Gardening Tips: സദ്യയൊരുക്കിയ പച്ചക്കറി തൊലി കളയല്ലേ… അടുത്ത കറിക്കുള്ള ആദ്യ സ്റ്റെപ്പ്!
Kitchen Gardening Tips: നമ്മൾ വേണ്ടാതെ കളയുന്ന പലതും ഗാർഡനിൽ ഏറെ ഉപകാരിയാണെന്ന് അറിയാമോ? അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പച്ചക്കറി തൊലി. സദ്യ ഒരുക്കി വേസ്റ്റായ പച്ചക്കറി തൊലികൾ കളയല്ലേ, ഇല ഗാർഡനിൽ പല രീതിയിൽ ചെടികളുടെ വളർച്ചയ്ക്ക് വലിയതോതിൽ സഹായിക്കുന്നുണ്ട്.
വീട്ടിൽ അടുക്കള തോട്ടം ഒരുക്കുന്നത് ഇന്ന് പലരുടെയും ഇഷ്ട ഹോബിയാണ്. നമ്മുടെ ആരോഗ്യത്തിനും മനസ്സിന് കുളിർമ നൽകാനും ഇവ ഏറെ സഹായിക്കും. ഗാർഡനിങ് ഏറെ പൈസ ചെലവുള്ള കാര്യമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ നമ്മൾ വേണ്ടാതെ കളയുന്ന പലതും ഗാർഡനിൽ ഏറെ ഉപകാരിയാണെന്ന് അറിയാമോ? അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പച്ചക്കറി തൊലി. സദ്യ ഒരുക്കി വേസ്റ്റായ പച്ചക്കറി തൊലികൾ കളയല്ലേ, ഇല ഗാർഡനിൽ പല രീതിയിൽ ചെടികളുടെ വളർച്ചയ്ക്ക് വലിയതോതിൽ സഹായിക്കുന്നുണ്ട്. അവ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും ഗുണങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞാലോ…
പച്ചക്കറി തൊലി ഉപകാരിയാണേ…
ജൈവവളം
അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊലികളും കമ്പോസ്റ്റ് ബിന്നിലോ മണ്ണിലോ നിക്ഷേപിക്കുന്നത് മികച്ച ജൈവവളമായി മാറും. ഇതിലൂടെ മണ്ണിലേക്ക് നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന പോഷകങ്ങൾ നേരിട്ട് ലഭിക്കും.
ലിക്വിഡ് ഫെർട്ടിലൈസർ
ഉള്ളിത്തൊലി, ഉരുളക്കിഴങ്ങ് തൊലി തുടങ്ങിയവ കുറഞ്ഞത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ആ വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ഇത് ചെടികൾക്ക് പെട്ടെന്ന് ഊർജവും പോഷകങ്ങളും നൽകാൻ സഹായിക്കും.
മണ്ണിലെ ഈർപ്പം നിലനിർത്താൻ
പച്ചക്കറി തൊലികൾ ചെറുതായി അരിഞ്ഞ് ചെടികളുടെ ചുവട്ടിൽ മണ്ണിൽ പുതയിട്ട് കൊടുക്കാം. ഇത് വേനൽക്കാലത്ത് മണ്ണിലെ ഈർപ്പം പെട്ടെന്ന് വറ്റിപ്പോകുന്നത് തടയുകയും, കാലക്രമേണ ഇവ അഴുകി മണ്ണുമായി ചേർന്ന് വളമായി മാറുകയും ചെയ്യും.
ALSO READ: അടുക്കള വേസ്റ്റ് വെറുതെ കളയല്ലേ, പണം ചെലവാക്കാതെ ഗാർഡൻ സെറ്റ് ചെയ്യാം
കീടങ്ങളെ അകറ്റാൻ
ചില പച്ചക്കറി തൊലികൾ ജൈവ കീടനാശിനിയായി ഉപയോഗിക്കാം. ഇവ വെള്ളത്തിൽ തിളപ്പിച്ച് ആറിയ ശേഷം ചെടികളിൽ തളിക്കുന്നത് ചെറിയ പൂച്ചെടികളിലെയും പച്ചക്കറികളിലെയും കീടങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ….
മാംസം, മീൻ അവശിഷ്ടങ്ങൾ, എണ്ണയോ ഉപ്പോ അടങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവ ചെടികളിൽ പൂപ്പൽ ബാധയ്ക്കോ എലികളുടെ ശല്യത്തിനോ കാരണമാകാം. അതുപോലെ, തൊലികൾ നന്നായി ഉണക്കിയോ ചെറുതായി അരിഞ്ഞോ ഉപയോഗിക്കുന്നത് അവ പെട്ടെന്ന് മണ്ണിൽ അലിയാൻ സഹായിക്കും.
ലിക്വിഡ് ഫെർട്ടിലൈസർ എങ്ങനെ ഉണ്ടാക്കാം?
- ഉള്ളിത്തൊലിയും വെളുത്തുള്ളി തൊലിയും പൊട്ടാസ്യം, കാൽസ്യം, ഐറൺ തുടങ്ങിയ ഘടകങ്ങളാൽ സമൃദ്ധമാണ്. ചെടികൾ പൂക്കാനും കായ്ക്കാനും കീടങ്ങളെ അകറ്റാനും ഇത് സഹായിക്കും.
- ലിക്വിഡ് ഫെർട്ടിലൈസർ തയ്യാറാക്കാനായി ആദ്യം സവാള/ഉള്ളിത്തൊലിയും വെളുത്തുള്ളി തൊലിയും ഒരു പാത്രത്തിലേക്ക് മാറ്റുക.
- വെള്ളമൊഴിച്ച് അടച്ചുവെക്കുക:ഈ തൊലികളിലേക്ക് 1 ലിറ്റർ സാധാരണ വെള്ളം ഒഴിച്ച് പാത്രം നന്നായി അടച്ചുവെക്കുക.
- 24 മുതൽ 48 മണിക്കൂർ വരെ വെക്കുക:തണലുള്ള സ്ഥലത്ത് 24-48 മണിക്കൂർ ഈ മിശ്രിതം വെക്കുക. വെള്ളത്തിന്റെ നിറം കടും ചുവപ്പോ തവിട്ടോ ആയി മാറും.
- ഒരു അരിപ്പയോ തുണിയോ ഉപയോഗിച്ച് തൊലികൾ മാറ്റി ദ്രാവകം മാത്രം വേർതിരിച്ചെടുക്കുക.
- തയ്യാറാക്കിയ 1 കപ്പ് ദ്രാവകത്തിലേക്ക് 1 അല്ലെങ്കിൽ 2 കപ്പ് സാധാരണ വെള്ളം കൂടി ചേർത്ത് നേർപ്പിച്ച ശേഷം ഉപയോഗിക്കുക.
- ചെടികളുടെ ചുവട്ടിൽ 15 ദിവസത്തിലൊരിക്കൽ ഈ വെള്ളം ഒഴിച്ചു കൊടുക്കാം. ഇലകളിൽ തളിച്ചു കൊടുക്കുന്നത് ചെടികളിലെ പ്രാണികളെയും പ്രാണികളുടെ മുട്ടകളെയും അകറ്റാൻ സഹായിക്കും.
English Summary:
Vegetable peels, especially those left over after preparing an Onam sadya, can be reused in the garden in several ways. Instead of discarding them, they can be turned into natural compost and other plant-friendly resources that enrich the soil, provide nutrients, improve soil health, and support healthy plant growth.