Gardening Tips: പ്ലാസ്റ്റിക് കുപ്പി കളയല്ലേ; ഒന്നല്ല, 11 രീതിയിൽ ഗാർഡനിൽ ഉപയോഗിക്കാം!
DIY Plastic Bottle Garden Ideas: അധികം പണം ചെലവില്ലാതെ നമ്മുടെ അടുക്കളത്തോട്ടവും പൂന്തോട്ടവുമെല്ലാം അടിപൊളിയാക്കാൻ സാധിക്കും. അതിന് കൂടുതൽ സഹായിക്കുന്നത് വേസ്റ്റെന്ന് പറഞ്ഞ് തള്ളിക്കളയുന്നവയാകും. ഇനി വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാൻ നിൽക്കേണ്ട, പകരം നിങ്ങളുടെ ഗാർഡൻ അടിപൊളിയാക്കാമെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
ഗാർഡനിങ് എല്ലാവരുടെയും ഇഷ്ട ഹോബിയാണ്. അധികം പണം ചെലവില്ലാതെ നമ്മുടെ അടുക്കളത്തോട്ടവും പൂന്തോട്ടവുമെല്ലാം അടിപൊളിയാക്കാൻ സാധിക്കും. അതിന് കൂടുതൽ സഹായിക്കുന്നത് വേസ്റ്റെന്ന് പറഞ്ഞ് തള്ളിക്കളയുന്നവയാകും. ആ കൂട്ടത്തിൽ ഒരാളാണ് പ്ലാസ്റ്റിക് കുപ്പികളും. ഇനി വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാൻ നിൽക്കേണ്ട, പകരം നിങ്ങളുടെ ഗാർഡൻ അടിപൊളിയാക്കാമെന്ന് അറിയാമോ?
പ്ലാസ്റ്റിക് ബോട്ടിലുകൾ മണ്ണിൽ അലിഞ്ഞുചേരാൻ ശരാശരി 1,000 വർഷത്തോളമെടുക്കും. അതിനാൽ ഇവ പരിസ്ഥിതിക്ക് കടുത്ത ഭീഷണിയാണ്. എന്നാൽ ഇത്തരം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ പുനരുപയോഗിച്ച് നമ്മുടെ വീട്ടിലെ ഗാർഡൻ കൂടുതൽ മനോഹരമാക്കാമെന്നേ, ഒന്നല്ല, പതിനൊന്ന് ഐഡിയകൾ ഇതാ…..
പ്ലാസ്റ്റിക് ബോട്ടിൽ കില്ലാടിയാണേ….
ചെടി നടാം
പ്ലാസ്റ്റിക് ബോട്ടിൽ പച്ചക്കറികളും അലങ്കാരച്ചെടികളും നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ബോട്ടിലുകൾ പകുതി മുറിച്ച് അതിൽ മണ്ണ് നിറച്ച് ചെറിയ പച്ചക്കറികളും പുതിന, മല്ലിയില തുടങ്ങിയ അലങ്കാര/അടുക്കളച്ചെടികളും വളർത്താവുന്നതാണ്.
ഗാർഡൻ സ്പ്രിങ്ക്ലർ
ബോട്ടിലിന്റെ വശങ്ങളിൽ ചെറിയ തുളകളിട്ട്, ഹോസ് പൈപ്പുമായി ബന്ധിപ്പിച്ചാൽ ചെടികൾക്ക് വെള്ളമൊഴിക്കാനുള്ള മികച്ച സ്പ്രിങ്ക്ലറായി ഇത് ഉപയോഗിക്കാൻ സാധിക്കും.
ബോട്ടിൽ ടവർ ഗാർഡനിംഗ്
ഗാർഡൻ വേണം, എന്നാൽ സ്ഥലമില്ല, ഇതാണോ നിങ്ങളുടെ പ്രശ്നം. എന്നാൽ പ്ലാസ്റ്റിക് ബോട്ടിൽ നിങ്ങളെ സഹായിക്കും. കുറഞ്ഞ സ്ഥലമുള്ളവർക്ക് ബോട്ടിലുകൾ ഒന്നതിനു മുകളിൽ ഒന്നായി ലംബമായി (Vertically) തൂക്കിയിട്ട് ഗാർഡൻ ഒരുക്കാവുന്നതാണ്.
ALSO READ: സദ്യയൊരുക്കിയ പച്ചക്കറി തൊലി കളയല്ലേ… അടുത്ത കറിക്കുള്ള ആദ്യ സ്റ്റെപ്പ്!
കിളികൾക്കുള്ള തീറ്റപ്പാത്രം
പ്ലാസ്റ്റിക് ബോട്ടിൽ നിങ്ങളുടെ ഗാർഡനിൽ വരുന്ന കിളികൾക്കും ഉപകാരിയാണ്. ബോട്ടിലിന്റെ വശങ്ങളിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി അതിലൂടെ സ്പൂണുകൾ കടത്തിവെച്ച് കിളികൾക്ക് ധാന്യങ്ങൾ നൽകുന്ന ഫീഡറാക്കി മാറ്റാം.
മിനി ഗ്രീൻഹൗസ്
ചെറിയ തൈകൾക്ക് ആവശ്യത്തിന് ചൂടും സംരക്ഷണവും ലഭിക്കുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലിന്റെ അടിഭാഗം മുറിച്ച് മാറ്റിയ ശേഷം തൈകൾക്ക് മുകളിൽ കവചമായി വെക്കാവുന്നതാണ്.
അലങ്കാരച്ചട്ടികൾ
ബോട്ടിലുകൾ പൂച്ചയുടെയോ മറ്റ് ജീവികളുടെയോ ആകൃതിയിൽ മുറിച്ച് പെയിന്റ് ചെയ്ത് മുറിക്കുള്ളിലും ഗാർഡനിലും വെക്കാവുന്ന മനോഹരമായ ചട്ടികളാക്കി മാറ്റാം.
വാൾ ഹാംഗിംഗ് ഹെർബ് ഗാർഡൻ
വീടിന്റെ വെറുതെ കിടക്കുന്ന മതിലുകളിലോ ഗ്രില്ലുകളിലോ പ്ലാസ്റ്റിക് ബോട്ടിലുകൾ തിരശ്ചീനമായി (Horizontally) തൂക്കിയിട്ട് ഹെർബ് ഗാർഡൻ ഒരുക്കാം.
വിൻഡ് ഹാർപ്പ് / കാറ്റാടി
ബോട്ടിലുകൾ ഭംഗിയായി മുറിച്ച് കാറ്റടിക്കുമ്പോൾ ശബ്ദവും ഭംഗിയും നൽകുന്ന കാറ്റാടികളോ വിൻഡ് ചൈമുകളോ ഉണ്ടാക്കാം.
വാട്ടർഫോൾ / വാട്ടർ ഫീച്ചർ
നിരവധി ബോട്ടിലുകൾ ഘട്ടങ്ങളായി ക്രമീകരിച്ച് ഗാർഡനിൽ ചെറിയൊരു കൃത്രിമ അരുവി അല്ലെങ്കിൽ വാട്ടർഫാൾ സെറ്റ് ചെയ്യാം.
സ്വയം വെള്ളമൊഴിക്കുന്ന ചട്ടികൾ
ബോട്ടിൽ പകുതി മുറിച്ച് മുകൾഭാഗം തലകീഴായി താഴത്തെ ഭാഗത്ത് വെച്ച് ചെടികൾക്ക് ആവശ്യാനുസരണം സ്വയം വെള്ളം വലിച്ചെടുക്കാവുന്ന പ്ലാന്ററുകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
ഫ്രൂട്ട് പിക്കർ
ഉയരമുള്ള മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാൻ ബോട്ടിലിന്റെ അടിഭാഗം പ്രത്യേക ആകൃതിയിൽ മുറിച്ച് നീളമുള്ള വടിയിൽ ഘടിപ്പിച്ച് ഉപയോഗിക്കാം.
English Summary:
11 creative ways to reuse discarded plastic bottles in the garden instead of throwing them away. The ideas include converting bottles into containers for vegetables and herbs, making simple sprinklers, creating bottle-tower gardens, bird feeders, mini greenhouses, decorative cat-shaped planters, wall-mounted herb gardens, wind harps, small waterfalls, self-watering planters, and fruit pickers.