AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
നവരാത്രി

നവരാത്രി

ദുർഗാദേവിയെ ഒൻപത് ഭാവങ്ങളിൽ ഒൻപത് രാത്രികളിലും പകലുമായി ആരാധിക്കുന്ന ഉത്സവം കൂടിയാണ് നവരാത്രി. തിന്മയുടെ മേൽ നന്മനേടിയ വിജയം കൂടിയാണ് നവരാത്രിയോർമിപ്പിക്കുന്നത്. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി ഭാവങ്ങൾക്കൊപ്പം ഒൻപത് ദിവസങ്ങളിലും ഭഗവതിയുടെ ഒൻപത് രൂപങ്ങളെ കൂടിയാണ് ഭജിക്കുന്നത്. അതാത് ദിവസങ്ങളിൽ പൂജകളും ചടങ്ങുകളും വ്യത്യസ്തമാകാറുമുണ്ട്. ഇന്ത്യ മുഴുവൻ നവരാത്രി പ്രധാനപ്പെട്ട ആഘോഷമാണ്. എങ്കിലും കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് മഹാനവമിയും, വിജയദശമിയുമാണ് ഏറ്റവും പ്രധാന്യം അന്ന് സരസ്വതീ പൂജയ്ക്കും വിദ്യാരംഭവും നടക്കും. പൂജവെയ്പ്പ് ദിവസം വിദ്യാ ഉപാസകർ തങ്ങളുടെ പുസ്തകങ്ങളും സംഗീതോപകരണങ്ങളും പൂജയ്ക്ക് വെയ്ക്കുമ്പോൾ തൊഴിലാളികളും പണിക്കാരും തങ്ങളുടെ ആയുധങ്ങളും ആയുധ പൂജയ്ക്ക് വെക്കുന്നു. വിജയദശമി ദിനത്തിൽ ഇവയെല്ലാം പൂജിച്ച് തന്നെയാണ് വീണ്ടും ജോലിക്ക് എടുക്കുന്നതും. കേരളത്തിൽ ദേവീ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾക്ക് പ്രധാന്യമുണ്ട്. വിജയദശമി നാളിന് മുന്നെ തന്നെ 10 ദിവസത്തെ ഉത്സവമാണ് കോട്ടയത്ത് പനച്ചിക്കാട് ദശമിയുടെ അന്ന് നിരവധി കുരുന്നുകളാണ് ഇവിടെ വിദ്യാരംഭത്തിനിരിക്കുന്നത്. തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സരസ്വതി മണ്ഡപത്തിലും ഇത് ഉത്സവകാലമാണ്. മാത്രമല്ല തൃശ്ശൂരിൽ തിരുവുള്ളക്കാവിലും, തുഞ്ചൻ പറമ്പിലും, വിവിധ ക്ഷേത്രങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കും. ഹരിശ്രീ കുറിച്ച് കുരുന്നുകൾ അന്നേ ദിവസം അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങും.

Read More

Happy Vijayadashami 2025 : കുരുന്നുകൾ അറിവിൻ്റെ ലോകത്തേക്ക്, ഇതാ മികച്ച വിദ്യാരംഭം ആശംസകൾ

Vijayadashmi Vidyarambham Wishes And Quotes : നവരാത്രിയുടെ അവസാന ദിനമായ വിജയദശ്മി ദിനത്തിലാണ് കുഞ്ഞുമക്കളെ എഴുത്തിന് അല്ലെങ്കിൽ വിദ്യാരംഭംത്തിന് ഇരുത്തുന്നത്. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കാൻ പോകുന്ന ആ കുരുന്നുകൾക്ക് നൽകാൻ മികച്ച ചില ആശംസകൾ ഇതാ.

Maha Navami Wishes in Malayalam : അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Maha Navami Wishes in Malayalam : ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.

Navratri 2025: ഇന്ന് മഹാനവമി; ദേവീപ്രാർത്ഥനയിൽ മുഴുകി നാട്

Navratri 2025 Maha Navami Today: ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. വിദ്യാരംഭവും വിജയദശമിയും വ്യാഴാഴ്ചയാണ് നടക്കുക.

Navarathri Special Sweets: അവൽ കേസരി, ഉണ്ണിയപ്പം,വൻപയർ ശർക്കര പുഴുക്ക്; നവരാത്രി ആഘോഷങ്ങൾ ഇരട്ടി മധുരമാക്കാം

Navaratri Special Sweets: ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം ചില വിഭവങ്ങൾ. അവൽ കേസരി, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

Navarathri 2025: ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവിൽ ഇന്ന് ദുര്‍ഗാഷ്ടമി; വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍; പ്രാധാന്യം അറിയാം

Navaratri Maha Ashtami: ഈ ദിവസം ഭക്തര്‍ വ്രതാനുഷ്ഠാനവും ആരാധനകളുമായി കഴിയുന്നു. കേരളത്തിൽ ദുർ​ഗാഷ്ടമി ദിനത്തിലാണ് പൂജാവെപ്പ് ആചാരം നടക്കുന്നത്.

Navratri 2025 : നവരാത്രി ആഘോഷനിറവില്‍ നാട്, ഇന്ന് ദുര്‍ഗാഷ്ടമി; പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം

Navratri 2025 Durga Ashtami Today: ദേവി ആരാധനയ്ക്കും പൂജ വെപ്പിനുമുള്ള ദിവസമാണ് ഈ അഷ്ടമി. കേരളത്തിൽ പ്രത്യേകിച്ച് പൂജാവെപ്പ് ആചാരം നടക്കുന്നത് ഇന്നേ ദിവസമാണ്.

Kerala School Holidays: ബന്ദും കഴിഞ്ഞ് ഒക്ടോബര്‍ ഏഴിന് ഇനി സ്‌കൂളില്‍ പോയാല്‍ മതി

Kerala Navratri Holidays 2025: സെപ്റ്റംബര്‍ 29ന് വൈകീട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ 9 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. പുസ്തകം പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന ആഘോഷം.

Pooja Veppu Time: ഇന്ന് പൂജവയ്പ്പ്; പൂജവയ്ക്കേണ്ടത് എങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Navaratri 2025 Pooja Veppu: ഇത്തവണ  സെപ്റ്റംബർ 29നാണ് പൂജവയ്പ്പ്. ഇത്തവണ രണ്ട് ദിവസം അടച്ചുപൂജ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും.

Navratri 2025 Day 8: എട്ടാം നാൾ മഹാഗൗരി! ദുർഗ്ഗാഷ്ടമിയിൽ സർവ്വൈശ്വര്യത്തിനായി ഈ കാര്യങ്ങൾ ചെയ്യൂ!

Navratri 2025 Day 8 Remedies: വിശുദ്ധിയുടെയും ശാന്തതയുടെയും സഹിഷ്ണുതയുടെയും പ്രതിരൂപമായാണ് ദേവി മഹാഗൗരിയെ കണക്കാക്കുന്നത്. മഹാഗൗരി ദേവിയെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക്‌ ആത്മീയ വളർച്ചയും മനസ്സമാധാനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു

  • Ashli C
  • Updated on: Sep 29, 2025
  • 09:27 am

Navratri 2025: ദേവിയെ പ്രീതിപ്പെടുത്താൻ വെറ്റില! നവരാത്രിയിൽ ഇങ്ങനെ ചെയ്താൽ സർവ്വൈശ്വര്യം

Shardiya navratri 2025 betal leaf remedies: നിങ്ങളുടെ ജോലിയിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിടുകയോ ബിസിനസ്സിൽ നഷ്ടം സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ, നവരാത്രി സമയത്ത് വൈകുന്നേരം ദുർഗ്ഗാ ഒരു വെറ്റില സമർപ്പിക്കുക

  • Ashli C
  • Updated on: Sep 28, 2025
  • 15:57 pm

Navratri 2025: പാകിസ്ഥാനിലും നവരാത്രിത്തിളക്കം! കറാച്ചിയിലെ ഗർബയും ദണ്ഡിയയും സോഷ്യൽമീഡിയയിൽ വൈറൽ

Navratri 2025 Celebrations in Pakistan: പാക്കിസ്ഥാനിലെ പ്രമുഖ നഗരമായ കറാച്ചിയിലാണ് മതപരമായ വേർതിരിവുകൾക്കപ്പുറം ആഘോഷങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പരമ്പരാഗത രീതിയോടെ നവരാത്രി ആഘോഷിച്ചത്. ആവേശകരമായ സംഗീതവും താളമേളങ്ങൾക്കും ഒപ്പം പരമ്പരാഗതമായ ഗർബയുടെയും ദണ്ഡിയയുടെയും വീഡിയോകൾ ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുകയാണ്

  • Ashli C
  • Updated on: Sep 28, 2025
  • 12:35 pm

Navratri 2025 Day 7: കണ്ടകശനി പോലും മാറി നിൽക്കും; നവരാത്രിയുടെ ഏഴാം ദിനം ദേവി കാളരാത്രി ഭാവത്തില്‍

Navratri 2025 Day 7: ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റാൻ കാളരാത്രീ ദേവി അനു​ഗ്രഹിക്കുന്നു.

Happy Navaratri Wishes 2025: തിന്മയുടെ മേൽ നന്മ നേടിയ വിജയം; ഈ നവരാത്രി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Navaratri Wishes 2025: ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഓരോ നവരാത്രിയും.

Navratri 2025 Hibiscus Remedies: നവരാത്രിയിൽ ദേവീ പ്രീതിക്ക് ചെമ്പരത്തിപ്പൂ: സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാൻ ഈ വഴിപാടുകൾ ചെയ്യൂ!

Navratri 2025 Red Hibiscus to please Durga: ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവന്ന നിറത്തിലുളള ഏതൊരു സാധനവും ഈ ദിനങ്ങളിൽ ദേവിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഈ കാര്യങ്ങൾ ശുദ്ധിയോടേയും ഭക്തിയോടേയും ചെയ്യുക.

  • Ashli C
  • Updated on: Sep 27, 2025
  • 16:56 pm

Navratri 2025 Day 6: സര്‍വ്വദോഷ പരിഹാരത്തിനും ഇഷ്ടമാംഗല്യത്തിനും കാത്യായനി ഭാവം; നവരാത്രിയുടെ ആറാം നാള്‍ ഇങ്ങനെ ആരാധിക്കാം

Navratri 2025 Day 6: നവരാത്രിയുടെ ആറാം ദിവസമായ നാളെ ദേവിയുടെ കാത്യായനി ഭാവത്തെയാണ് ആരാധിക്കുന്നത്. ദുർ​​​ഗ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നാണ് കാത്യായനി ഭാവം.