Fenugreek Water: 21 ദിവസം, ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Health Benefits of Drinking Fenugreek Water: ധാരാളം ഔഷധ ​ഗുണങ്ങളാണ് ഉലുവയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ പലരും ഉലുവ വെള്ളവും ​കുടിക്കാറുണ്ട്. 21 ദിവസം തുട‍ർച്ചയായി ഉലുവ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? അമിത ഭാരം കുറയ്ക്കാനും ചർമ്മസംരക്ഷണത്തിനും ആരോ​ഗ്യത്തിനും ഇവ എങ്ങനെയാണ് ​ഗുണകരമാകുന്നത്? പരിശോധിക്കാം....

Fenugreek Water: 21 ദിവസം, ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പ്രതീകാത്മക ചിത്രം

Published: 

26 Apr 2026 | 09:50 AM

നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട സു​ഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഉലുവ. ധാരാളം ഔഷധ ​ഗുണങ്ങളാണ് ഉലുവയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ പലരും ഉലുവ വെള്ളവും ​കുടിക്കാറുണ്ട്. 21 ദിവസം തുട‍ർച്ചയായി ഉലുവ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? അമിത ഭാരം കുറയ്ക്കാനും ചർമ്മസംരക്ഷണത്തിനും ആരോ​ഗ്യത്തിനും ഇവ എങ്ങനെയാണ് ​ഗുണകരമാകുന്നത്? പരിശോധിക്കാം….

ഉലുവ വെള്ളത്തിന്റെ ​ഗുണങ്ങൾ

ദഹനപ്രശ്നങ്ങൾ: ദഹനസംബന്ധമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ധാരാളം ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ കുതിർത്ത ഉലുവ ചേർത്ത വെള്ളം കുടിക്കുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീരഭാരം നിയന്ത്രണം. ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. ഇത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

പ്രമേഹ നിയന്ത്രണം: അതുപോലെ പ്രമേഹം നിയന്ത്രിക്കാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവയിൽ ഗാലക്ടോമാനൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹരോ​ഗികൾക്ക് ഉലുവ വെള്ളം ശീലമാക്കാവുന്നതാണ്.

ALSO READ: കുരുമുളക് പൊടിയിൽ മായമുണ്ടോ? ശരിക്കുള്ളത് എങ്ങനെ തിരിച്ചറിയാം; വ്യാജനെ കണ്ടെത്താം

കൊളസ്ട്രോൾ നിയന്ത്രണം: കൊളസ്ട്രോൾ കുറയ്ക്കാനും ഉലുവ വെള്ളം ഗുണകരമാണ്. ശരീരത്തിലെ  ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കുന്നുണ്ട്. കൂടാതെ രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയാനും ഉലുവയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നതാണ്.

ചർമ്മസംരക്ഷണം: ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യസംരക്ഷണമാണ് ഉലുവ വെള്ളത്തിന്റെ മറ്റ് ഗുണങ്ങൾ. ഉലുവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും തിളക്കം നൽകാനും സഹായിക്കും. കൂടാതെ,  മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ആർത്തവ വേദന: ആർത്തവ സമയത്തെ വേദന മിക്ക പെൺകുട്ടികൾക്കും വല്ലാത്തൊരു പ്രതിസന്ധിയാണ്. ഇതിനും ഉലുവ വെള്ളം പരിഹാരമാകുന്നതാണ്. ആർത്തവ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാം. വേദനകളും അസ്വസ്ഥതകളും കുറയ്ക്കാൻ ഉലുവയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.  ഗർഭിണികളോ മറ്റേതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവരും സ്ഥിരമായി ഉലുവ വെള്ളം കുടിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

Loading...
Unable to load recommendations.
Follow Us
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി