Happy Vijayadashami 2026: ആദ്യാക്ഷരം കുറിയ്ക്കുന്ന പിഞ്ചോമനകൾക്ക് ഹൃദയം നിറഞ്ഞ വിജയദശമി, വിദ്യാരംഭ ആശംസകൾ

Vijayadashami And Vidyarambham 2026 Wishes: ഒമ്പത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദിനം കൂടിയാണിന്ന്. കേരളത്തിൽ മഹാനവമി കഴിഞ്ഞ് വരുന്ന ദിവസം വിജയദശമി വിദ്യാരംഭമായി കണക്കാക്കുന്നു.  അജ്ഞതയ്ക്കുമേൽ അറിവിന്റെ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ വിശേഷദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്. 

Happy Vijayadashami 2026: ആദ്യാക്ഷരം കുറിയ്ക്കുന്ന പിഞ്ചോമനകൾക്ക് ഹൃദയം നിറഞ്ഞ വിജയദശമി, വിദ്യാരംഭ ആശംസകൾ

Representational Image

Published: 

21 Oct 2026 | 06:39 AM

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന പുണ്യദിനമാണ് വിജയദശമിയും വിദ്യാരംഭവും. തിന്മയ്ക്കു മേൽ നന്മയുടെയും, അജ്ഞതയ്ക്കുമേൽ അറിവിന്റെയും വിജയത്തെ അടയാളപ്പെടുത്തുന്ന ഈ വിശേഷദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്. ഒമ്പത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദിനം കൂടിയാണിന്ന്. കേരളത്തിൽ മഹാനവമി കഴിഞ്ഞ് വരുന്ന ദിവസം വിജയദശമി വിദ്യാരംഭമായി കണക്കാക്കുന്നു.

നെല്ലരിയിലും മണലിലും ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പിഞ്ചോമനകൾക്കും ഹൃദയം നിറഞ്ഞ വിജയദശമി – വിദ്യാരംഭ ആശംസകൾ നേരാം. ഇതിനായി ഏറ്റവും മനോഹരമായ വിജയദശമി ആശംസകളും, വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിവയ്ക്കാൻ സാധിക്കുന്ന മനോഹരമായ ആശംസകളും സന്ദേശങ്ങളും നോക്കാം.

ALSO READ: അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട്; ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വിജയദശമി, വിദ്യാരംഭ ആശംസകൾ

  • അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യചുവടുകൾ വയ്ക്കുന്ന കുരുന്നുകൾക്ക് വിജയത്തിന്റെ തുടക്കമാകട്ടെ… മനസ്സിൽ അറിവിന്റെ തിരിതെളിയുന്ന ഈ ശുഭദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭ ആശംസകൾ!
  • മനസ്സിനെ നയിക്കുന്ന അറിവിന്റെ ദീപം ഓരോ കുഞ്ഞിന്റെ ജീവിതത്തിലും തെളിയട്ടെ.. എല്ലാ കുരുന്നുകൾക്കും വിദ്യാരംഭ ആശംസകൾ
  • ഗുരുക്കന്മാരുടെയും മുതിർന്നവരുടെയും അനുഗ്രഹത്തോടെ കുരുന്നുകൾ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കട്ടെ.. വിദ്യാരംഭ ആശംസകൾ
  • തൊട്ടതെല്ലാം പൊന്നാകുന്ന വിജയദശമി ദിനത്തിൽ എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും വിജയവും നിറയട്ടെ! വിജയദശമി ആശംസകൾ
  • അജ്ഞതയുടെ ഇരുളകറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെയ്ക്കുന്ന എല്ലാ പ്രിയ കുരുന്നുകൾക്കും ഐശ്വര്യപൂർണ്ണമായ വിജയദശമി, വിദ്യാരംഭ മംഗളങ്ങൾ നേരുന്നു
  • ഏവർക്കും ഐശ്വര്യ പൂർണ്ണമായ നല്ലൊരു വിജയദശമി ആശംസകൾ
  • അക്ഷരം തൊട്ടു തുടങ്ങാം അറിവിൻറെ ലോകം സ്വന്തമാക്കാം! സ്നേഹം നിറഞ്ഞ വിജയദശമി ആശംസകൾ
  • ദുർഗ്ഗയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും, സന്തോഷവും, ഐശ്വര്യവും നിറയ്ക്കട്ടെ, സ്നേഹം നിറഞ്ഞ ആശംസകൾ!
  • ഓം ഹരിശ്രീ ഗണപതായേ നമഃ ഏവർക്കും വിജയദശമി ആശംസകൾ നേരുന്നു

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ക്യാപ്ഷനാക്കാൻ പറ്റിയ വരികൾ

  • അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ്! ഏവർക്കും ഹൃദ്യമായ വിജയദശമി ആശംസകൾ
  • അറിവിന്റെ വെളിച്ചം ജീവിതത്തിൽ നിറയട്ടെ… വിദ്യാരംഭത്തിന്റെ ശുഭാശംസകൾ നേരുന്നു!
  • അധർമത്തിന് മേലെ ധർമം ജയിച്ച ​ദിവസം, ഏവർക്കും വിജയദശമി ആശംസകൾ!
  • എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ!

English Summary:

Vijayadashami 2026 is a time to celebrate the victory of good over evil. Explore heartfelt wishes, inspiring quotes, festive greetings and WhatsApp status messages to share with loved ones.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്