AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tomatoes Benefits: യൗവനം നിലനിർത്തണോ? തക്കാളി വെറുതെ കഴിച്ചാൽ പോരാ; ശരിയായ രീതി ഇങ്ങനെ

Tomatoes Eating Right Way: ശരീരത്തിൻ്റെ ​ഗുണങ്ങൾക്ക് അപ്പുറം, ചർമ്മത്തിന്റെ യൗവനം നിലനിർത്താനും വാർദ്ധക്യത്തെ ചെറുക്കാനും തക്കാളി വളരെ നല്ലതാണ്. എന്നാൽ നിങഅങൾ സ്ഥിരമായി കഴിക്കുന്ന രീതിയിൽ കഴിച്ചാൽ ചിലപ്പോൾ അതിൻ്റെ ​ഗുണം കിട്ടണമെന്നില്ല. പച്ചയ്‌ക്കോ കറിയിൽ ഇട്ടോ കഴിച്ചതുകൊണ്ട് മാത്രം തക്കാളിയുടെ പൂർണ്ണ ഗുണം ശരീരത്തിന് ലഭിക്കുമോ എന്നത് പലരിലുമുള്ള സംശയമാണ്. പലപ്പോഴും തക്കാളി കഴിക്കേണ്ട രീതിക്കല്ല നമ്മൾ കഴിക്കുന്നതെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

Tomatoes Benefits: യൗവനം നിലനിർത്തണോ? തക്കാളി വെറുതെ കഴിച്ചാൽ പോരാ; ശരിയായ രീതി ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 May 2026 | 10:36 AM

തക്കാളി ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. നിത്യേന കറികളിലും സാലഡുകളിലും തുടങ്ങി മിക്ക ഭക്ഷണത്തിലും നമ്മൾ തക്കാളി ഉപയോ​ഗിക്കാറുണ്ട്. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ളത് തന്നെയാണ് മറ്റുള്ളവയിൽ നിന്ന് ഇത് വ്യത്യസ്തപ്പെട്ടിരിക്കുന്നത്. എന്നാൽ വെറുതെ പച്ചയ്‌ക്കോ കറിയിൽ ഇട്ടോ കഴിച്ചതുകൊണ്ട് മാത്രം തക്കാളിയുടെ പൂർണ്ണ ഗുണം ശരീരത്തിന് ലഭിക്കുമോ എന്നത് പലരിലുമുള്ള സംശയമാണ്. പലപ്പോഴും തക്കാളി കഴിക്കേണ്ട രീതിക്കല്ല നമ്മൾ കഴിക്കുന്നതെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ശരീരത്തിൻ്റെ ​ഗുണങ്ങൾക്ക് അപ്പുറം, ചർമ്മത്തിന്റെ യൗവനം നിലനിർത്താനും വാർദ്ധക്യത്തെ ചെറുക്കാനും തക്കാളി വളരെ നല്ലതാണ്. എന്നാൽ നിങഅങൾ സ്ഥിരമായി കഴിക്കുന്ന രീതിയിൽ കഴിച്ചാൽ ചിലപ്പോൾ അതിൻ്റെ ​ഗുണം കിട്ടണമെന്നില്ല. പോഷകാഹാര ഗവേഷകയായ ഡോ. ലൂസിയ ആരോണിക്ക ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

ALSO READ: വെള്ളരിക്ക തോല് കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

യൗവനം നിലനിർത്താൻ തക്കാളി

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആൻ്റിഓക്‌സിഡൻ്റാണ് നമ്മുടെ യൗവനം നിലനിർത്താൻ സഹായിക്കുന്നത്. ഇത് ചർമ്മത്തിലെ കോശങ്ങളെ നശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകൾ പ്രായമേറുമ്പോൾ കാണപ്പെട്ടുന്ന മറ്റ് ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും ലൈക്കോപീൻ വളരെ നല്ലതാണ്. അതുപോലെ തന്നെ, ആന്തരികമായി നിങ്ങളുടെ ഉള്ളിൽ നിന്ന് സൂര്യപ്രകാശത്തെ തടുക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു.

കഴിക്കേണ്ട ശരിയായ രീതി

പല പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലതെങ്കിലും തക്കാളിയുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ് വരുന്നത്. തക്കാളിയിലെ ലൈക്കോപീൻ എന്ന സംയുക്തം നമ്മുടെ ശരീരം നന്നായി ആഗിരണം ചെയ്യണമെങ്കിൽ ഇത് വേവിച്ച് തന്നെ കഴിക്കേണ്ടതുണ്ട്. തക്കാളി വേവിക്കുമ്പോൾ അതിലെ ലൈക്കോപീൻ വിഘടിക്കുകയും ശരീരത്തിൽ ശരിയായ രീതിയിൽ എത്തുകയും ചെയ്യുന്നു. അതുകൊണ്ട് പച്ച തക്കാളിയേക്കാൾ ഗുണം നന്നായി പാകം ചെയ്തവയ്ക്കോ തക്കാളി സോസിനോ ആണ്.

ലൈക്കോപീൻ എന്നത് കൊഴുപ്പിൽ ലയിക്കുന്ന ആൻ്റിഓക്സിഡൻ്റാണ്. അതായത്, തക്കാളി കഴിക്കുമ്പോൾ അതിനൊപ്പം അല്പം കൊഴുപ്പ് കൂടി ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. അതായത് തക്കാളി പാചകം ചെയ്യുമ്പോൾ അതിലേക്ക് അല്പം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർക്കുന്നത് ഗുണം ഇരട്ടിയാക്കും. സാലഡിലും മറ്റും പച്ച തക്കാളി ഉപയോഗിക്കുമ്പോൾ, അതിന്റെ കൂടെ അവൊക്കാഡോയോ അല്പം ഒലിവ് ഓയിലോ ചേർക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃക്ക സംബന്ധമായ ആരോ​ഗ്യ പ്രശ്നമുള്ളവർ തക്കാളി കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം തക്കാളിയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കിഡ്‌നി സ്റ്റോൺ ഉള്ളവർക്ക് ഇത് ആപത്തായേക്കാം. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അളവ് നിശ്ചയിക്കുക. ദിവസവും ഒന്നോ രണ്ടോ തക്കാളിയിൽ കൂടുതൽ കഴിക്കരുത്. ഇത് ചിലപ്പോൾ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം.

വേനലിൽ തക്കാളി കഴിച്ചാൽ

തക്കാളിയുടെ 95 ശതമാനവും ജലാംശമായതിനാൽ വേനൽക്കാലത്ത് തക്കാളി കഴിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും വളരെയധികം നല്ലതാണ്. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും. അമിതമായ ചൂട് കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാൻ തക്കാളി നല്ലതാണ്. ഇതിലെ ഉയർന്ന ജലാംശവും പൊട്ടാസ്യവും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു.

തക്കാളിയിലുള്ള ലൈക്കോപീൻ ചർമ്മത്തിനെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. കടുത്ത വെയിൽ കാരണം ചർമ്മത്തിനുണ്ടാകുന്ന കരുവാളിപ്പും പാടുകളും കുറയ്ക്കാൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. വേനലിൽ ചർമ്മം മങ്ങാനും വരളാനും സാധ്യതയുള്ളതിനാൽ വൈറ്റമിൻ സി അത്യാവശ്യമാണ്. തക്കാളിയിലെ വിറ്റാമിൻ സി ചർമ്മത്തിന് ​ഗുണം ചെയ്യുന്നു. തക്കാളി നീര് മുഖത്ത് പുരട്ടുന്നതും കരിവാളിപ്പ് മാറാൻ നല്ലതാണ്.

English Summary:

Are you eating tomatoes in a wrong way. This guide reveals the how to eat tomatoes for the complete benefits. Also check the health benefits of tomato in summer season.

Follow Us