Cooler Cleaning Tips: കൂളറിന് പഴയ തണുപ്പില്ലേ? പ്രധാന കാരണം ഇതാണ്; സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകുന്നത്

Air Cooler Cleaning Tips: എയർ കൂളറായാലും എസിയായാലും അവ വൃത്തിയാക്കുന്നതാണ് ഏറ്റവും പ്രധാനം. എയർ കൂളർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അവ പെട്ടെന്ന് കേടാകാനും തണുപ്പ് കുറയാനും അതുപോലെ അതിൽ നിന്ന് വരുന്ന കാറ്റടിച്ച് ആരോ​ഗ്യം മോശമാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, എങ്ങനെ കൂളർ വൃത്തിയാക്കാമെന്നും, കുറഞ്ഞ തണുപ്പ് എങ്ങനെ വീണ്ടെടുക്കാമെന്നും നമുക്ക് നോക്കാം.

Cooler Cleaning Tips: കൂളറിന് പഴയ തണുപ്പില്ലേ? പ്രധാന കാരണം ഇതാണ്; സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകുന്നത്

പ്രതീകാത്മക ചിത്രം

Published: 

25 Apr 2026 | 12:30 PM

വേനൽച്ചൂട് കടുക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എയർ കൂളറും എസിയുമാണ്. പക്ഷേ ഉപയോ​ഗത്തിനിടയിൽ എയർ കൂളറുകൾക്ക് പഴയ തണുപ്പ് കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നവർ ധാരാളമാണ്. ചിലർ സാങ്കേതിക പ്രശ്നമാണെന്ന് പറഞ്ഞ് ഇതിനെ നിസാരമായി തള്ളികളയാറുണ്ട്. എന്നാൽ മാത്രമല്ല കാരണം, നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവകരമായ ഒരു പ്രശ്നം ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ന് പലർക്കും അറിയില്ല.

എയർ കൂളറായാലും എസിയായാലും അവ വൃത്തിയാക്കുന്നതാണ് ഏറ്റവും പ്രധാനം. എയർ കൂളർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അവ പെട്ടെന്ന് കേടാകാനും തണുപ്പ് കുറയാനും അതുപോലെ അതിൽ നിന്ന് വരുന്ന കാറ്റടിച്ച് ആരോ​ഗ്യം മോശമാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, എങ്ങനെ കൂളർ വൃത്തിയാക്കാമെന്നും, കുറഞ്ഞ തണുപ്പ് എങ്ങനെ വീണ്ടെടുക്കാമെന്നും നമുക്ക് നോക്കാം.

ALSO READ: മൗത്ത് വാഷ് സ്ഥിരമായി ഉപയോ​ഗിക്കുന്നവരാണോ…; ഹൃദയം മുതൽ രക്തസമ്മർദ്ദം വരെ പണിമുടക്കും

കൂളർ പാഡുകളിലെ അഴുക്ക്

കൂളറിലെ ഹണികോംബ് അല്ലെങ്കിൽ വുഡ് വൂൾ പാഡുകളിൽ പൊടിയും വെള്ളത്തിലെ മലിനമായ കണികകളും അടിഞ്ഞുകൂടുന്നത് വായുസഞ്ചാരത്തെ തടയുന്ന പ്രധാന കാരണമാണ്. ഇത് വെള്ളം ശരിയായി ബാഷ്പീകരിക്കപ്പെടുന്നത് തടയുകയും അതിൽ നിന്ന് പുറത്തുവരുന്ന തണുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ കൂളറിന്റെ കൂളിംഗ് പാഡ് വൃത്തിയാക്കുന്നതും വാട്ടർ ടാങ്ക് വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ്. കൂളിംഗ് പാഡ് വൃത്തിയാക്കാൻ, വിനാഗിരി, നാരങ്ങ നീര് എന്നിവ ഉപയോ​ഗിക്കുന്നത് നല്ലതാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലെ ബാക്ടീരിയ

കൂളറിൻ്റെ ടാങ്കിലെ വെള്ളം ദിവസവും മാറ്റിയില്ലെങ്കിൽ അതിൽ ലിജിയോണല്ല (Legionella) പോലുള്ള മാരകമായ ബാക്ടീരിയകൾ അതിൽ വളരാനുള്ള സാഹചര്യം ഉണ്ടാകുന്നു. അവ അതിൽ വളർന്നാൽ കൂളർ പ്രവർത്തിക്കുമ്പോൾ ഈ ബാക്ടീരിയകൾ വായുവിലൂടെ നിങ്ങളുടെ ശ്വാസകോശത്തിലെത്തുകയും ശ്വസനസംബന്ധമായ അസുഖങ്ങൾക്കും തുടർന്ന് പനിക്കും മറ്റ് അണുബാധയ്ക്കും കാരണമാകുകയും ചെയ്യുന്നു. ടാങ്കിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് ഒരു മണിക്കൂർ വച്ചശേഷം അവ വൃത്തിയാക്കിയാൽ ബാക്ടീരിയകൾ വേ​ഗം നശിക്കും.

വെന്റിലേഷൻ വൃത്തിയാക്കുക

കൂളറിൻ്റെ വെന്റിലേഷൻ വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്. വെള്ളത്തിൽ ചെറിയ തോതിൽ ഡിറ്റർജന്റ് കലർത്തി അവ തുടച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത്. കട്ടികുറവായതിനാൽ വൃത്തിയാക്കുമ്പോൾ വെന്റിലേഷൻ വളയുകയോ കേടുവരുത്തുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കറൻ്റിൻ്റെ പ്ല​ഗുമായി വേർപ്പെടുത്തിയ ശേഷമേ വെള്ളമുപയോ​ഗിച്ച് അവ തുടയ്ക്കാവൂ. ബ്ലേഡുകൾ വൃത്തിയാക്കിക്കഴിഞ്ഞാൽ, ശേഷിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ അതിൽ സാനിറ്റൈസർ സ്പ്രേ ചെയ്യുകയോ തുടയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്.

വെൻ്റിലേഷൻ്റെ കുറവ്

കൂളർ എപ്പോഴും ജനലിന് അടുത്തോ അല്ലെങ്കിൽ പുറത്തുനിന്ന് ശുദ്ധവായു ലഭിക്കുന്ന ഇടത്തോ വയ്ക്കുന്നതാണ് നല്ലത്. മുറിക്കുള്ളിലെ വായു തന്നെ വീണ്ടും വലിച്ചെടുക്കുന്നത് വായുവിൽ ഈർപ്പം കൂടാനും ചൂട് കൂടാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുകയും ചെയ്യും. ജനാലകൾക്ക് അരികിൽ എയർ കൂളർ വച്ചാൽ തണുപ്പ് കൂടുകയും മുറിക്കുള്ളിൽ തണുപ്പ് നിൽക്കുകയും ചെയ്യും.

 

Loading...
Unable to load recommendations.
Follow Us
Related Stories
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
Fitness Guide: എന്താണ് ‘ലോ ഇംപാക്ട് സ്ട്രെങ്ത് ട്രെയിനിങ്’? ഗുണങ്ങൾ അറിയാം!
Kerala Travel Spots: ഒരാഴ്ച അവധിയില്ലേ? വീട്ടിലിരുന്ന് സമയം കളയേണ്ട; അധികമാരും കാണാത്ത കിടിലൻ സ്പോട്ടുകൾ
Kitchen Tips: കുക്കറിൽ നിന്ന് പതഞ്ഞൊഴുകുന്നുണ്ടോ? വെള്ളം പുറത്തേക്ക് വരുന്നത് ഈസിയായി തടയാം
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?