Fitness Guide: എന്താണ് ‘ലോ ഇംപാക്ട് സ്ട്രെങ്ത് ട്രെയിനിങ്’? ഗുണങ്ങൾ അറിയാം!
Build Muscle and Strengthen Joints: A Complete Guide to Low Impact Resistance Training: സന്ധികളെ സംരക്ഷിച്ചുകൊണ്ട് പരിക്കുകൾ ഒഴിവാക്കാൻ സഹായിക്കുന്ന നിയന്ത്രിതമായ ചലനങ്ങളാണ് ഈ വ്യായാമ രീതിയിൽ ഉൾപ്പെടുന്നത്. കൃത്യമായ നിയന്ത്രണത്തോടെ ചെയ്യുന്ന സ്ക്വാട്സ്, ബെഞ്ച് പ്രസ്, ലാറ്റ് പുൾഡൗൺ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്
ശരീരത്തിലെ സന്ധികൾക്ക് അമിത സമ്മർദ്ദമോ പരിക്കുകളോ ഉണ്ടാക്കാതെ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്ന മികച്ച വ്യായാമ രീതിയാണ് ‘ലോ ഇംപാക്ട് സ്ട്രെങ്ത് ട്രെയിനിങ്’ ഫിറ്റ്നസ് രംഗത്ത് തുടക്കക്കാർ മുതൽ വിദഗ്ധർ വരെയുള്ളവർക്കും, വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണിത്. ‘ലോ ഇംപാക്ട്’ എന്നാൽ ലോ ഇൻ്റൻസിറ്റി വർക്കൗട്ടാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ വിശ്രമസമയം കുറച്ചും, വ്യായാമങ്ങളുടെ വേഗതയിലും രീതിയിലും മാറ്റം വരുത്തിയും ഈ വ്യായാമ രീതിയുടെ തീവ്രത വർധിപ്പിക്കാൻ സാധിക്കും.
സന്ധികളെ സംരക്ഷിച്ചുകൊണ്ട് പരിക്കുകൾ ഒഴിവാക്കാൻ സഹായിക്കുന്ന നിയന്ത്രിതമായ ചലനങ്ങളാണ് ഈ വ്യായാമ രീതിയിൽ ഉൾപ്പെടുന്നത്. കൃത്യമായ നിയന്ത്രണത്തോടെ ചെയ്യുന്ന സ്ക്വാട്സ്, ബെഞ്ച് പ്രസ്, ലാറ്റ് പുൾഡൗൺ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ സന്ധികൾ ചലിപ്പിക്കാതെ ചെയ്യുന്ന പ്ലാങ്ക്, വാൾ സിറ്റ് തുടങ്ങിയ ഐസോമെട്രിക് വ്യായാമങ്ങളും ജിമ്മിലെ റെസിസ്റ്റൻസ് മെഷീനുകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങളും ലോ ഇംപാക്ട് രീതിതിയിൽ ഉൾപ്പെടുന്നവയാണ്.
വ്യായാമം ചെയ്ത് തുടങ്ങുന്നവർക്ക് സന്ധികളുടെ കരുത്ത് വർധിപ്പിക്കാൻ ലോ ഇംപാക്ട് പരിശീലനത്തിൽ നിന്ന് തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. സന്ധിവേദനയുള്ളവർ, അമിതഭാരമുള്ളവർ, ഗർഭിണികൾ, പ്രസവശേഷം വ്യായാമം ചെയ്യുന്നവർ എന്നിവർ ഇൻ്റൻസിറ്റി കൂടിയ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. സന്ധികൾക്ക് അമിതഭാരം നൽകാതെ ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുന്നതിലൂടെ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, ബോൺ ഡെൻസിറ്റി വർധിപ്പിക്കാനും ലോ ഇംപാക്ട് പരിശീലനം സഹായിക്കുന്നു. നിയന്ത്രിതമായ ചലനങ്ങൾ ആയതിനാൽ വ്യായാമത്തിനിടെ പരിക്കേൽക്കാനുള്ള സാധ്യതയും വളരെ കുറവാണ്.
സാധാരണ വെയിറ്റ് ടെയിനിംഗ് പോലെ തന്നെ മസിലുകളുടെ വളർച്ചയ്ക്ക് ലോ ഇംപാക്ട് പരിശീലനവും ഏറെ ഫലപ്രദമാണ്. സാവധാനത്തിൽ കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുന്നതിനാൽ പേഷികൾക്ക് കൂടുതൽ ടെൻഷൻ നൽകാനാകും. മൈൻഡ് മസിൽ കണക്ഷൻ ഇത് മെച്ചപ്പെടുകയും ചെയ്യും. പേശികളുടെ വളർച്ച വേഗത്തിലാക്കാൻ ഇത് സഹായിക്കും. ഭാരവും റെപ്സും ഘട്ടംഘട്ടമായി വർധിപ്പിക്കുന്ന ‘പ്രോഗ്രസീവ് ഓവർലോഡ്’ ഈ വ്യായാമ രീതിയിലും പിന്തുടരേണ്ടതുണ്ട്. ലോ ഇംപാക്ട് വർക്കൗട്ട് സന്ധികൾക്ക് ആഘാതമുണ്ടാക്കുന്ന ചലനങ്ങൾ ഒഴിവാക്കി ശരീരത്തിൻ്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമാണ് പ്രധാനമായും മുൻഗണന നൽകുന്നത്.
English Summary
Low impact strength training builds muscle mass, improves bone density, and strengthens joints while minimizing physical stress and injury risk through slow, controlled movements suitable for all fitness levels.