High Cholesterol: കൈ നോക്കി ഭാവി അല്ല, കൊളസ്ട്രോൾ കണ്ടുപിടിക്കാം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ
High Cholesterol Symptoms in Hand: രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമാകുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കാണിക്കും. അതിൽ പ്രധാനമാണ് കൈ. കൊളസ്ട്രോൾ ഉയർന്നോ എന്നത് നമ്മുടെ കൈ നോക്കി മനസിലാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അത് എങ്ങനെയാണെന്ന് നോക്കിയാലോ....
ഇന്ന് അധികം പേരിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ഒരു പരിധിക്കപ്പുറം ശരീരത്തിൽ കൊളസ്ട്രോൾ അളവ് കൂടുന്നത് മരണത്തിന് വരെ കാരണമായേക്കും. അതുകൊണ്ട് തന്നെ ഉയർന്ന കൊളസ്ട്രോളിന്റെ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഡോ.ഫ്രെഡ്രിക് മണ്ടൂക്കയുടെ അഭിപ്രായത്തിൽ, കൊളസ്ട്രോൾ ഒരു നിശബ്ദ കൊലയാളി ആണ്. കാരണം പലപ്പോഴും ഇവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നുണ്ട്.
രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമാകുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കാണിക്കും. അതിൽ പ്രധാനമാണ് കൈ. കൊളസ്ട്രോൾ ഉയർന്നോ എന്നത് നമ്മുടെ കൈ നോക്കി മനസിലാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അത് എങ്ങനെയാണെന്ന് നോക്കിയാലോ….
കൈകളിൽ കാണുന്ന പ്രധാന ലക്ഷങ്ങൾ
രക്തത്തിൽ കൊഴുപ്പ് കൂടുമ്പോൾ കൈമുട്ടുകളിലും കൈവിരലുകളിലും മഞ്ഞയോ ഓറഞ്ചോ നിറത്തിൽ ചെറിയ കുരുക്കളോ തുടിപ്പുകളോ പ്രത്യക്ഷപ്പെടും. ഇതിന് പ്രത്യേകിച്ച് വേദനയൊന്നും ഇല്ലാത്തതിനാൽ പലരും അവഗണിക്കാറാണ് പതിവ്. എന്നാൽ, കൊളസ്ട്രോൾ അപകടകരമാം വിധം വർദ്ധിച്ചുവെന്ന സൂചനയാണ് ഇവ തരുന്നത്.
അതുപോലെ വിരലുകൾ നിവർത്താൻ സഹായിക്കുന്ന ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞഅ കൂടി തടിപ്പുകൾ ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. ഇത് കൈവിരലുകളുടെ ചലനത്തിനെ ബാധിച്ചേക്കും. വിരലുകൾക്ക് ഇടയ്ക്കിടെ മരവിപ്പും വേദനയും ഉണ്ടാക്കും.
നഖങ്ങളിലെ മാറ്റങ്ങളിലൂടെയും ഉയർന്ന കൊളസ്ട്രോൾ തിരിച്ചറിയാൻ സാധിക്കും. രക്തചംക്രമണത്തിൽ ഉണ്ടാകുന്ന തടസ്സം നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നഖങ്ങൾ പെട്ടെന്ന് പൊട്ടിപോവുകയോ അവയുടെ നിറത്തിൽ മാറ്റം വരികയോ ചെയ്താൽ ശ്രദ്ധിക്കേണ്ടതാണ്.
ALSO READ: ചായ കുടിച്ചാൽ അസിഡിറ്റി ഉണ്ടാകുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കാരണം
ഉയർന്ന കൊളസ്ട്രോളിന്റെ മറ്റ് ലക്ഷണങ്ങൾ
കൈകളിലുണ്ടാകുന്ന ലക്ഷണങ്ങൾക്ക് പുറമേ മറ്റ് ചില കാര്യങ്ങളും കൊളസ്ട്രോൾ തിരിച്ചറിയാൻ സഹായിക്കുന്നതാണ്. കണ്ണുകളിലും ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. കൺപോളകൾക്ക് ചുറ്റും മഞ്ഞ നിറത്തിന്റെ പാടുകൾ കാണുന്നതും ഉയർന്ന കൊളസ്ട്രോളിന്റെ സൂചനയാണ്.
കണ്ണിന്റെ കോർണിയയ്ക്ക് ചുറ്റും ചാരനിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള ഒരു വളയം പ്രത്യക്ഷപ്പെടുന്നതും കൊളസ്ട്രോളിന്റെ സൂചനയാണ്.
അതുപോലെ, നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാലുകളിൽ വേദനയും തളർച്ചയും അനുഭവപ്പെടുന്നതും കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
ഹൃദയസംബന്ധമായ ചില സൂചനകളും നൽകും. അതിൽ പ്രധാനമാണ് നെഞ്ചുവേദന. ഹൃഅദയത്തിലേക്കുള്ള രക്തധമനികളിൽ തടസ്സമുണ്ടാകുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടേക്കാം.
അതുപോലെ ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടൽ അനുഭവപ്പെട്ടേക്കാം.
ഓക്കാനം, ഛർദി, ക്ഷീണം പോലുള്ള അസ്വസ്ഥതകളും അവഗണിക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലക്ഷണങ്ങൾ ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ കൊളസ്ട്രോൾ പരിശോധിക്കുന്നത് നല്ലതാണ്.
എണ്ണമയമുള്ള ഭക്ഷണങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കുറയ്ക്കുക.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റം നടത്തം ശീലമാക്കാവുന്നതാണ്.
സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക
ഓട്‌സ്, ബീൻസ്, നട്‌സ് തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
കൈകളിലോ ചർമ്മത്തിലോ ഇത്തരം മാറ്റങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറിന്റെ നിർദേശം തേടേണ്ടതാണ്.
English Summary:
High cholesterol is often a silent condition, meaning it usually shows no obvious symptoms until it becomes serious. Experts warn that your hands may show subtle warning signs due to poor blood circulation caused by cholesterol buildup in arteries.