AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vegetable Stew : ബ്രേക്ക് ഫാസ്റ്റിനൊപ്പം ബെസ്റ്റ് ചിക്കൻ സ്റ്റ്യൂ അല്ല, റെസിപ്പി ഇതാ

കാര്യം സ്റ്റ്യൂ എന്ന് പറഞ്ഞാൽ തെക്കൻ ജില്ലകൾക്ക് അത്ര പുത്തരിയല്ലെങ്കിലും രാവിലെ പുട്ടിനും, ഇടിയപ്പത്തിനും, ദോശക്കും, ബ്രെഡിനുമൊപ്പം പോലും കഴിക്കാൻ സാധിക്കുന്ന സ്റ്റ്യൂവിനെ പറ്റി അധിമാർക്കും അറിയാൻ വഴിയില്ല

Vegetable Stew : ബ്രേക്ക് ഫാസ്റ്റിനൊപ്പം ബെസ്റ്റ് ചിക്കൻ സ്റ്റ്യൂ അല്ല, റെസിപ്പി ഇതാ
Vegetable StewImage Credit source: Screen Grab
Arun Nair
Arun Nair | Published: 10 Feb 2026 | 06:00 PM

ഭക്ഷണകാര്യത്തിൽ മലബാർ വിഭവങ്ങളെ വെല്ലാൻ പറ്റിയ ഐറ്റംസ് കുറവാണ്. വറുത്തരച്ച സാമ്പാറും, അയല മുളകിട്ടതും, ചെറുപയർ കറിയും തുടങ്ങി ലിസ്റ്റ് നീളും. ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും, പ്രഭാത ഭക്ഷണത്തിൻ്റെ കോമ്പിനേഷനുകളിൽ പറ്റിയതുമായൊരു വിഭവമാണ്. കാര്യം സ്റ്റ്യൂ എന്ന് പറഞ്ഞാൽ തെക്കൻ ജില്ലകൾക്ക് അത്ര പുത്തരിയല്ലെങ്കിലും രാവിലെ പുട്ടിനും, ഇടിയപ്പത്തിനും, ദോശക്കും, ബ്രെഡിനുമൊപ്പം പോലും കഴിക്കാൻ സാധിക്കുന്ന സ്റ്റ്യൂവിനെ പറ്റി അധിമാർക്കും അറിയാൻ വഴിയില്ല. ചിക്കൻ സ്റ്റ്യൂവിനെ പോലും വെല്ലുന്ന വെജിറ്റബിൾ സ്റ്റ്യൂവാണ് കക്ഷി.

വെജിറ്റബിൾ സ്റ്റ്യൂ തയ്യറാക്കാൻ വേണ്ടത്

ഉരുളക്കിഴങ്ങ്- ചെറുതാ അരിഞ്ഞത്
കാരറ്റ് – ചെറുതായി മുറിച്ചത്
ബീൻസ് – 100 ഗ്രാം
സവാള- ആവശ്യത്തിന്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ചമുളക്- 4-5 എണ്ണം ( കീറിയത് )
കറിവേപ്പില- ആവശ്യത്തിന്
പട്ട-1 കഷ്ണം
ഗ്രാമ്പു- 2 എണ്ണം
ഏലക്ക- 1
കുരുമുളക് – അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, ഇഞ്ചി, പച്ചമുളക്, സവാള, പട്ട, ഗ്രാമ്പു, ഒരു ഏലക്ക എന്നിവ ഇട്ട് കുക്കറിൽ ഒരു വിസിൽ അടിക്കും വരെ വേവിക്കാം ഉപ്പിടാൻ മറക്കരുത്. തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാൽ ( തേങ്ങാപ്പാൽ ) കുക്കറിലേക്ക് ഒഴിക്കാം. ശേഷം അഞ്ച് മിനുട്ട് തിളപ്പിക്കാം. പിന്നീട് കറിവേപ്പില, കുരുമുളക് എന്നിവ ഇടാം, ഏറ്റവും ഒടുവിൽ ഒന്നാം പാൽ ഒഴിച്ച് തീ അണയ്ക്കാം. പിന്നീട് ഇളക്കി കൊടുക്കാം. വെജിറ്റബിൾ സ്റ്റ്യൂ റെഡി.

 

 

Follow Us