AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Heart health: ഹൃദയത്തെ സംരക്ഷിക്കണോ, രാത്രി 8ന് ശേഷം ഇതൊന്നും ചെയ്യരുത്

Habits to Avoid After 8 PM: ഭക്ഷണരീതി, ജീവിതശൈലി തുടങ്ങിയവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ചെറിയ ശീലങ്ങൾ പോലും ഹൃദയാരോഗ്യത്തെ തകർത്തേക്കാം. അതുകൊണ്ട് തന്നെ രാത്രി എട്ട് മണിക്ക് ശേഷം ചില കാര്യങ്ങൾ ചെയ്യരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ....

Heart health: ഹൃദയത്തെ സംരക്ഷിക്കണോ, രാത്രി 8ന് ശേഷം ഇതൊന്നും ചെയ്യരുത്
പ്രതീകാത്മക ചിത്രംImage Credit source: J Studios/DigitalVision/Getty Images
Nithya Vinu
Nithya Vinu | Updated On: 12 May 2026 | 03:02 PM

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു അവയവമാണ് ഹൃദയം. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. ഭക്ഷണരീതി, ജീവിതശൈലി തുടങ്ങിയവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ചെറിയ ശീലങ്ങൾ പോലും ഹൃദയാരോഗ്യത്തെ തകർത്തേക്കാം. അതുകൊണ്ട് തന്നെ രാത്രി എട്ട് മണിക്ക് ശേഷം ചില കാര്യങ്ങൾ ചെയ്യരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ….

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ടവ

ആഹാരശീലം

ആഹാരശീലമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ രാത്രി എട്ട് മണിക്ക് മുമ്പേ അത്താഴം കഴിക്കേണ്ടതാണ്. കൂടാതെ, രാത്രി വൈകി കൊഴുപ്പും കലോറിയപം കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നു. ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനത്തിനായി ഹൃദയം കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമായേക്കാം.

കഫീൻ അടങ്ങിയ പാനീയങ്ങൾ

രാത്രിയിലെ വൈകിയുള്ള അത്താഴം പോലെ തന്നെ വില്ലനാകുന്ന മറ്റൊന്നാണ് കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം. രാത്രിയിൽ കാപ്പി, ചായ, മറ്റ് എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള കഫീൻ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ ശരിയായ ഉറക്കം ലഭിക്കാത്തത് ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഹൃദയാരോഗ്യത്തെ തകർക്കുകയും ചെയ്യും.

ALSO READ: ഭക്ഷണത്തില്‍ അധികം ഉപ്പ് ചേര്‍ക്കാറുണ്ടോ? ആ ശീലം ഉടന്‍ നിര്‍ത്തിക്കോ

മദ്യപാനം

മദ്യപാനം ഒരിക്കലും നല്ലൊരു ശീലമല്ല. മദ്യം വേഗത്തിൽ ഉറക്കം നൽകുമെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇവ ഗാഢനിദ്രയെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. രാത്രിയിൽ മദ്യപിക്കുന്നത് ഹൃദയതാളം തെറ്റുന്നതിനും രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും.

ഡിജിറ്റൽ സ്ക്രീനുകളുടെ അമിതോപയോഗം

രാത്രിയിൽ ഡിജിറ്റൽ സ്ക്രീനുകൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവയിൽ നിന്ന് വരുന്ന നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനത്തെ കുറയ്ക്കും. ഇത് ഉറക്കമില്ലായ്മയ്ക്കും അത് വഴി ഹൃദയാരോഗ്യത്തെ തകർക്കുന്ന വീക്കങ്ങൾക്കും കാരണമാകും.

കഠിനമായ വ്യായാമം

വ്യായാമം ശരീരത്തിൽ നല്ലതാണെങ്കിലും അവയ്ക്ക് ശരിയായ സമയമുണ്ട്. പകൽ സമയത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് നല്ലതാണെങ്കിലും, രാത്രിയിൽ, ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യരുത്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചെയ്യുന്ന കഠിനമായ വർക്കൗട്ടുകൾ ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ വർധിക്കാൻ കാരണമാകും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ല.

മാനസിക സമ്മർദ്ദം

ഹൃദയാരോഗ്യത്തിൽ മാനസിക ആരോഗ്യത്തിന് വളരെയധികം പങ്കുണ്ട്. രാത്രി സമയത്ത്, മാനസിക സമ്മർദ്ദം കൂട്ടുന്ന ജോലി സംബന്ധമായ ചർച്ചകളോ അല്ലെങ്കിൽ തർക്കങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതാണ്. മാനസിക സമ്മർദ്ദം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും.

English Summary:

Certain unhealthy habits after 8 pm can increase the risk of cardiovascular disease and negatively affect heart health. Experts say the body naturally enters a recovery phase at night, and disrupting this routine can put extra strain on the heart. Habits to avoid include eating heavy or late dinners, consuming caffeine or alcohol at night, excessive screen time before sleep, late-night stress or intense workouts, and eating salty snacks.

Follow Us