗ്യഗുണങ്ങൾ
- കോളിഫ്ലവറിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറി കുറവാണെങ്കിലും വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ B6, പൊട്ടാസ്യം മുതലായ ധാരാളം ഉണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.
- ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്. ഇവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
- കോളിഫ്ലവർ ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. ഇവയിൽ വെള്ളത്തിന്റെ അംശം കൂടുതലും കലോറി കുറവുമാണ്. അതിനാൽ അമിത ഭാരമുള്ളവർക്ക് കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്താം.
- ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കുന്നുണ്ട്. കോളിഫ്ലവറിലെ ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- കൊളസ്ട്രോൾ കുറയ്ക്കാനും കോളിഫ്ലവറിലെ പോഷകങ്ങൾ ഗുണം ചെയ്യും.
- കോളിഫ്ലവറിൽ സൾഫോറാഫേൻ, ഇൻഡോൾസ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ കോശകങ്ങളുടെ വളർച്ചയെ തടയുമെന്നും പറയപ്പെടുന്നുണ്ട്.
English Summary:
Cauliflower is widely known as a healthy vegetable rich in fiber, vitamins, and antioxidants. But experts say eating it too often or in excessive amounts may cause certain health issues. One common problem is gas, bloating, and digestive discomfort because cauliflower contains raffinose, a carbohydrate that is difficult to digest. In some cases, cauliflower can trigger allergic reactions such as itching, rashes, or breathing difficulties.