AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Oil Body Scrub: വെളിച്ചെണ്ണയും പഞ്ചസാരയും മതി! ബോഡി സ്ക്രബ് വാങ്ങാൻ ഇനി പൈസ മുടക്കേണ്ട

Homemade Coconut Oil Sugar Body Scrub: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ ഏറ്റവും മികച്ചതാണ് സ്ക്രബ്ബിംഗ്. കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് പകരം പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാന്തരം ബോഡി സ്ക്രബ്ബാണ് വെളിച്ചെണ്ണ- പഞ്ചസാര കൂട്ട്. അവ എങ്ങനെ തയ്യാറാക്കാമെന്നും ഉപയോ​ഗിക്കാമെന്നും നോക്കാം.

Coconut Oil Body Scrub: വെളിച്ചെണ്ണയും പഞ്ചസാരയും മതി! ബോഡി സ്ക്രബ് വാങ്ങാൻ ഇനി പൈസ മുടക്കേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Oct 2026 | 01:02 PM

ചർമ്മ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ ബോഡി സ്ക്രബ്ബുകൾ വാങ്ങി പണം കളയേണ്ടതില്ല. നമ്മുടെ അടുക്കളയിലുള്ള വെറും രണ്ട് ചേരുവകളായ വെളിച്ചെണ്ണയും പഞ്ചസാരയും മാത്രം ഉപയോഗിച്ച് തിളക്കമുള്ളതും മൃദുലവുമായ ചർമ്മം സ്വന്തമാക്കാനാകും. ചർമ്മത്തിലെ മൃതകോശങ്ങളെ (Dead skin cells) നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ ഏറ്റവും മികച്ചതാണ് സ്ക്രബ്ബിംഗ്. കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് പകരം പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാന്തരം ബോഡി സ്ക്രബ്ബാണ് വെളിച്ചെണ്ണ- പഞ്ചസാര കൂട്ട്. അവ എങ്ങനെ തയ്യാറാക്കാമെന്നും ഉപയോ​ഗിക്കാമെന്നും നോക്കാം.

ALSO READ: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ: ½ കപ്പ് ശുദ്ധമായ വെളിച്ചെണ്ണ

പഞ്ചസാര: 1 കപ്പ് പൊടിക്കാത്ത സാധാരണ പഞ്ചസാരയോ ബ്രൗൺ ഷുഗറോ

നാരങ്ങാനീര്: 4-5 തുള്ളി നല്ല സുഗന്ധത്തിനും തിളക്കത്തിനും

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള ഒരു ഉണങ്ങിയ പാത്രത്തിലേക്ക് 1 കപ്പ് പഞ്ചസാര എടുക്കുക. ഇതിലേക്ക് ½ കപ്പ് വെളിച്ചെണ്ണ ചേർക്കുക. ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞുപോകാൻ പാടില്ല, തരിതരിപ്പായി തന്നെ നിൽക്കണം. സുഗന്ധം ലഭിക്കുന്നതിനായി ഏതാനും തുള്ളി നാരങ്ങാനീര് ചേർക്കാം. ഈ കൂട്ട് ഈർപ്പമില്ലാത്ത ഒരു എയർടൈറ്റ് ഗ്ലാസ് പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ ആഴ്ചകളോളം ഉപയോഗിക്കാം. കുളിക്കുന്നതിന് തൊട്ടുമുമ്പ് ശരീരം നേരിയ രീതിയിൽ നനയ്ക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന സ്ക്രബ്ബിൽ നിന്ന് കുറച്ചെടുത്ത് കൈമുട്ട്, കാൽമുട്ട്, കഴുത്ത്, പാദങ്ങൾ തുടങ്ങി ശരീരത്തിലുടനീളം വൃത്താകൃതിയിൽ പതുക്കെ തിരുമ്മി മസാജ് ചെയ്യുക. 3 മുതൽ 5 മിനിറ്റ് വരെ മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. പഞ്ചസാരയുടെ തരിതരിപ്പുള്ള ഘടന ചർമ്മത്തിലെ മൃതകോശങ്ങളെയും അഴുക്കിനെയും പൂർണ്ണമായും നീക്കം ചെയ്യുന്നു. അതുപോലെ, വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വരൾച്ച മാറ്റി മൃദുവാക്കാനും സഹായിക്കുന്നു.

കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയും കറുത്ത നിറം കുറയ്ക്കാൻ പതിവായുള്ള ഉപയോഗം സഹായിക്കും. രക്തയോട്ടം വർദ്ധിപ്പിച്ച് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. വെളിച്ചെണ്ണ ഒരു ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുള്ളവ ആണ്. ഇത് നിങ്ങളുടെ മുഖത്ത് ഉപയോഗിച്ചാൽ സുഷിരങ്ങൾ അടയും. പഞ്ചസാര പണ്ട് മുതലേ സ്ക്രബ്ബറായി ഉപയോഗിക്കുന്ന ചേരുവയായതിനാൽ പേടിക്കേണ്ട. എന്നാൽ മുഖത്ത് ഉപയോഗിക്കുമ്പോൾ വളരെ മൃദുവായി മാത്രം മസാജ് ചെയ്യുക. സെൻസിറ്റീവ് സ്കിൻ ഉള്ളവർ മുൻകൂട്ടി പാച്ച് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.

English Summary:

Achieving smooth, radiant, and glowing skin doesn’t require expensive spa treatments or chemical-laden beauty products. Here is the preparation tips of DIY coconut oil and sugar body scrub for beauty solution.

Follow Us