Curd Making Tip: തൈര് ഈസിയായി വീട്ടിൽ ഉണ്ടാക്കാം, ഈ ടിപ്സ് മറക്കല്ലേ

How to Make Perfect Curd at Home: വേനൽക്കാലത്തെ ഉയർന്ന താപനില കാരണം പാലിലെ ബാക്ടീരിയകൾ കൂടുതൽ സജീവമാകും. ഇത് പാൽ വേഗത്തിൽ ലാക്ടിക് ആസിഡായി മാറാൻ കാരണമാകുകയും തൈര് പുളിച്ച് അവയുടെ രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവ തടയാൻ ചില ടിപ്സുകൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....

Curd Making Tip: തൈര് ഈസിയായി വീട്ടിൽ ഉണ്ടാക്കാം, ഈ ടിപ്സ് മറക്കല്ലേ

പ്രതീകാത്മക ചിത്രം

Updated On: 

03 May 2026 | 12:44 PM

ധാരാളം ആരോഗ്യഗുണങ്ങളുള്ളതും അടുക്കളയിൽ സ്ഥിരം സാന്നിദ്ധ്യമായതുമായ ഭക്ഷ്യവസ്തുവാണ് തൈര്. വേനൽക്കാലത്ത് തൈരിന് ഡിമാൻഡ് കൂടുതലാണ്. ശരീരത്തെ തണുപ്പിക്കാനും ദഹനത്തിനും തൈര് ബെസ്റ്റാണ്. എന്നാൽ ചൂട് സമയത്ത് തൈര് വേഗത്തിൽ പുളിച്ച് അതിന്റെ രുചി നഷ്ടപ്പെടുന്നത് പ്രധാനപ്രശ്നമാണ്.

വേനൽക്കാലത്തെ ഉയർന്ന താപനില കാരണം പാലിലെ ബാക്ടീരിയകൾ കൂടുതൽ സജീവമാകും. ഇത് പാൽ വേഗത്തിൽ ലാക്ടിക് ആസിഡായി മാറാൻ കാരണമാകുകയും തൈര് പുളിച്ച് അവയുടെ രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവ തടയാൻ ചില ടിപ്സുകൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….കൂടാതെ, വളരെ എളുപ്പത്തിൽ തൈര് എങ്ങനെ ഉണ്ടാക്കാമെന്നും പരിശോധിക്കാം…

തൈര് ഉണ്ടാക്കുന്ന വിധം

  1. തൈര് ഉണ്ടാക്കുന്നതിനായി ആദ്യം പാൽ തിളപ്പിക്കുക. ശേഷം ഇവയെ തനിയെ തണുപ്പിക്കാൻ അനുവദിക്കുക.
  2. പാൽ ചൂടാറുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കുക. ശേഷം നന്നായി ഉളക്കി യോജിപ്പിക്കണം.
  3. പാത്രം നന്നായി അടച്ചു വെക്കുക. വേനൽക്കാലത്ത് നാല് – ആറ് മണിക്കൂറിനുള്ളിൽ തൈര് തയ്യാറാകുന്നതാണ്. നല്ല തണുപ്പുള്ള സമയമാണെങ്കിൽ പത്ത് മണിക്കൂർ വരെ എടുത്തേക്കാം.
  4. തൈര് കട്ടയായി വന്നാൽ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റാം. കൂടുതൽ നേരം പുറത്ത് വയ്ക്കുന്നത് തൈര് പെട്ടെന്ന് പുളിച്ച് പോകാൻ കാരണമാകും.
  5. തൈര് പുളിച്ച് രുചി നഷ്ടപ്പെട്ടാലും അത് വലിച്ചെറിയേണ്ട ആവശ്യമില്ല. പകരം, തൈര് ഒരു അരിപ്പയിലേക്ക് ഒഴിച്ച് വെള്ളം വറ്റിക്കുക. ശേഷം അല്പം പുതിയ പാൽ ചേർത്ത് നന്നായി ഇളക്കാവുന്നതാണ്. ഇത് പുളിപ്പ് കുറയ്ക്കും.

ALSO READ: അധികനേരം ഇരുന്നുള്ള പണിയാണോ? ഹൃദയത്തിന് പ്രശ്നമാണേ…

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാൽ ചൂടുള്ളത്തോ അധികം തണുത്തതോ ആകാൻ പാടില്ല. ഇളം ചൂടായിരിക്കുമ്പോൾ തന്നെ ഉറയൊഴിക്കാവുന്നതാണ്.
  • തൈര് ഉണ്ടാക്കാൻ ചേർക്കുന്ന ഉറ അധികമാകാൻ പാടില്ല. ഒരു ലിറ്ററിന് ഒരു ടീസ്പൂൺ തൈര് ധാരാളമാണ്. കൂടുതൽ പുളിയുള്ള തൈരാണ് ഉറയായി ഉപയോഗിക്കുന്നതെങ്കിൽ അതിനനുസരിച്ച് അളവ് കുറയ്ക്കാവുന്നതാണ്.
  • തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രം നല്ല വൃത്തിയുള്ളതായിരിക്കണം.
  • മൺപാത്രത്തിൽ തൈര് ഉണ്ടാക്കുന്നത് കൂടുതൽ കട്ടി കിട്ടാനും രുചി വർദ്ധിക്കാനും സഹായിക്കും.
  • തൈര് എടുക്കുമ്പോൾ എപ്പോഴും വൃത്തിയുള്ള, ഉണങ്ങിയ സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  • പാത്രം ശരിയായി മൂടി വയ്ക്കണം. ഉപയോഗിച്ച ശേഷം തൈര് അമിതമായി റൂം ടെമ്പറേച്ചറിൽ വെക്കാതിരിക്കുക,
  • തൈര് സൂക്ഷിക്കുന്ന സ്ഥലവും അതിന്റെ രുചിയെ സ്വാധീനിക്കും. ഫ്രിഡ്ജിലോ അടുക്കളയിലെ താരതമ്യേന തണുത്ത ഭാഗത്തോ സൂക്ഷിക്കുക.
  • സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലത്തോ ഗ്യാസ് സ്റ്റൌവിനടുത്തോ തൈര് വയ്ക്കരുത്.

തൈരിന്റെ ആരോഗ്യഗുണങ്ങൾ

  1. ദഹനപ്രക്രിയ സുഗമമാക്കുന്നു
  2. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
  3. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.
  4. ഹൃദയാരോഗ്യം
  5. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
  6. ശരീരഭാരം നിയന്ത്രിക്കുന്നു
  7. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഗുണകരം.
  8. തലച്ചോറിലെ സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു.

English Summary:

This Article explains how to make curd at home without it turning sour, especially in hot weather when fermentation happens faster. Adding too much starter makes the curd ferment quickly and turn sour. So, Using a smaller amount of Starter helps keep it mild

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്