Breakfast Foods: കാപ്പിയും ചായയും വേണ്ട… മുട്ടയും നട്സുമാകാം; രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ
Morning Food Habits: ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ അന്നേ ദിവസം മടുപ്പ് തോന്നുന്നവരും ഊർജ്ജം ഇല്ലാതെ അലസമായിരിക്കുന്നവരുമുണ്ട്. എന്നാൽ കഫീനടങ്ങിയ ചായയും കാപ്പിയും കുടിക്കാതെ തന്നെ നിങ്ങളും ഒരു ദിവസം മുഴവൻ ഊർജ്ജം ലഭിക്കാൻ മറ്റ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. നമ്മുടെ അടുക്കളയിൽ തന്നെ കുറഞ്ഞ ചെലവിൽ കിട്ടുന്ന ഭക്ഷണവസ്തുക്കൾ ഉപയോഗിച്ച് പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.
നമ്മളിൽ പലരും ദിവസവും ആദ്യം ചെയ്യുന്നത് എഴുന്നേറ്റാലുടൻ ഒരു ചായയോ കാപ്പിയോ കുടിക്കുകയെന്നതാണ്. പല്ലുതേച്ചിട്ട് കുടിക്കുന്നവരും ചെയ്യാതെ കുടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ അന്നേ ദിവസം മടുപ്പ് തോന്നുന്നവരും ഊർജ്ജം ഇല്ലാതെ അലസമായിരിക്കുന്നവരുമുണ്ട്. എന്നാൽ കഫീനടങ്ങിയ ചായയും കാപ്പിയും കുടിക്കാതെ തന്നെ നിങ്ങളും ഒരു ദിവസം മുഴവൻ ഊർജ്ജം ലഭിക്കാൻ മറ്റ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. നമ്മുടെ അടുക്കളയിൽ തന്നെ കുറഞ്ഞ ചെലവിൽ കിട്ടുന്ന ഭക്ഷണവസ്തുക്കൾ ഉപയോഗിച്ച് പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.
മുട്ട
രാവിലെ മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമ്മൾ കരുതുന്നതിലും അപ്പുറമാണ്. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ പെട്ടെന്ന് നിറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഉച്ചഭക്ഷണം വരെ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ, ബി വിറ്റാമിനുകൾ, സെലിനിയം തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ കോളിൻ ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും ഉത്തമമാണ്.
ALSO READ: ഉലുവ ഗുണകരമാണ്, വേനൽക്കാലത്ത് ഇങ്ങനെ കഴിച്ചാൽ പണികിട്ടും; സൂക്ഷിക്കേണ്ട കാര്യങ്ങൾ
നട്സുകൾ
ഒരു പിടി ബദാമോ അണ്ടിപ്പരിപ്പോ അല്ലെങ്കിൽ വാൾനട്ടോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലൊരു ശീലമാണ്. ചായ നൽകുന്നതുപോലെ പെട്ടെന്ന് ഊർജ്ജം നൽകിയില്ലെങ്കിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയത്തിൻ്റെ ആരോഗ്യവും സംരക്ഷിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു വിറ്റാമിൻ ഇയും നട്സുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഓട്സ്
പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ഓട്സ്. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ ഇതിലും മികച്ച മാർഗം വേറെയില്ല. ഓട്സിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളുമാണ് ഇതിന് കാരണം. ഇത് ക്രമേണ ദഹനം സുഗമമാക്കുകയും, ഭക്ഷണം കഴിച്ചതിനുശേഷം പെട്ടെന്നുണ്ടാകുന്ന വിശപ്പ് തടയുകയും ചെയ്യുന്നു. കൂടാതെ, പ്രഭാതഭക്ഷണത്തിനായി ഓട്സ് തയ്യാറാക്കുന്നത് വളരെ ചെലവ് കുറഞ്ഞതും എളുപ്പമുള്ള വഴിയുമാണ്.
വാഴപ്പഴം
ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ നൽകുന്നതിനാൽ വാഴപ്പഴം കഴിക്കാൻ വളരെ നല്ലതാണ്. കൂടാതെ, നിലക്കടല വെണ്ണ, നട്സ് എന്നിവയോടൊപ്പവും വാഴപ്പഴം കഴിക്കാവുന്നതാണ്. ഉയർന്ന പോഷകമൂല്യം ഉണ്ടായിട്ടുള്ളതിനാൽ വാഴപ്പഴം പ്രഭാതഭക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ്.
ശരിയായ രീതിയിൽ എങ്ങനെ കഴിക്കാം?
ബദാം: രാത്രി വെള്ളത്തിലിട്ട് കുതിർത്ത ശേഷം രാവിലെ തൊലി കളഞ്ഞു കഴിക്കുന്നത് വളരെ. ഇത് ദഹനം എളുപ്പമാക്കാനും ഊർജം നൽകാനും മുടിക്കും ചർമ്മത്തിനും ഓർമ്മശക്തിക്കുമെല്ലാം നല്ലതാണ്.
മുട്ട: പുഴുങ്ങിയ മുട്ടയാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും ഉത്തമം. എണ്ണ കഴിവതും ഉപയോഗിക്കാരിക്കുക.
നട്സ്: ബദാം, പിസ്ത, വാൾനട്ട് എന്നിവ ചെറിയ അളവിൽ കഴിക്കുക. അതായത് ഒരുപിടി.
ചെറു ചൂടുവെള്ളം
രാവിലെ എഴുന്നേറ്റ ഉടൻ ചായയ്ക്കായി തിരക്ക് കൂട്ടുന്നതിന് പകരം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനുശേഷം മുട്ടയും അതിനോടൊപ്പം ഒരു പിടി നട്സും ഭക്ഷണത്തിൻ്റെ ഭാഗമാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. ഈ മാറ്റം നിങ്ങളുടെ ശരീരത്തിന് നൽകുന്ന ഉന്മേഷവും ആരോഗ്യവും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അറിയാൻ സാധിക്കുന്നതാണ്.
English Summary:
Starting your day with a caffeine, It will spike the energy but loss your health. Nutritionists recommend switching to whole foods that provide natural energy whole day. Foods like eggs and nuts stabilize blood sugar and provide essential nutrients.