Raisin: ഉണക്ക മുന്തിരി പായസത്തിൽ മാത്രമല്ല, അച്ചാർ ഇടാനും ബെസ്റ്റാ…

Raisin Pickle: ഉണക്കമുന്തിരി പോഷകങ്ങളുടെ ഒരു കലവറയാണ്. നിത്യവും മിതമായ അളവിൽ ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാരാളം നാരുകൾ  അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയാനും ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു. രാത്രി വെള്ളത്തിലിട്ടു വെച്ച ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് കൂടുതൽ ഫലം നൽകും.

Raisin: ഉണക്ക മുന്തിരി പായസത്തിൽ മാത്രമല്ല, അച്ചാർ ഇടാനും ബെസ്റ്റാ...

പ്രതീകാത്മക ചിത്രം

Updated On: 

23 Apr 2026 | 09:59 AM

അച്ചാർ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ ഓടിയെത്തുന്നത് മാങ്ങയും നാരങ്ങയും ഇഞ്ചിയും പുളിച്ചിക്കയുമൊക്കെയാകും. എന്നാൽ ഇന്ന് എന്തുകൊണ്ടും അച്ചാർ ഉണ്ടാക്കാം എന്ന നിലയിൽ എത്തിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ ഉണക്കമുന്തിരി അച്ചാറിനെ പറ്റി കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്, സാധാരണയായി പായസത്തിൽ കണ്ട് ശീലിച്ച ഉണക്ക മുന്തിരി കൊണ്ട് വളരെ എളുപ്പത്തിൽ കിടിലം രുചിയിൽ അച്ചാർ ഉണ്ടാക്കാൻ സാധിക്കും. മധുരവും പുളിയും എരിവും ഒരുപോലെ ചേർന്ന ഉണക്ക മുന്തിരി അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് പഠിച്ചാലോ…അടിപൊളി റെസിപ്പി ഇതാ….

ആവശ്യമായ ചേരുവകൾ

ഉണക്കമുന്തിരി

നല്ലെണ്ണ

കടുക്

ഇഞ്ചി, വെളുത്തുള്ളി

പച്ചമുളക്

മുളകുപൊടി

നല്ലെണ്ണ – 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി

കായപ്പൊടി

ഉലുവപ്പൊടി

വിനാഗിരി

ശർക്കര പാനി

ഉപ്പ്

കറിവേപ്പില

ALSO READ: മഞ്ഞൾപ്പൊടിയെല്ലാം നല്ലതല്ല! നിറത്തിന് പിന്നിൽ‍ ഒളിഞ്ഞിരിക്കുന്നത്; പരിശോധിക്കാൻ ഒരു ഗ്ലാസ് വെള്ളം മതി

തയ്യാറാക്കുന്ന വിധം

ആദ്യം ഉണക്കമുന്തിരി നന്നായി കഴുകുക. ശേഷംചേ ഈർപ്പം മാറാൻ ഒരു തുണിയിൽ നിരത്തി നന്നായി ഉണക്കിയെടുക്കി. ഇനി, ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

തീ കുറച്ച ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുനപ്പൊടി എന്നിവ ആവശ്യാനുവസരണം ചേർത്ത് കൊടുക്കാം. പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ചേർത്തിളക്കുക. ഉണക്ക മുന്തിരി വീർത്തു വരുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, വിനാഗിരിയും ചേർക്കുക. നന്നായി തിളച്ച് വരുമ്പോൾ ആവശ്യമെങ്കിൽ മാത്രം ശർക്കര പാനി കൂടി ചേർക്കാവുന്നതാണ്.

ഉണക്ക മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ

പായസത്തിലും ബിരിയാണിയുലുമെല്ലാം ഉണക്ക മുന്തിരി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ധാരാളം പോഷകഗുണങ്ങളാണ് ലഭിക്കുന്നത്. ഉണക്ക മുന്തിരി പോഷകങ്ങളുടെ കലവറയാണ്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാനും ദഹനം സുഗമമാക്കാനും സഹായിക്കും. ഉണക്ക മുന്തിരി രാത്രി വെള്ളത്തിലിട്ട് രാവിലെ കഴിക്കാവുന്നതാണ്.

അതുപോലെ ഇവയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഊർജം ലഭിക്കാൻ സഹായിക്കുന്നു.  ഉണക്കമുന്തിരിയിലെ പൊട്ടാസ്യം രക്തധമനികളിലെ സമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇവയിൽ ധാരാളം ബി- കോംപ്ലക്സ് വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും വിളർച്ച തടയാനും ഇത് സഹായിക്കുന്നതാണ്.

എല്ലുകളുടെ വളർച്ചയ്ക്കും ഇവ നല്ലതാണ്. ഉണക്കമുന്തിരിയിൽ കാൽസ്യം, ബോറോൺ എന്നിവ അടങ്ങിയിട്ടുണ്ട്. സന്ധിവേദന കുറയ്ക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. ഉണക്കമുന്തിരിയിലെ ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും. കൂടാതെ, ചർമ്മത്തിന് തിളക്കം നൽകാനും ഉണക്ക മുന്തിരി സഹായകമാണ്.

Follow Us
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'