Heath tips: ദാഹം വരുന്നത് വരെ കാത്തിരിക്കരുത്, ജീവന് ഭീഷണിയായേക്കാം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയാണ്

Dehydration Issues: ശിശുക്കളിലും മുതിർന്ന കുട്ടികളിലും നിർജ്ജലീകരണം വേഗത്തിൽ ബാധിക്കാം. കുഞ്ഞുങ്ങൾ കണ്ണുനീരില്ലാതെ കരയുന്നതും അമിതമായ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണമാണ്. നിർജ്ജലീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയോ ഓറൽ റീഹൈഡ്രേഷൻ (O R S) വഴിയോ ഇത് പരിഹരിക്കാം.

Heath tips: ദാഹം വരുന്നത് വരെ കാത്തിരിക്കരുത്, ജീവന് ഭീഷണിയായേക്കാം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയാണ്

പ്രതീകാത്മക ചിത്രം

Published: 

07 May 2026 | 06:50 PM

വേനൽക്കാലം കടുക്കുന്നതോടെ നിർജ്ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു. ശരീരത്തിലെ ജലാംശം കുറയുന്നത് കേവലം ക്ഷീണം മാത്രമല്ല, ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്തേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യശരീരത്തിന്റെ 50 മുതൽ 60 ശതമാനം വരെയും ജലമാണ്. കോശങ്ങളുടെ പ്രവർത്തനം, ശരീര താപനില നിയന്ത്രിക്കൽ, പോഷകങ്ങളുടെ വിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ജലം അത്യാവശ്യമാണ്. സാധാരണ ഗതിയിൽ ഒരു വ്യക്തി ദിവസവും ഏഴ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. എന്നാൽ പലരും ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ദാഹം എന്നത് നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ്. മറ്റ് പ്രധാന ലക്ഷണങ്ങൾ ഇവയാണ്.

  • വരണ്ട ചുണ്ടുകളും വായയും: വായ്നാറ്റവും ഇതിന്റെ ഭാഗമായി ഉണ്ടാകാം.
  • മൂത്രത്തിന്റെ നിറം: മൂത്രത്തിന്റെ അളവ് കുറയുന്നതും കടുത്ത മഞ്ഞ നിറത്തിൽ മൂത്രം പോകുന്നതും അപകടസൂചനയാണ്.

ALSO READ: മുട്ട പുഴുങ്ങിയ ഉടനെ തണുത്ത വെള്ളത്തിൽ ഇടാറുണ്ടോ? അബദ്ധം കാണിക്കല്ലേ

  • ചർമ്മത്തിലെ മാറ്റങ്ങൾ: ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും വരണ്ടുപോവുകയും ചെയ്യുക.
  • തലവേദനയും തലകറക്കവും: തല അനക്കുമ്പോൾ ഉണ്ടാകുന്ന വേദന, ഓക്കാനം, കഠിനമായ ക്ഷീണം എന്നിവ ശ്രദ്ധിക്കണം.
  • മാനസികാവസ്ഥ: ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മന്ദത, അമിതമായ ദേഷ്യം എന്നിവയും നിർജ്ജലീകരണം മൂലം സംഭവിക്കാം.

കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ

ശിശുക്കളിലും മുതിർന്ന കുട്ടികളിലും നിർജ്ജലീകരണം വേഗത്തിൽ ബാധിക്കാം. കുഞ്ഞുങ്ങൾ കണ്ണുനീരില്ലാതെ കരയുന്നതും അമിതമായ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ലക്ഷണമാണ്. നിർജ്ജലീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയോ ഓറൽ റീഹൈഡ്രേഷൻ (O R S) വഴിയോ ഇത് പരിഹരിക്കാം. എന്നാൽ അമിതമായ വിയർപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയുള്ള സാഹചര്യങ്ങളിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ ലവണങ്ങൾ അത്യാവശ്യമാണ്. നിർജ്ജലീകരണം കഠിനമായാൽ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതിനാൽ അടിയന്തര വൈദ്യസഹായം തേടണം.

English Summary

Global health alerts for 2026 highlight “silent dehydration” caused by extreme heatwaves. New research shows that even minor water loss can cause cognitive decline and organ stress. Experts advise prioritizing electrolyte intake (ORS) and consistent hydration, rather than waiting for the sensation of thirst.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്