Guava vs Orange: വിറ്റാമിൻ സി പവർഹൗസ് ഓറഞ്ചോ പേരയ്ക്കയോ? രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചത്
Guava vs Orange Health Benefits: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റമിൻ സി കൂടുതലും ലഭിക്കേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പേരയ്ക്കയും ഓറഞ്ചും. എന്നാൽ ഇതിൽ രണ്ടിലും ഏതിലാണ് വിറ്റാമിൻ സി കൂടുതലുള്ളതെന്ന് നമുക്ക് അറിയാം. വിറ്റാമിൻ സിയുടെ അളവിൽ ഓറഞ്ചും പേരയ്ക്കയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി (Vitamin C). മറ്റെല്ലാ വിറ്റാമിനുകളേക്കാളും ഏറ്റവും കൂടുതൽ വേണ്ടതും വിറ്റാമിൻ സിയാണ്. കാരണം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റമിൻ സി കൂടുതലും ലഭിക്കേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പേരയ്ക്കയും ഓറഞ്ചും. എന്നാൽ ഇതിൽ രണ്ടിലും ഏതിലാണ് വിറ്റാമിൻ സി കൂടുതലുള്ളതെന്ന് നമുക്ക് അറിയാം.
പേരയ്ക്കയോ ഓറഞ്ചോ
വിറ്റാമിൻ സിയുടെ അളവിൽ ഓറഞ്ചും പേരയ്ക്കയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. നമ്മൾ എപ്പോഴും വിറ്റാമിൻ സിയുടെ കലവറയായി കാണുന്നത് ഓറഞ്ചിനെയാണ്, എന്നാൽ അതിലും കൂടുതൽ വിറ്റാമിൻ സിയുള്ളത് പേരയ്ക്കയിലാണ്. ഒരു പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഏകദേശം നാല് ഓറഞ്ചുകൾക്ക് തുല്യമാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 100 ഗ്രാം ഓറഞ്ചിൽ ഏകദേശം 53 mg മാത്രം വിറ്റമിൻ സിയാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ 100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 228 mg വിറ്റാമിൻ സിയാണ് അടങ്ങിയിട്ടുള്ളത്.
Also Read: അത്താഴത്തിന് തൈര് വേണ്ടേ വേണ്ട! നല്ലതോ ചീത്തയോ?; ശരീരത്തിന് സംഭവിക്കുന്നത് എന്ത്
രണ്ട് പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഓറഞ്ചിനേക്കാൾ ചില കാര്യങ്ങളിൽ ഗുണങ്ങൾ ഏറെയുള്ളത് പേരയ്ക്കയിലാണ്. പ്രതിദിനം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ ഇരട്ടിയിലധികം ഒരു പേരയ്ക്കയിൽ നിന്ന് ലഭിക്കുന്നു. ഇത് ജലദോഷം, ചുമ തുടങ്ങിയ സീസണൽ അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിനേക്കാൾ ഇരട്ടിയിലധികം നാരുകളും പേരയ്ക്കയിലുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.
രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകങ്ങളായ ഫ്ലേവനോയ്ഡുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്. ഉയർന്ന ജലാംശം ഉള്ളതിനാൽ, ഓറഞ്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു, പ്രത്യേകിച്ച് ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയിൽ.
ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന പഴമാണ് നമ്മുടെ പേരയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല എന്നതാണ് ആശ്വാസം. എന്നാൽ പേരയ്ക്കയിലെ വിറ്റാമിൻ സി അധികവും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലാണ്. അതിനാൽ തൊലി കളയാതെ കഴിക്കുന്നതാണ് കൂടുതൽ ഗുണം നൽകുന്നത്.
അമിതമായി പഴുത്ത പേരയ്ക്കയേക്കാൾ ഇടത്തരം വെളഞ്ഞ പേരയ്ക്കയിലാണ് വിറ്റാമിൻ സി കൂടുതലുള്ളത്. എന്നാൽ ചിലരിൽ രാത്രി സമയത്ത് പേരയ്ക്ക കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് മറ്റ് അസ്വസ്ഥതകൾക്കോ കാരണമാകാറുണ്ട്. അതിനാൽ പകൽ സമയത്തോ ഉച്ചഭക്ഷണത്തിന് ശേഷമോ പേരയ്ക്ക കഴിക്കുന്നതാണ് ഏറ്റവും ഉചിതം. വിറ്റാമിൻ സിയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്, കൂടുതൽ നല്ലത് പേരയ്ക്കയാണ്.
നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്നതിനാൽ വലിയ വിലകൊടുക്കാതെ തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാകും. ദിവസവും ഒരെണ്ണം കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് രോഗങ്ങൾ വരാൻ കൂടുതൽ സാധ്യതയുള്ള മാസങ്ങളിൽ. ചൂട് കുറഞ്ഞ് മഴ വരാൻ പോകുന്ന ഈ സമയത്ത് പേരയ്ക്ക് കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്.
English Summary:
While oranges are the world’s most famous Vitamin C icon, guava is the secret powerhouse. Research consistently shows that guava contains nearly four to five times more Vitamin C than an orange.