AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Teachers Day Wishes: അറിവിലേക്ക് വെളിച്ചമായവർക്ക് നന്ദി…; അധ്യാപക ദിന ആശംസകൾ നേരാം

Happy Teacher's Day 2026: ലോകം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥന്റെ മുതൽ കൗമാരകാലത്തിലെ കലാലയ ജീവിതത്തിൽ സുഹൃത്തായി ഒപ്പം നടന്ന അധ്യാപകരുടെ വരെ മുഖങ്ങൾ വരെ നമ്മുടെ മനസ്സിൽ നിഴലായി കൂടെയുണ്ടാകും. അവരെ വീണ്ടും ഒന്ന് കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് കരുതിയ നിമിഷങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. സെപ്റ്റംബർ 5 ഈ ദിനം അവർക്ക് വേണ്ടി ഉള്ളതാണ്. 

Teachers Day Wishes: അറിവിലേക്ക് വെളിച്ചമായവർക്ക് നന്ദി…; അധ്യാപക ദിന ആശംസകൾ നേരാം
Teachers Day Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 04 Sep 2026 | 10:34 AM

വർഷങ്ങൾ എത്രയൊക്കെ കടന്നുപോകട്ടെ, നമ്മുടെ ഓർമ്മയിൽ ഇന്നും തെല്ലു പോലും മാഞ്ഞു പോകാത്ത ചില മുഖങ്ങൾ ഉണ്ടാകും. അത് നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടേതാണ്. ലോകം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥന്റെ മുതൽ കൗമാരകാലത്തിലെ കലാലയ ജീവിതത്തിൽ സുഹൃത്തായി ഒപ്പം നടന്ന അധ്യാപകരുടെ വരെ മുഖങ്ങൾ വരെ നമ്മുടെ മനസ്സിൽ നിഴലായി കൂടെയുണ്ടാകും. അവരെ വീണ്ടും ഒന്ന് കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് കരുതിയ നിമിഷങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. സെപ്റ്റംബർ 5 ഈ ദിനം അവർക്ക് വേണ്ടി ഉള്ളതാണ്. അറിവും സ്വപ്നങ്ങൾക്ക് ചിറകും നൽകി ശാസിച്ചും തലോടിയും നമ്മെ നാമാക്കിയ പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണ് അധ്യാപക ദിനം.

ക്ലാസ് മുറികളിലെ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും നമുക്ക് സ്വപ്നം കണ്ട് വാനോളം ഉയരാനുള്ള ചിറകുകളും നൽകിയ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും ആദരിക്കാനുമാണ് ഈ ദിവസം നാം ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനും മഹാന്മാരായ അധ്യാപകരിലൊരാളുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. അദ്ദേഹത്തിൻ്റെ ജന്മദിനമാണ് എല്ലാ വർഷവും നാം അധ്യാപക ദിനമായി ആചരിക്കുന്നത്.

ALSO READ: ‘ഗുരുക്കന്മാർക്ക് ബിഗ് സല്യൂട്ട്!’; സെപ്റ്റംബർ അഞ്ചിന് പിന്നിലെ ആ മഹത്തായ ചരിത്രം അറിയാമോ?

തന്റെ ജീവിതം മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാർത്ഥികൾക്കുമായി മാറ്റിവെച്ച അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം, 1962 സെപ്റ്റംബർ 5 മുതലാണ് രാജ്യത്ത് ഈ ദിനം അധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയത്. അധ്യാപക ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് നൽകാൻ പറ്റുന്ന ആശംസകൾ എന്തെല്ലാമെന്ന് നോക്കാം.

അധ്യാപക ദിന ആശംസകൾ

അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയതിന്, ജീവിതത്തിൽ ശരിയായ ദിശ കാട്ടിത്തന്നതിന്… ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ

പാഠപുസ്തകത്തിലെ അറിവുകൾക്കുമപ്പുറം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചു തന്ന പ്രിയ ഗുരുനാഥന് അധ്യാപക ദിനാശംസകൾ.

ചുവടുകൾ പിഴച്ചപ്പോൾ താങ്ങും തണലുമായി നിന്ന, അറിവിന്റെ പ്രകാശമായി വഴിനടത്തിയ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ

ഞാനെന്ന വ്യക്തിയെ വാർത്തെടുക്കുന്നതിൽ പിന്തുണ വാക്കുകൾക്ക് അതീതമാണ്. നന്ദി പ്രിയപ്പെട്ട അധ്യാപകർക്ക്

അങ്ങയോളം എന്നെ ശാസിച്ചിട്ടില്ല ആരും, അങ്ങയോളം സ്നേഹിച്ചിട്ടുമില്ല ആരും… അധ്യാപക ദിനാശംസകൾ

പിഴച്ചു പോകുമ്പോൾ ഇപ്പോഴും കരുതൽ ആകുന്ന തലോടലിന് നന്ദി… പ്രിയ ഗുരുനാഥന് അധ്യാപക ദിനാശംസകൾ.

എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ

ഒരു നല്ല അധ്യാപകന് ഒരു തലമുറയുടെ ഭാവി തന്നെ തിരുത്തിയെഴുതാൻ കഴിയും. ഹാപ്പി ടീച്ചേഴ്സ് ഡേ

English Summary:

Teacher’s Day is celebrated across India on September 5 in India every year. This day holds great significance as it allows us to recognise and honour the remarkable contributions of our educators.

Follow Us