Fitness Guide: ഒരു മണിക്കൂർ ട്രെഡ്മില്ലിൽ ഓടുന്നതിൻ്റെ ഗുണം വെറും 20 മിനിറ്റിൽ നേടാം! എന്താണ് ‘HIIT’ വർക്കൗട്ട്?

What Is HIIT? Top Benefits of High-Intensity Interval Training for Faster Fat Loss: വ്യായാമം അവസാനിപ്പിച്ച് ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷവും മണിക്കൂറുകളോളം ശരീരത്തിൽ കലോറി ബേൺ ചെയ്യുന്ന പ്രവർത്തി തുടർന്നുകൊണ്ടിരിക്കും എന്നതാണ് എച്ച്.ഐ.ഐ.ടി വർക്കൗട്ട് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. വെറും 30 മിനിറ്റ് പരിശീലനത്തിലൂടെ 300 കലോറി മുതൽ 500 കലോറി വരെ എരിച്ചുകളയാൻ ഇതിലൂടെ സാധിക്കും.

Fitness Guide: ഒരു മണിക്കൂർ ട്രെഡ്മില്ലിൽ ഓടുന്നതിൻ്റെ ഗുണം വെറും 20 മിനിറ്റിൽ നേടാം! എന്താണ് HIIT വർക്കൗട്ട്?

പ്രതീകാത്മക ചിത്രം

Published: 

18 Oct 2026 | 01:44 PM

ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിർത്താനുമായി ഇപ്പോഴും പഴയ രീതിയിലുള്ള കാർഡിയോ വ്യായാമങ്ങളാണോ നിങ്ങൾ പിന്തുടരുന്നത്? എങ്കിൽ കുറഞ്ഞ സമയം കൊണ്ട് ഇരട്ടി ഫലം നൽകുന്ന ‘ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ്’ അഥവാ എച്ച്.ഐ.ഐ.ടി വ്യായാമങ്ങളിലേക്ക് മാറാൻ സമയമായി. സാധാരണ ട്രെഡ്മില്ലിൽ ഒരു മണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്യുമ്പോൾ ലഭിക്കുന്ന അതേ ഗുണം വെറും 20 മിനിറ്റ് എച്ച്.ഐ.ഐടി പരിശീലനത്തിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സമയക്കുറവ് മൂലം വ്യായാമം ഒഴിവാക്കേണ്ടിവരുന്നവർക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്.

ഉയർന്ന തീവ്രതയിലുള്ള ചെറിയ വ്യായാമങ്ങളും, തുടർന്ന് ശരീരത്തിന് വിശ്രമം നൽകുന്ന ലഘുവായ വ്യായാമങ്ങളും ഇടകലർത്തി ചെയ്യുന്ന രീതിയാണ് എച്ച്.ഐ.ഐ.ടി. ഉദാഹരണത്തിന്, ഒരു മണിക്കൂർ ഒരേ വേഗതയിൽ ജോഗിങ് ചെയ്യുന്നതിന് പകരം, 30 സെക്കൻഡ് അതിവേഗത്തിൽ ഓടുകയും അടുത്ത 30 സെക്കൻഡ് പതുക്കെ നടക്കുകയും ചെയ്യുന്ന രീതി 15 മുതൽ 20 മിനിറ്റ് വരെ ആവർത്തിക്കാം. വ്യായാമവും വിശ്രമവും തമ്മിലുള്ള ഈ കൃത്യമായ അനുപാതമാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഫലം നൽകാൻ സഹായിക്കുന്നത്.

Also Read: Fitness Guide: എന്താണ് ‘ലോ ഇംപാക്ട് സ്ട്രെങ്ത് ട്രെയിനിങ്’? ഗുണങ്ങൾ അറിയാം!

ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരം പരമാവധി അധ്വാനിക്കുമ്പോൾ ഹൃദയമിടിപ്പ് വേഗത്തിലാവുകയും, പേശികൾ ശരീരത്തിൽ സംഭരിച്ചുവെച്ചിട്ടുള്ള ഊർജ്ജം വേഗത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. തുടർന്നുള്ള ചെറിയ വിശ്രമവേളയിൽ ഹൃദയമിടിപ്പ് അല്പം കുറയുകയും അടുത്ത ഘട്ടത്തിനായി ശരീരം വീണ്ടും സജ്ജമാവുകയും ചെയ്യും. ഒരേ താളത്തിൽ ചെയ്യുന്ന സാധാരണ കാർഡിയോ വ്യായാമങ്ങളേക്കാൾ വേഗത്തിൽ കൊഴുപ്പ് എരിയിച്ചുകളയാനും മെറ്റബോളിസം വേഗത്തിലാക്കാനും ഈ രീതി സഹായിക്കും.

വ്യായാമം അവസാനിപ്പിച്ച് ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷവും മണിക്കൂറുകളോളം ശരീരത്തിൽ കലോറി ബേൺ ചെയ്യുന്ന പ്രവർത്തി തുടർന്നുകൊണ്ടിരിക്കും എന്നതാണ് എച്ച്.ഐ.ഐ.ടി വർക്കൗട്ട് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. വെറും 30 മിനിറ്റ് പരിശീലനത്തിലൂടെ 300 കലോറി മുതൽ 500 കലോറി വരെ എരിച്ചുകളയാൻ ഇതിലൂടെ സാധിക്കും.

ദീർഘനേരം കാർഡിയോ ചെയ്യുമ്പോൾ കൊഴുപ്പിനൊപ്പം പേശികളും കുറയാൻ സാധ്യതയുണ്ട്, എന്നാൽ പേശികളുടെ കരുത്ത് നിലനിർത്തിക്കൊണ്ട് തന്നെ അമിത കൊഴുപ്പ് കുറയ്ക്കാൻ എച്ച്.ഐ.ഐ.ടി രീതി സഹായിക്കും. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വീട്ടിലിരുന്നും ഇത് പരിശീലിക്കാം. ജമ്പിങ് ജാക്സ്, ബർപ്പീസ്, സ്ക്വാട്സ് എന്നിവ ഉൾപ്പെടുത്തി വീട്ടിലെ ചെറിയ സ്ഥലത്തും, ട്രെഡ്മില്ലോ എക്സർസൈസ് ബൈക്കോ ഉപയോഗിച്ച് ജിമ്മിലും ഈ വ്യായാമം ചെയ്യാവുന്നതാണ്.

English Summary

High-Intensity Interval Training (HIIT) delivers the benefits of a 60-minute cardio session in just 20 minutes, burning more calories, boosting metabolism for hours, improving heart health, and preserving lean muscle.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
Fitness Guide: തണുപ്പോ അതോ ചൂടോ? ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഏത് കാലാവസ്ഥയിൽ വ്യായാമം ചെയ്യുന്നതാണ് ഉചിതം?
KSRTC Velankanni Bus: വേളാങ്കണ്ണി തീർത്ഥാടനത്തിന് കെഎസ്ആർടിസി; കോട്ടയത്തുനിന്ന് പുതിയ സർവീസ്
Coconut Oil Body Scrub: വെളിച്ചെണ്ണയും പഞ്ചസാരയും മതി! ബോഡി സ്ക്രബ് വാങ്ങാൻ ഇനി പൈസ മുടക്കേണ്ട
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?