Snake wine: അമ്പോ പാമ്പുകൊണ്ടു വൈനോ? ​അതും കൊടിയ വിഷമുള്ള പാമ്പുകളെ ജീവനോടെ മുക്കിവെച്ചിരുന്നത്

What is Snake Wine: സന്ധിവേദന, മൈഗ്രേൻ എന്നിവയ്ക്ക് പാമ്പിന്റെ എല്ലും തൊലിയും ഉപയോഗിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ലൈംഗിക ഉത്തേജനത്തിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

Snake wine: അമ്പോ പാമ്പുകൊണ്ടു വൈനോ? ​അതും കൊടിയ വിഷമുള്ള പാമ്പുകളെ ജീവനോടെ മുക്കിവെച്ചിരുന്നത്

Snake Wine

Published: 

05 Feb 2026 | 07:35 PM

സ്പിരിറ്റ് പ്രേമികൾക്കിടയിൽ കൗതുകമുണർത്തുന്ന ഒന്നാണ് ‘സ്നേക്ക് വൈൻ’ അഥവാ പാമ്പിൻ വീഞ്ഞ്. കുപ്പിക്കുള്ളിൽ ഒരു മുഴുവൻ പാമ്പിനെ സൂക്ഷിച്ചിരിക്കുന്ന ഈ പാനീയത്തിന്റെ പ്രത്യേകതകളും ചരിത്രവും പരിശോധിക്കാം.

 

എന്താണ് സ്നേക്ക് വൈൻ?

 

പ്രധാനമായും രണ്ട് രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഒരു ജാറിലെ മദ്യത്തിൽ (സാധാരണയായി റൈസ് വൈൻ) പാമ്പിനെ മുഴുവനായി മാസങ്ങളോളം മുക്കി വെക്കുന്നു. ചിലപ്പോൾ ജീവനുള്ള പാമ്പിനെത്തന്നെയാണ് ഇത്തരത്തിൽ കുപ്പിക്കുള്ളിലാക്കുന്നത്. രുചി വർദ്ധിപ്പിക്കാൻ പ്രത്യേക ഔഷധസസ്യങ്ങളും ചേർക്കാറുണ്ട്. പാമ്പിനെ കൊന്ന ഉടൻ തന്നെ അതിന്റെ രക്തവും പിത്തരസവും (Bile) മദ്യത്തിൽ കലർത്തി നൽകുന്നു. ഇത് അപ്പോൾ തന്നെ കുടിക്കണം.

 

ഇത് സുരക്ഷിതമാണോ?

 

വിഷമുള്ള പാമ്പുകളെയാണ് വൈൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെങ്കിലും, മദ്യത്തിലെ എഥനോൾ പാമ്പിന്റെ വിഷത്തെ നിർവീര്യമാക്കുന്നു. അതിനാൽ വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽ നിന്ന് വാങ്ങുന്നത് കുടിക്കാൻ സുരക്ഷിതമാണ്. ചൈനീസ് വൈദ്യശാസ്ത്രത്തിൽ പണ്ടുകാലം മുതൽക്കേ പാമ്പുകളെ ഉപയോഗിക്കുന്നുണ്ട്. സ്നേക്ക് വൈനിന് മാത്രമല്ല പാമ്പിൻ ഇറച്ചി ചർമ്മരോഗങ്ങൾക്ക് ഫലപ്രദമാണെന്ന് കരുതപ്പെടുന്നു.

സന്ധിവേദന, മൈഗ്രേൻ എന്നിവയ്ക്ക് പാമ്പിന്റെ എല്ലും തൊലിയും ഉപയോഗിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ലൈംഗിക ഉത്തേജനത്തിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

വിയറ്റ്‌നാം, തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന എന്നിവിടങ്ങളിലെ പരമ്പരാഗത ഭക്ഷണശാലകളിലും മാർക്കറ്റുകളിലും ഇത് ലഭ്യമാണ്. മണ്ണിൽ നിന്നുള്ള ഗന്ധവും മധുരവും കലർന്ന കടുപ്പമേറിയ രുചിയാണ് ഇതിനുള്ളത്. മീനിന്റെയോ ചിക്കന്റെയോ രുചിയുമായി ഇതിനെ താരതമ്യം ചെയ്യാം.

Loading...
Unable to load recommendations.
Follow Us
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്