AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
Dining Table

Dining Table

ജീവന്റെ നിലനില്പിന്റെ അടിസ്ഥാനം തന്നെ ഭക്ഷണമാണ്. മനുഷ്യർ ഉൾപ്പെടെ എല്ലാജീവികൾക്കും ജീവിക്കാൻ ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്നാൽ സംസ്കാരം, സ്ഥലം, എന്നിവയനുസരിച്ച് ഇത് മാറുന്നു. പലയിടത്തും പല തരത്തിലുള്ള ഭക്ഷണങ്ങളാണ് വിളമ്പുന്നത്. ഓരോ ഭക്ഷണവും ആ നാടിന്റെ സംസ്കാരം വിളിച്ചോതുന്നു. അത്തരത്തിൽ ഭക്ഷണത്തിന്റെ രുചിയുടെയും അനുഭവങ്ങളുടെയും ലോകത്തേക്കുള്ള ഒരു യാത്രയാണ് ഈ പംക്തിയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നുത്.

നാടൻ വിഭവങ്ങളുടെ തനിമയും, ലോകോത്തര വിഭവങ്ങളുടെ രുചിക്കൂട്ടുകളും തേടുന്ന ഒരു യാത്രയാണിത്. പരമ്പരാ​ഗത അടുക്കള രഹസ്യങ്ങൾ, പുതിയ പാചക പരീക്ഷണങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതികൾ, ഭക്ഷണത്തെക്കുറിച്ചുള്ള കൗതുകകരമായ കഥകൾ , ചരിത്രം എന്നിവ ഇതിലൂടെ വായനക്കാർക്ക് നൽകുന്നു.

ഭക്ഷണം എന്നത് ഒരു സംസ്കാരവും ബന്ധവും ആണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇതിലൂടെ. രുചിയുടെ വഴിയിലൂടെ നമ്മുക്ക് എല്ലാവർക്കും യാത്ര പോകാം. മനസ്സിനും നാവിനും തൃപ്തി നൽകുന്ന ഒരു യാത്ര.

Read More

Inji Curry: ഇത് വെറുമൊരു കറിയല്ല, നാവിന്റെ റിഫ്രഷ്നർ, സദ്യയിലെ ഈ ആഢ്യനെപ്പറ്റി കേട്ടിട്ടുണ്ടോ?

Inji Curry importance: ഇഞ്ചിയും പുളിയും ചേർന്ന മിശ്രിതം ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഫലപ്രദമായ ദഹനത്തിന്റെ ആദ്യപടിയാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട് , ഇത് ഭക്ഷണം ആമാശയത്തിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു.

Bangal Fish food : ഇവിടെ മീനെന്നു പറഞ്ഞാൽ ​ഗം​ഗാമാതാവിന്റെ ജലപുഷ്പമാണ്… നോൺവെജ് എന്നു പറഞ്ഞു മാറ്റിനിർത്തില്ല

Bengali Style Fish Curry: ബംഗാളി ഭക്ഷണപ്രിയരുടെ ഇടയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് രോഹു മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിഷ് കറി. കടുക് പേസ്റ്റും കടുകെണ്ണയും ചേരുമ്പോൾ ലഭിക്കുന്ന സവിശേഷമായ സ്വാദാണ് ഇതിന്റെ പ്രത്യേകത.

Arab taste in Kerala: മീറ്റ് മയോ മലയാളി… പിന്നെ മധുരപതിനേഴുകാരിയായി കുനാഫയും.. കേരളത്തിൽ അറബ് രുചികൾ വേരുറക്കാൻ കാരണം

Gulf flavours in Kerala: അറേബ്യൻ രാജ്യങ്ങളിൽ പോയാൽ കാണാത്ത ഒരു പ്രത്യേകത കേരളത്തിലെ അറബിക് ഭക്ഷണത്തിനുണ്ട്; അത് 'മയോണൈസ്' ആണ്.

Avial Origin Story : പിറന്നത് രാജധാനിയിൽ എന്നിട്ടും കണ്ണിൽ കണ്ടത് വെട്ടിയിട്ട കാടൻകറിയുടെ മട്ട്… അവിയലിന്റെ പിറവി ഇങ്ങനെ

Health benefits of avial and how this originated: ബാക്കിവന്ന പച്ചക്കറിക്കഷ്ണങ്ങൾ കളയാൻ ഭീമൻ തയ്യാറായില്ല. അദ്ദേഹം എല്ലാ പച്ചക്കറികളും നീളത്തിൽ അരിഞ്ഞ് ഒന്നിച്ച് വേവിച്ചു. അതിലേക്ക് തേങ്ങ ചിരകിയതും ചേർത്തു. ഇതിനെ കൂടുതൽ രുചികരമാക്കാൻ തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തതോടെ ഒരു പുതിയ വിഭവം പിറന്നു.

Lime juice history: സ്കർവിക്ക് മരുന്നായി കൊളംബസിന്റെ നാവികർ കുടിച്ച അത്ഭുത പാനീയം… നാരങ്ങാവെള്ളത്തിന് ഇങ്ങനെയും ഒരു ചരിത്രം

Historical importance Of lime Juice : ദക്ഷിണേന്ത്യ നാരങ്ങയുടെ തനതായ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ആയുർവേദ ഗ്രന്ഥങ്ങളിൽ 'നാരംഗം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാരങ്ങ ആയിരക്കണക്കിന് വർഷങ്ങളായി കേരളീയരുടെ ഭക്ഷണത്തിലും വൈദ്യത്തിലും ഇടംപിടിച്ചിട്ടുണ്ട്.

Kerala traditional Rice: ഇതൊന്നു കഴിക്കാൻ പ്രസിവിച്ചാലോ എന്നു പോലും തോന്നുമത്രേ? പണ്ടത്തെ പ്രസവച്ചോറിനെപ്പറ്റി കേട്ടിട്ടുണ്ടോ?

Kerala's Traditional Prasavachoru: പ്രസവശേഷം ശരീരം മെലിയാതിരിക്കാനും ഉന്മേഷം നൽകാനും സഹായിക്കുന്നു. രക്തക്കുറവ് പരിഹരിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനുമുള്ള ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Kerala Jam Roll: ഇത് നമ്മുടെ ജാം റോളല്ലേ… അല്ലല്ല ഇതാണ് സ്വിസ് റോൾ… മലയാളി മോഡിഫൈ ചെയ്ത മധുരകഥ

Jam roll from Swiss roll: റബറും മറ്റ് നാണ്യവിളകളും വിറ്റ് ധനികരായ സമൂഹം അവരുടെ മക്കളെ ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിനും വെള്ളക്കാരന്റെ സംസ്കാരത്തിനും ഒപ്പം പകർന്നു നൽകി വളർത്തിയ കേക്കു പോലുള്ള വിഭവങ്ങളുടെ കൂട്ടുണ്ട്. കാലം കടന്നു പോയപ്പോൾ അത് കിഴക്കുള്ള ചെറു ചായക്കടകളിലെ വരെ ചില്ലുപെട്ടിയിൽ ചിരിച്ചിരുന്നു.

Thiruvathira Special recipe: പാർവ്വതി ചുട്ടെടുത്ത എട്ടങ്ങാടിയും ആരോ​ഗ്യം മെച്ചപ്പെടാൻ കൂവപ്പായസവും, തിരുവാതിര വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാം

Thiruvathira Special Koova Payasam, Ettangadi: കിഴങ്ങുവർഗ്ഗങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സാധിക്കുന്നു. തിരുവാതിരക്കളി പോലുള്ള നൃത്തരൂപങ്ങൾ ശാരീരിക വ്യായാമവും നൽകുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ കഴിക്കുന്ന പ്രധാന വിഭവങ്ങളാണ് എട്ടങ്ങാടിയും കൂവ പായസവും.

Trending Recipes 2025: പോൺസ്റ്റാർ മാർട്ടിനി മുതൽ തുടങ്ങുന്നു…. 2025-ൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ പ്രിയപ്പെട്ട രുചിക്കൂട്ടുകൾ

Discover the most searched recipes by Indians: വെളുത്ത ഇഡ്ഡലിക്ക് പുറമെ ബീറ്റ്‌റൂട്ട്, ചീര, കാരറ്റ് എന്നിവയുടെ നീര് ചേർത്തുണ്ടാക്കുന്ന മൾട്ടി-കളർ ഇഡ്ഡലികളും തേങ്ങാചട്ണി, സാമ്പാർ തുടങ്ങിയ കറികളുമാണ് ഗൂഗിളിനെ തിരക്കേറിയതാക്കിയത്.

Biriyanies side dish history: ബിരിയാണിക്ക് കൂട്ടായി എത്തിയവർ: സൈഡ് ഡിഷുകളുടെ രാജകീയ ചരിത്രം

Biryani Side Dish History: രാജകീയ പാരമ്പര്യങ്ങളും ആരോഗ്യപരമായ കാരണങ്ങളും ചേർന്നാണ് ഇന്നത്തെ ബിരിയാണി സൈഡ് ഡിഷുകൾ രൂപപ്പെട്ടത്.

Kondattam Mulaku Curry: കൊണ്ടാട്ടം മുളകും തൈരും തേങ്ങയും മതി…. ഒരു നൊസ്റ്റാൾജിക് കറി ഉണ്ടാക്കാം

Kondattam Mulaku Curry Recipe: ഉച്ചയൂണിനും അത്താഴത്തിനും കറിയുണ്ടാക്കാൻ മടി തോന്നുമ്പോൾ പ്രയോ​ഗിക്കാവുന്ന പൊടിക്കൈ എന്നതിനപ്പുറം ഇതൊരു പഴയകാല രുചിയിലേക്കുളള തിരിച്ചുപോക്കു കൂടിയാണ്.

plum cake history: ഒരു കഞ്ഞിയാണ് നമ്മുടെ കേക്കിന്റെ പൂർവ്വികനെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിലാണ് ഈ ചരിത്രം തുടങ്ങുന്നത്. ക്രിസ്മസിന് മുന്നോടിയായുള്ള ഉപവാസ കാലത്തിന് ശേഷം വയറു നിറയെ കഴിക്കാനായി തയ്യാറാക്കിയിരുന്ന ഒരു തരം പ്ലം ചേർത്ത കഞ്ഞിയായിരുന്നു ഇതിന്റെ ആദ്യരൂപം.